ചക്ക കൊണ്ട് കിടിലം ഒരു വിഭവം ആയാലോ; 5 മിനുട്ടിൽ രുചികരമായ ഉണ്ണിയപ്പം തയ്യാറാക്കാം..!! | Special Chakka Unniyappam

Special Chakka Unniyappam: ഉണ്ണിയപ്പം കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ വളരെ കുറവാണ് എന്ന് തന്നെ പറയേണ്ടിവരും. എന്നാൽ സാധാരണയായി ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അരിയും പഴവും ശർക്കരയുമാണ് കൂടുതൽ അളവിൽ ഉപയോഗിക്കാറുള്ളത്. അതിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല രുചികരമായ പഴുത്ത ചക്ക ഉപയോഗിച്ചുള്ള ഉണ്ണിയപ്പം എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Raw Rice
  • Jackfruit
  • Jaggery Juice
  • Ghee
  • Coconut Piece
  • White Sesame

ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുറഞ്ഞത് നാലു മണിക്കൂറെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം ചക്കച്ചുളകളുടെ തോലും കുരുവുമെല്ലാം കളഞ്ഞശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അ ത് മാറ്റിവച്ച ശേഷം കുതിർത്താനായി വച്ച അരിയിൽ നിന്നും വെള്ളം പൂർണമായും കളഞ്ഞ് അത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. അതിലേക്ക് ശർക്കര പാനി അരിച്ച് ചൂടോടുകൂടി തന്നെ ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പും അരച്ചുവെച്ച ചക്കച്ചുള യുടെ മിക്സും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിൽ നെയ്യൊഴിച്ച് തേങ്ങാക്കൊത്തും വെളുത്ത എള്ളും ഇട്ട് വറുത്ത് അതുകൂടി മാവിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ഉണ്ണിയപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് സാധാരണ അപ്പം ചുടുന്ന രീതിയിൽ ചുട്ടെടുത്താൽ രുചികരമായ ചക്കപ്പഴം കൊണ്ടുള്ള ഉണ്ണിയപ്പങ്ങൾ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Chakka Unniyappam credit : Malappuram Vlogs by Ayishu

Special Chakka Unniyappam

Special Chakka Unniyappam is a delightful twist on the traditional Kerala snack, blending ripe jackfruit (chakka) with rice flour, jaggery, and coconut. The natural sweetness and aroma of jackfruit elevate the flavor, while mashed banana adds softness to the batter. Fried in the signature unniyappam pan (appakara) using ghee or oil, these golden-brown dumplings are crispy on the outside and moist inside. Infused with cardamom and garnished with sesame seeds and bits of coconut, Chakka Unniyappam is a festive favorite and a nostalgic treat. It’s perfect as a tea-time snack or offering during temple festivals and special occasions.

Also Read : മാമ്പഴ കാലത്ത് ഒഴിച്ച് കൂടാൻ ആവാത്ത കറി; രുചിയൂറും മാമ്പഴ പുളിശ്ശേരി എളുപ്പത്തിൽ തയ്യാറാക്കാം..

chakka unniyappameasy recipeSpecial Chakka Unniyappam