Special Quick Ulli Chammanthi: ദോശ, ഇഡലി പോലുള്ള പലഹാരങ്ങളോടൊപ്പവും ചോറിനോടൊപ്പവുമെല്ലാം നല്ല സപൈസി ആയ ചമ്മന്തികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ സ്ഥിരമായി ഒരേ രുചിയിലുള്ള ചമ്മന്തികൾ തന്നെ കഴിക്കാൻ അധികമാർക്കും താല്പര്യമുണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- Coconut Oil
- Coriander seeds
- Dried Chillies
- Shallots
- Onion
- Salt
- Curry Leaves
- Ginger
- Tamarind
How To Make Special Quick Ulli Chammanthi
ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ഒരു പിടി അളവിൽ മല്ലിയിട്ടു നല്ലതുപോലെ വറുത്തെടുക്കുക. ശേഷം അതേ പാനിലേക്ക് കുറച്ച് എണ്ണ കൂടി ഒഴിച്ച് അതിൽ എരുവിന് ആവശ്യമായ അത്രയും ഉണക്കമുളക് ചേർത്ത് വറുത്തെടുത്ത് മാറ്റിവയ്ക്കുക. അതേ പാനിലേക്ക് ഏകദേശം 10 മുതൽ 15 വരെ ചെറിയ ഉള്ളി തോലു കളഞ്ഞു വൃത്തിയാക്കി എടുത്തതും ഒരു സവാള അരിഞ്ഞെടുത്തതും ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നത് വരെ വഴറ്റിയെടുക്കണം. ഉള്ളി പെട്ടെന്ന് വഴണ്ട് കിട്ടാനായി അല്പം ഉപ്പ് കൂടി ഈ സമയത്ത് ചേർത്തു കൊടുക്കാം.
ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് കുറച്ച് കറിവേപ്പില, ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തത്, അല്പം പുളി എന്നിവ കൂടി ചേർത്തു കൊടുക്കാം. എല്ലാ ചേരുവകളുടെയും പച്ചമണം പൂർണമായും പോയി കഴിയുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം ചൂട് മാറാനായി അല്പനേരം മാറ്റി വക്കണം. വറുത്തു വെച്ച ചേരുവകളുടെയെല്ലാം ചൂട് മാറിക്കഴിയുമ്പോൾ ആദ്യം മല്ലിയും ഉണക്കമുളകും മിക്സിയുടെ ജാറിലേക്ക് ഇട്ട് പൊടിച്ചെടുക്കുക.
ശേഷം അതിലേക്ക് വഴറ്റി വച്ച ഉള്ളിയുടെ കൂട്ടും പുളിയും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു സമയത്ത് ഉപ്പു കുറവാണെങ്കിൽ അതുകൂടി ചമ്മന്തിയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. വളരെയധികം രുചികരവും ഉണ്ടാക്കാൻ എളുപ്പമുള്ളതുമായ ഈ ഒരു ചമ്മന്തി ചോറിനോടൊപ്പവും, പലഹാരങ്ങളോടൊപ്പവും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Quick Ulli Chammanthi Video Credits : മഠത്തിലെ രുചി Madathile Ruchi
Special Quick Ulli Chammanthi
🧅 Ingredients (Serves 2–3)
- Small onions (shallots) – 10–12 (or 1 large onion, roughly chopped)
- Dried red chilies – 3–5 (adjust to spice level)
- Tamarind – a small piece (or ½ tsp tamarind paste)
- Garlic cloves – 2–3
- Grated coconut – 2 tbsp (optional for richer taste)
- Salt – to taste
- Coconut oil – 1 tbsp
(Optional Tempering – for extra flavor)
- Mustard seeds – ½ tsp
- Curry leaves – a few
- Urad dal – ½ tsp
🔥 Method
- Dry roast or fry red chilies in a little coconut oil until aromatic. Set aside.
- In the same pan, add shallots and garlic, sauté until lightly golden.
- Add tamarind and sauté for a few seconds.
- (Optional) Add grated coconut and fry just for 30 seconds.
- Let it cool a bit. Then grind everything to a coarse or smooth chutney with salt and a tiny splash of water (or none, for thick chammanthi).
- (Optional) Temper mustard seeds, urad dal, and curry leaves in hot oil and pour over chutney.
✅ Tips
- For an authentic taste, you can grind it on a stone grinder (ammi kallu).
- For a no-onion version, substitute onions with coconut and green chilies.
- Can also add a tiny bit of jaggery for balance if it’s too spicy or sour.