Special Soya 65 Recipe : ഒരിക്കലെങ്കിലും സോയ 65 ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ… പാത്രം കാലിയാകുന്ന വഴി അറിയില്ല! ഉച്ചയൂണിനൊപ്പം നോൺവെജ് കൂടിയുണ്ടെങ്കിൽ കുശാലാകുമെന്ന് കരുതുന്നവരുണ്ട്. ചിക്കനോ ബീഫോ കിട്ടിയില്ലെങ്കിലെന്താ, സോയചങ്ക്സ് ഉണ്ടെങ്കിൽ നോൺവെജിനെ വെല്ലുന്ന കിടിലൻ ഐറ്റം ഉണ്ടാക്കാം. വളരെ സിമ്പിൾ ആയ നല്ല കിടിലൻ രുചിയുള്ള സോയ 65 എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
- സോയചങ്ക്സ് (വലുത് ) – 2 കപ്പ്
- കാശ്മീരി മുളക് പൊടി – 2 1/2 ടേബിൾ സ്പൂൺ
- ഇഞ്ചി &വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾ സ്പൂൺ
- തൈര് – 1 ടേബിൾ സ്പൂൺ
- ചിക്കൻ മസാല – 1 ടീസ്പൂൺ
- ഖരം മസാല – 1/2 ടീസ്പൂൺ
- പെരുംജീരകം പൊടി – 1/4 ടീസ്പൂൺ
- ചെറിയ ജീരകം പൊടി – 1/4 ടീസ്പൂൺ
- മല്ലിപ്പൊടി – 1 ടീസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- നാരങ്ങ നീര് – 1 1/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 2 പിഞ്ച്
- കോൺഫ്ലോർ – 3 ടേബിൾ സ്പൂൺ
- അരിപ്പൊടി – 1 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- സൺഫ്ലവർ ഓയിൽ – 1 ടേബിൾ സ്പൂൺ
- വെള്ളം – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- ഇഞ്ചി – 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
- ടൊമാറ്റോ കെച്ചപ്പ് – 1 ടേബിൾ സ്പൂൺ
- ചില്ലി സോസ് – 1/2 ടേബിൾ സ്പൂൺ
- റെഡ് ഫുഡ് കളർ – 2 പിഞ്ച്
ആദ്യമായി രണ്ട് കപ്പ് സോയ ചങ്ക്‌സ് എടുക്കണം. ശേഷം ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് തിളച്ച് വരുമ്പോൾ അതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കണം. അതിനുശേഷം എടുത്ത് വെച്ച സോയ ചങ്ക്‌സ് അതിലേക്ക് ഇട്ട് കൊടുക്കാം. ഉയർന്ന തീയിൽ മൂന്ന് മിനിറ്റ് തിളപ്പിച്ചെടുക്കണം. ശേഷം ചൂട് വെള്ളം ഒരു ബൗളിലേക്ക് മാറ്റാം. ഇനി അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി പിഴിഞ്ഞെടുക്കണം. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ കാശ്മീരി മുളക് പൊടിയും ഒരു ടേബിൾ സ്പൂൺ ഇഞ്ചി,
വെളുത്തുള്ളി പേസ്റ്റും ഒരു ടേബിൾ സ്പൂൺ തൈരും കൂടെ ചേർത്ത് കൊടുക്കാം. അതിനുശേഷം ഒരു ടീസ്പൂൺ ചിക്കൻ മസാലയും അര ടീസ്പൂൺ ഖരം മസാലയും കാൽ ടീസ്പൂൺ പെരും ജീരകത്തിന്റെ പൊടിയും കാൽ ടീസ്പൂൺ ചെറിയ ജീരകത്തിന്റെ പൊടിയും കൂടെ ചേർത്ത് കൊടുക്കാം. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ഒന്നര ടീസ്പൂൺ നാരങ്ങ നീരും രണ്ട് പിഞ്ച് മഞ്ഞൾപ്പൊടിയും കൂടി ചേർത്ത് കൊടുക്കാം. കൂടെ മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലവറും ഒരു ടേബിൾ സ്പൂൺ അരിപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. നോൺവെജ്ജിനെ വെല്ലുന്ന രുചിയിൽ സോയ 65 ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Special Soya 65 Recipe Credit : Fathimas Curry World
Special Soya 65 Recipe
Special Soya 65 is a flavorful and protein-rich vegetarian twist on the classic Chicken 65, perfect for health-conscious food lovers. This dish features nutrient-packed soya chunks marinated in a blend of bold South Indian spices, ginger-garlic paste, red chili powder, turmeric, garam masala, and curd, delivering a spicy and tangy kick. The marinated soya is deep-fried or air-fried until crispy, then tossed with sautéed curry leaves, green chilies, and a hint of lemon juice for that extra zing. Known for its meaty texture and delicious aroma, Soya 65 makes an excellent starter, snack, or side dish for both vegetarians and non-vegetarians alike. It’s easy to prepare, budget-friendly, and a great alternative to meat-based appetizers. Serve it hot, garnished with chopped coriander and onion rings, and pair it with mint chutney or tomato ketchup for a truly satisfying treat bursting with South Indian flavors.