മീൻ ഇതുപോലെ ഒരുതവണ പൊരിച്ചു നോക്കൂ.. ഈ മീൻ പൊരിച്ചതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല.!! | Special Fish fry masala malayalam

Fish fry masala recipe malayalam : കിടിലൻ മസാലയിൽ മീൻ പൊരിച്ചാലോ.? ഏത് മീൻ വച്ചും ഇത് ചെയ്തെടുക്കാം. എന്നാൽ ഈ കിടിലൻ ഫിഷ്ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..? അതിനായി ആദ്യം അരക്കിലോ അയലയെടുക്കുക. ഇത് കഴുകി വൃത്തിയാക്കിയ ശേഷം വരഞ്ഞു വെക്കുക. ഇനി ഇതിലേക്കാവശ്യമായ മസാലയുണ്ടാക്കാം.

അതിനായി 10 പിരിയൻ മുളക് എടുക്കുക. ഇത് ചൂടു വെള്ളത്തിൽ 10 മിനിറ്റോളം കുതിരാൻ വെക്കുക. മുളകിലെ വെള്ളം കളഞ്ഞതിനു ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്കിടുക. ഒപ്പം തന്നെ ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, 8 വെളുത്തുള്ളി,10 ചെറിയുള്ളി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മസാല ഇനി ഒരു പാത്രത്തിലേക്ക് ഇടുക.

കൂടെതന്നെ 1 സ്പൂൺ കുരുമുളക് പൊടി,1 ടേബിൾസ്പൂൺ ചെറുനാരങ്ങാ നീര്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. ആവശ്യമെങ്കിൽ പൊടികൾ വീണ്ടും ചേർത്ത് പാകമാക്കുക. അപ്പോൾ മീൻ പൊരിക്കാനുള്ള ടേസ്റ്റി മസാല റെഡി. ഇനി ഓരോ മീൻ കഷണങ്ങളും എടുത്ത് മസാല തേച്ചു പിടിപ്പിക്കുക.

ഇത് ഇനി 1 മണിക്കൂർ ഫ്രിഡ്ജിൽ റസ്റ്റ്‌ ചെയ്യാൻ വെക്കുക. ഇനി ഒരു പാൻ അടുപ്പത്ത് വെക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. കുറച്ചു കടുകും കറിവേപ്പിലയും ഇട്ടു കൊടുക്കുക. ശേഷം മീൻ ഓരോന്നായി ഇട്ടു കൊടുക്കുക. മീഡിയം – ലോ ഫ്‌ളൈമിൽ തീ വെച്ച് പാകത്തിന് വെന്ത ശേഷം ഒരു വശം മറിച്ചിട്ട് ആവശ്യത്തിന് വേവിക്കുക. Video Credit : Fathimas Curry World

Fish fry masalaSpecial Fish fry masala malayalam