അച്ചിങ്ങ പയർ തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഈ കൂട്ടുകൾ ചേർത്താൽ അപാര രുചിയാണ്; ഇതിനെ വെല്ലാൻ വേറെ വിഭവമില്ല; വയറു നിറയെ ചോറുണ്ണാൻ ഇതുമതി..!! |Special Payar Thoran Recipe Malayalam

Payar Thoran Recipe Malayalam : വീട്ടിൽ അച്ചിങ്ങാപയർ ഉണ്ടോ? ഇത് വച്ചിട്ട് മെഴുക്കുപുരട്ടി അല്ലേ കൂടുതലായും ഉണ്ടാക്കുന്നത്? ഇന്ന് നമുക്ക് ഒന്ന് മാറ്റി പിടിച്ചാലോ? നല്ല രുചികരമായ ആരോഗ്യകരമായ അച്ചിങ്ങാപയർ തോരൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു മൺചട്ടി എടുക്കുക. മൺചട്ടി തന്നെ വേണമെന്നില്ല. ചീനച്ചട്ടിയോ നോൺ സ്റ്റിക്കോ എന്തു വേണമെങ്കിലും ആവാം. പക്ഷെ മൺചട്ടിയിൽ ഉണ്ടാക്കുമ്പോൾ ഉള്ള രുചിയൊന്ന് വേറെ തന്നെയാണ്.

അതാണല്ലോ പണ്ടുള്ള അമ്മമാരുടെ കറികളുടെ രഹസ്യം. കുറച്ചധികം വെളിച്ചെണ്ണ ഒഴിച്ചിട്ട് കടുക് വറുക്കുക. ഇതിലേക്ക് ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞതും രണ്ട് വറ്റൽമുളകും രണ്ട് തണ്ട് കറിവേപ്പിലയും ഇട്ട് വഴറ്റുക. ഇതൊന്ന് മൂത്തു വരുമ്പോൾ ഒരൽപ്പം മഞ്ഞൾപൊടി ചേർക്കാം. അതിന് ശേഷം കുറച്ച് അച്ചിങ്ങാപയർ ഇട്ട് ഉപ്പും ഇട്ട് നന്നായി ഇളക്കിയിട്ട് വേവാനായി പാത്രം വച്ച് അടച്ചു വയ്ക്കാം. ഇത് വേവുന്ന സമയം കൊണ്ട് നമുക്ക് അരപ്പ് തയ്യാറാക്കാം. അര കപ്പ്‌ തേങ്ങ ചിരകിയതും അഞ്ചോ ആറോ ചുവന്നുള്ളിയും അഞ്ചു പച്ചമുളകും

രണ്ട് അല്ലി വെളുത്തുള്ളിയും ഒരൽപ്പം ജീരകവും കൂടി മിക്സിയുടെ ജാറിൽ ചേർത്ത് അരച്ചെടുക്കാം. ഈ അരപ്പ് വേവിക്കുന്ന അച്ചിങ്ങാപയറിലേക്ക് ചേർത്ത് നന്നായിട്ട് യോജിപ്പിക്കണം. ഇതും കൂടി വേവാനായി അടച്ചു വയ്ക്കണം. പയർ ഇടുമ്പോൾ മുതൽ കുറഞ്ഞ തീയിൽ വേണം വയ്ക്കാനുള്ളത്. അങ്ങനെ നല്ല സ്വാദിഷ്ടമായ നാടൻ അച്ചിങ്ങാപ്പയർ തോരൻ തയ്യാർ. ഈ തോരൻ ഉണ്ടാക്കുമ്പോൾ നിങ്ങളുടെ അടുക്കളയിൽ നിന്നും പരക്കുന്ന മണം അടിക്കുമ്പോൾ തന്നെ

വീട്ടിലുള്ള എല്ലാവരും തീന്മേശയുടെ ചുറ്റിനും ഹാജർ വയ്ക്കും. അച്ചിങ്ങപയർ തോരൻ വയ്ക്കാനുള്ള വിധം വിശദമായി വീഡിയോയിൽ കാണാം. വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Payar Thoran Recipe Malayalam Video credit : Prathap’s Food T V

Ingredients:

For Cooking the Green Gram (Cherupayar):

  • Green gram (whole moong/cherupayar) – 1 cup
  • Water – 2½ to 3 cups
  • Turmeric powder – ¼ tsp
  • Salt – to taste

For the Coconut Mixture:

  • Grated coconut – ½ to ¾ cup
  • Green chilies – 2 to 3 (adjust to taste)
  • Garlic – 2 to 3 cloves
  • Cumin seeds – ½ tsp (optional)

For Tempering:

  • Coconut oil – 1 to 2 tbsp
  • Mustard seeds – ½ tsp
  • Dry red chilies – 2
  • Curry leaves – 1 sprig
  • Shallots – 3 to 4, thinly sliced (optional but adds flavor)

🍳 Instructions:

1. Cook the Green Gram:

  • Wash the green gram well and pressure cook with water, turmeric, and salt for 2–3 whistles. It should be cooked but not mushy. If using an open pot, simmer until soft but not overcooked.

2. Prepare the Coconut Mixture:

  • Coarsely crush or pulse together the grated coconut, green chilies, garlic, and cumin (if using). You don’t need a smooth paste—just a rough blend.

3. Tempering:

  • Heat coconut oil in a pan.
  • Add mustard seeds. Let them splutter.
  • Add dry red chilies, curry leaves, and shallots (if using). Sauté until shallots are golden brown.

4. Combine Everything:

  • Add the cooked green gram and mix well.
  • Add the coconut mixture and stir to combine.
  • Sauté for 2–3 minutes on low heat, just enough to let the flavors meld.
  • Adjust salt if needed.

📝 Tips:

  • For extra flavor, a dash of crushed pepper can be added.
  • You can skip garlic if making it for festivals or prefer a no-onion-no-garlic version.

🍚 Serving Suggestion:

Serve warm with steamed rice and a curry like Moru Curry, Sambar, or Rasam. It’s also a great addition to a full Kerala sadhya meal.

Also Read : ദോശ മാവ് ബാക്കിവന്നോ; എങ്കിൽ അതുകൊണ്ട് അടിപൊളി പലഹാരം തയ്യാറാക്കാം; നല്ല മൊരിഞ്ഞ വട ഉണ്ടാക്കാൻ ഇതുമതി; ഒട്ടും എണ്ണ കുടിക്കാത്ത കിടിലൻ വട 5 മിനിറ്റിൽ..

payar thoran recipeSpecial Payar Thoran Recipe Malayalam