ചോറിനു കൂട്ടാൻ ഒഴിച്ചുകറി തയ്യാറാക്കിയാലോ; 5 മിനുട്ട് പോലും വേണ്ട; അസാധ്യ രുചിയാണ് മക്കളെ…!! | Special Tomato Curad Curry

Special Tomato Curad Curry: എല്ലാദിവസവും ഉച്ചയ്ക്ക് ചോറിനോടൊപ്പം എന്ത് കറി തയ്യാറാക്കുമെന്ന് ചിന്തിച്ച് തല പുകയ്ക്കുന്നവരായിരിക്കും മിക്ക ആളുകളും. സ്ഥിരമായി സാമ്പാറും, പരിപ്പുകറിയുമെല്ലാം ഉണ്ടാക്കുമ്പോൾ അത് പെട്ടെന്ന് മടുപ്പ് തോന്നുന്നതിന് കാരണമാകാറുണ്ട്. അതേസമയം വളരെ കുറച്ചു ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കുറച്ച് വ്യത്യസ്തമായി തയ്യാറാക്കാവുന്ന ഒരു രുചികരമായ ഒഴിച്ചു കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Curd
  • Tomato
  • Ginger And Garlic
  • Green Chilly
  • Curry Leaves
  • Shallots
  • Coconut
  • Turmeric
  • Asafoetida
  • Salt

ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വെച്ച് ചെറുതായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് ഒരു പിഞ്ച് അളവിൽ കടുകും ജീരകവും ഇട്ട് പൊട്ടിച്ച ശേഷം ഉണക്കമുളക് കൂടിയിട്ട് ഒന്ന് വഴറ്റി എടുക്കുക. പിന്നീട് അതിലേക്ക് ചെറിയ ഉള്ളി,ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക് എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റുക. അതിനുശേഷം പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ചെറിയ ഉള്ളി, തേങ്ങ എന്നിവ കൂടി ചേർത്ത് ഒന്ന് നല്ലതുപോലെ വഴറ്റിയെടുക്കുക.

ശേഷം മഞ്ഞൾ പൊടിയും കായവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞുവെച്ച തക്കാളി ചേർത്ത് ഒന്ന് വഴണ്ട് വരുമ്പോൾ അടിച്ചു വെച്ച തൈര് കൂടി ചേർത്ത് കുറച്ചുനേരം ചൂടാക്കിയശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Tomato Curad Curry credit : BeQuick Recipes

Special Tomato Curad Curry

Special Tomato Curd Curry is a flavorful South Indian dish that blends the tanginess of ripe tomatoes with the creamy richness of curd (yogurt). Tempered with mustard seeds, curry leaves, green chilies, and a hint of asafoetida, this curry delivers a perfect balance of spice and sourness. The tomatoes are sautéed until soft, then gently mixed with beaten curd to create a silky, mildly spiced gravy. Often finished with a sprinkle of coconut or coriander, it pairs beautifully with steamed rice or chapati. Light, refreshing, and easy to prepare, this curry is a comforting choice for everyday meals.

Also Read : സദ്യ സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി തയ്യാറാക്കിയാലോ; വെറും 5 മിനുട്ടിൽ അസാധ്യ രുചി വിഭവം റെഡി..

cured currycurry recipeSpecial Tomato Curad Curry