Special Aval Vilayichath Recipe : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള ഒരു ഈവനിംഗ് സ്നാക്ക് ആയിരിക്കും അവൽ വിളയിച്ചത്. ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന അവൽ നല്ല രുചി കിട്ടുന്ന രീതിയിൽ എങ്ങിനെ വിളയിച്ചെടുക്കണമെന്ന് പലർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. അവൽ വിളയിച്ചത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മൂന്ന് കപ്പ് അളവിൽ
ബ്രൗൺ നിറത്തിലുള്ള അവൽ, ഒരു കപ്പ് തേങ്ങ ചിരകിയത്, കാൽ കപ്പ് തേങ്ങാക്കൊത്ത്, നെയ്യ്, മധുരത്തിന് ആവശ്യമായ ശർക്കര, പൊട്ടുകടല, കറുത്ത എള്ള്, ചുക്കുപൊടി, ഏലയ്ക്ക പൊടിച്ചത് ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു ഉരുളി അടുപ്പത്ത് വച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ അളവിൽ നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് നന്നായി ചൂടായി തുടങ്ങുമ്പോൾ തേങ്ങാക്കൊത്ത് ഇട്ട് ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. അതേ നെയ്യിലേക്ക് പൊട്ടുകടലയും എള്ളുമിട്ട് നന്നായി മൂപ്പിച്ച് എടുത്തു മാറ്റിവയ്ക്കുക.
ശേഷം തേങ്ങ ചിരകിയത് നല്ലതുപോലെ വറുത്തെടുക്കണം. അതിലേക്ക് ശർക്കരപ്പാനി ഉണ്ടാക്കി അരിച്ചൊടിക്കുക. തേങ്ങ ശർക്കരയിൽ കിടന്ന് നല്ലതുപോലെ പിടിച്ച് തുടങ്ങുമ്പോൾ പൊട്ടുകടലയും എള്ളും ചേർത്ത് കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ വറുത്തു വെച്ച തേങ്ങാക്കൊത്ത് കൂടി ചേർത്തു കൊടുക്കാം. അവൽ നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ചുക്ക് പൊടിയും,ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇപ്പോൾ നല്ല രുചികരമായ അവൽ വിളയിച്ചത് റെഡിയായി കഴിഞ്ഞു.
മധുരത്തിന് ആവശ്യമായ ശർക്കരയുടെ അളവ് ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഈയൊരു രീതിയിൽ അവൽ വിളയിച്ചത് തയ്യാറാക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും കേടാകാതെ സൂക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. കാരണം ഇതിൽ ഒട്ടും വെള്ളം ഉപയോഗിക്കുന്നില്ല. അതുപോലെ ബ്രൗൺ നിറത്തിലുള്ള അവലെടുക്കുമ്പോഴാണ് കൂടുതൽ രുചി ലഭിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Special Aval Vilayichath Recipe credit : Sheeba’s Recipes
Special Aval Vilayichath (Sweetened Flattened Rice)
Ingredients:
- Flattened rice (aval / beaten rice) – 2 cups
- Water – as needed (for dissolving jaggery)
- Jaggery – 400–500 g (adjust to taste)
- Grated coconut – 300–400 g
- Ghee (clarified butter) – 1 tbsp
- Roasted gram (pottu kadala / chana dal) – 2–3 tbsp
- Cashews / Almonds – 50 g (optional)
- Sesame seeds – 1–2 tsp
- Cardamom powder – ¼ tsp
- Raisins – 2 tbsp (optional)
- Dry ginger powder (optional) – a small pinch
Method:
- Prepare jaggery syrup:
Dissolve jaggery in a little water and heat on low flame until it melts completely. Strain to remove impurities. - Roast nuts & dals:
Heat ghee in a pan, roast roasted gram, cashews, and raisins until golden brown. Set aside. - Cook jaggery & coconut:
In a heavy-bottomed pan, heat the jaggery syrup again until it reaches a one-thread consistency. Add grated coconut and mix well. - Add flavorings:
Add cardamom powder, sesame seeds, and dry ginger powder (if using). Mix thoroughly. - Mix in flattened rice:
Add the aval (flattened rice) to the jaggery-coconut mixture. Stir on low heat until every flake is coated evenly. - Add roasted nuts:
Fold in the roasted gram, cashews, and any other dry fruits. Mix gently. - Cool & store:
Turn off the heat and allow it to cool. Store in an airtight container.
Tips / Variations:
- Adjust jaggery for sweetness.
- Adding extra nuts and dry fruits makes it more “special.”
- Cardamom enhances the aroma.
- Store in a cool, dry place—it keeps well for several days.
- For a richer taste, add a little more ghee.