കോഴിക്കറി മാറിനിൽക്കും ഈ പപ്പായ കറിയുടെ മുന്നിൽ; ചോറുണ്ണാൻ ഇതിലും കിടിലൻ കറി വേറെയില്ല..!! | Special Pappaya Curry recipe

Special Pappaya Curry recipe : കോഴിക്കറി പോലും തോറ്റുപോകും രുചിയിൽ നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. അതിനായി ഒരു കപ്ലങ്ങ എടുക്കുക. ഇത് തൊലിയെല്ലാം കളഞ്ഞ് നല്ല വൃത്തിയാക്കി എടുക്കുക. ഇതിന്റെയുള്ളിലെ കുരു കളയണം. അധികം മൂക്കാത്ത കപ്ലങ്ങ വേണം എടുക്കാൻ. ഇത് എളുപ്പത്തിൽ വേവുകയും നല്ല രുചിയുള്ളതുമാണ്. ഇതിനി ചെറുതാക്കി അരിഞ്ഞിടുക. ശേഷം 15മിനിറ്റോളം പച്ചവെള്ളത്തിൽ ഇട്ടുവെക്കുക.

വെള്ളം കളഞ്ഞ ശേഷം ഒരു കോട്ടൺ തുണി വെച്ച് ജലാംശമൊപ്പിയെടുക്കുക. ഇനി ഒരു മൺചട്ടി അടുപ്പത്തു വെക്കുക. ചൂടായ ശേഷം വെളിച്ചെണ്ണയൊഴിച്ച് കപ്ലങ്ങയിടുക. ഇതിനി ഒന്ന് ഫ്രൈയാക്കണം. ചെറുതായി ഒന്ന് കളർ മാറി വന്നാൽ മതിയാവും. ഇനിയിത് കോരിമാറ്റുക. ഇനി 5-6 പീസ് തേങ്ങപ്പൂൾ വറുക്കാനായി ചട്ടിയിലിടുക. ഇത് നല്ലപോലെ ഒന്ന് ഫ്രൈയായ ശേഷം കോരുക. ഇനി ഒരു ചെറിയകഷ്ണം ഇഞ്ചിയരിഞ്ഞത്, 4-5 വെളുത്തുള്ളി എന്നിവയും കൂടെ ഈ എണ്ണയിൽ വറുത്ത് കോരുക.

ഇനിയിതിലേക്ക് 1 ടേബിൾസ്പൂൺ പെരും ജീരകവും വറുത്ത് കോരുക. ഇവയെല്ലാം തണുത്ത ശേഷം പേസ്റ്റാക്കി അരച്ചെടുക്കുക. ഇനി ഒരു സവാള പൊടിയായി അരിഞ്ഞത് എണ്ണയിലേക്കിടുക. നന്നായി വഴന്നു വന്ന ശേഷം 1 ടേബിൾസ്പൂൺ മുളക് പൊടി ചേർത്ത് മൂപ്പിക്കുക. ശേഷം കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, 1 ടേബിൾസ്പൂൺ മല്ലിപ്പൊടി എന്നിവകൂടെ ചേർത്ത് മൂപ്പിക്കുക. 1 മീഡിയം തക്കാളി പുറം തൊലി കളഞ്ഞു പുഴുങ്ങി എടുത്തതിന്റെ പേസ്റ്റ് ചേർക്കുക. ഇത് ഒന്ന് വഴറ്റിയ ശേഷം

ഫ്രൈ ചെയ്ത കപ്ലങ്ങയിട്ട് ഒന്ന് ഡ്രൈയാക്കി എടുക്കണം. ഇനി ഇതിലേക്ക് അരപ്പ് ചേർത്തിളക്കുക. ആവശ്യത്തിന് വെള്ളവും ഉപ്പും കൂടെ ചേർത്ത് 10 മിനിറ്റോളം മൂടി വെച്ച് തിളപ്പിക്കുക. ശേഷം കുറച്ച് കറിവേപ്പില കൂടെ ചേർത്ത് ഇറക്കാം. രുചിയൂറും കപ്ലങ്ങാക്കറി റെഡി. റെസിപ്പിയെ കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ കാണൂ. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാ. Special Pappaya Curry recipe Video Credit : Vichus Vlogs

Special Pappaya Curry recipe

Special Papaya Curry is a unique and nutritious dish made using raw or semi-ripe papaya, celebrated for its mild sweetness and soft texture. To prepare this flavorful curry, peel and cube the papaya, then boil until tender. In a pan, heat oil and add mustard seeds, cumin seeds, curry leaves, and a pinch of asafoetida. Sauté chopped onions, green chilies, garlic, and ginger until golden. Add turmeric, red chili powder, coriander powder, and a little garam masala for a rich aroma. Stir in the boiled papaya and cook with a bit of water until the spices are well absorbed. Some versions include a tangy twist with tamarind or a splash of lemon juice. Garnish with fresh coriander before serving. This wholesome curry is not only easy to make but also rich in fiber and vitamins, pairing perfectly with rice or Indian flatbreads for a satisfying meal.

Also Read : ഇതാ ഒരു പെർഫെക്റ്റ് സാംബാർ റെസിപ്പി; നല്ല പഞ്ഞിപോലത്തെ ഇഡ്ഡലിക്കും, ദോശയ്ക്കും കഴിക്കാവുന്ന സാമ്പാർ; ഒരു തവണ ഇതുപോലെ തയ്യാറാക്കി നോക്കൂ.

easy recipePappaya Curry RecipeSpecial Pappaya Curry recipe