Special Party Fried Rice : നമ്മുടെയെല്ലാം വീടുകളിൽ തയ്യാറാക്കാറുള്ള വിഭവങ്ങളിൽ ഒന്നുതന്നെയായിരിക്കും ഫ്രൈഡ് റൈസ്. എന്നാൽ പലപ്പോഴും കല്യാണ പാർട്ടികളിൽ നിന്നും മറ്റും ലഭിക്കുന്ന ഫ്രൈഡ് റൈസിന്റെ രുചി വീട്ടിൽ തയ്യാറാക്കുമ്പോൾ ലഭിക്കാറില്ല എന്ന് പരാതി പറയുന്നവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഫ്രെഡ് റൈസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Basmati Rice
- Beans
- Carrot
- Onion
- Raisins and Cashews
- Ghee
- Salt
- Pineapple
- Orange
- Spices
ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ച് കൊടുക്കുക. ശേഷം എടുത്തുവച്ച അണ്ടിപ്പരിപ്പ്,മുന്തിരി,ഉള്ളി എന്നിവ അതിലിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക. ശേഷം അതേ പാനിൽ കുറച്ചുകൂടി നെയ്യൊഴിച്ച് ആദ്യം സ്‌പൈസസ് എല്ലാം ഇട്ട് പിന്നീട് ക്യാരറ്റ് ബീൻസ് എന്നിവ കൂടിയിട്ട് നല്ലതുപോലെ വഴറ്റുക. ശേഷം അരി വേവുന്നതിന് ആവശ്യമായ വെള്ളവും അല്പം നെയ്യും, ഉപ്പുമിട്ട് തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച ബസ്മതി റൈസ് കൂടി ചേർത്ത് 15 മിനിറ്റ് നേരം വേവിക്കുക. അരി പാത്രത്തിൽ നിന്നും മാറ്റിയ ശേഷം ദം ഇടാനുള്ള കാര്യങ്ങൾ ചെയ്യാം.
ഒരു ദോശക്കല്ല് അടുപ്പത്തുവച്ച് അതിനുമുകളിലായി അടി കട്ടിയുള്ള ഒരു പാത്രം വെച്ച് അല്പം നെയ്യ് തൂവി ഓറഞ്ച് വട്ടത്തിൽ അരിഞ് പരത്തി അതിന് മുകളിലായി കുറച്ചു റൈസ്, അരിഞ്ഞുവെച്ച പൈനാപ്പിളിൽ നിന്നും പകുതി, അണ്ടിപ്പരിപ്പ്, മുന്തിരി , ഒരു ലയർ റൈസ് എന്നിങ്ങനെ അറേഞ്ച് ചെയ്ത് കൊടുക്കുക. ഇത് കുറച്ചുനേരം അടച്ചുവെച്ച് ദം ചെയ്ത ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Party Fried Rice credit : Sheeba’s Recipes
Special Party Fried Rice
Special Party Fried Rice is a vibrant and flavorful dish, perfect for festive gatherings and celebrations. Made with fragrant basmati or jasmine rice, it’s stir-fried with colorful vegetables, scrambled eggs, and your choice of chicken, prawns, or paneer. Seasoned with soy sauce, pepper, garlic, and a touch of chili, every bite bursts with bold, savory taste. Garnished with spring onions and served hot, this fried rice is both satisfying and visually appealing. Easy to prepare in large batches, it’s a crowd-pleaser that pairs well with gravies, curries, or can be enjoyed on its own. A true highlight of any party menu!