Special Mulak – Ulli Chammanthi: ചോറിനോടൊപ്പമായാലും പലഹാരങ്ങളോടൊപ്പമായാലും എരിവുള്ള ഒരു ചമ്മന്തി വേണമെന്ന നിർബന്ധമുള്ളവരായിരിക്കും നമ്മളിൽ ഏറെ പേരും. എന്നാൽ തേങ്ങ വീട്ടിലില്ലാത്ത സാഹചര്യങ്ങളിൽ പലരും എങ്ങിനെ ചമ്മന്തി ഉണ്ടാകുമെന്നു ചിന്തിച്ച് കൺഫ്യൂഷനിൽ ആയിരിക്കും. അത്തരം സാഹചര്യങ്ങളിൽ വെറും രണ്ട് സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി നല്ല രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു ഉള്ളി മുളക് തിരുമ്മിയതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- Coconut Oil
- Shallots
- Dried Chillies
- Salt
- Rice Water
How To Make Special Mulak – Ulli Chammanthi
മിക്സി ഒന്നുമില്ലാത്ത കാലങ്ങളിൽ എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കിയിരുന്ന ചമ്മന്തികളിൽ ഒന്നു തന്നെയായിരിക്കും മുളകും ഉള്ളിയും ചതച്ച് തയ്യാറാക്കുന്ന ഈ ഒരു ചമ്മന്തി. ഇത് ഉണ്ടാക്കിയെടുക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് തോല് കളഞ്ഞു വൃത്തിയാക്കിയെടുത്ത ഒരു പിടി ചെറിയ ഉള്ളി ഇട്ട് നല്ലതുപോലെ വഴറ്റി എടുക്കുക. ഉള്ളിയുടെ നിറം പൂർണ്ണമായും മാറി വരുമ്പോൾ അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാം. ശേഷം അഞ്ചോ ആറോ ഉണക്കമുളക് എടുത്ത് അത് പാനലിട്ട് നല്ലതുപോലെ ചൂടാക്കി എടുക്കുക.
വറുത്തുവെച്ച ചെറിയ ഉള്ളി ഒരു ഇടി കല്ലിലേക്ക് ഇട്ട് നല്ലതുപോലെ ചതച്ചെടുക്കുക. ശേഷം അതിലേക്ക് വറുത്തുവച്ച ഉണക്കമുളക് കൂടിയിട്ട് ചതച്ചെടുക്കുക. ചതിച്ചു വെച്ച മുളകും ഉള്ളിയും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് കൊടുക്കണം. ചമ്മന്തി കുറച്ചുകൂടി ലൂസ് ആയി കിട്ടാൻ ചോറ് അരിച്ച ശേഷം കിട്ടുന്ന കഞ്ഞിവെള്ളം കുറച്ചു ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. ചൂട് ചോറിനോടൊപ്പം അല്ലെങ്കിൽ ഇഡലി പോലുള്ള പലഹാരങ്ങളോടൊപ്പം വിളമ്പാവുന്ന രുചികരമായ എന്നാൽ ഉണ്ടാക്കാൻ വളരെയേറെ എളുപ്പമുള്ള ഒരു ചമ്മന്തി തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.
വീട്ടിലുള്ള വെറും രണ്ട് ചേരുവകൾ ഉപയോഗപ്പെടുത്തി നിമിഷങ്ങൾക്കുള്ളിൽ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ചമ്മന്തികളിൽ ഒന്നാണ് ഉള്ളി മുളക് തിരുമ്മിയത്.എന്നാൽ രുചിയുടെ കാര്യത്തിൽ മറ്റു ചമ്മന്തികളേക്കാളും ഇത് മുന്നിട്ട് നിൽക്കുകയും ചെയ്യും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Mulak – Ulli Chammanthi Video Credits : Sheeba’s Recipes
Special Mulak – Ulli Chammanthi
Mulak-Ulli Chammanthi is a fiery and flavorful Kerala-style chutney made with red chilies and shallots. To prepare, dry roast 6–8 dry red chilies until crisp. In a mixer, add the roasted chilies, 10–12 peeled shallots, a small piece of tamarind, salt to taste, and a few curry leaves. Grind coarsely without adding water, or with just a few drops for blending. For extra flavor, you can temper with coconut oil and mustard seeds. This chammanthi pairs perfectly with kappa (tapioca), rice, or dosa. Its spicy, tangy punch adds a traditional, bold taste to any Kerala meal.