‘എന്റെ ശങ്കരബഞ്ചാരകളെ.. പിറന്നാൾ ഉമ്മകൾ!!’ തന്റെ ഇരട്ട സഹോദരങ്ങൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക സിത്താര കൃഷ്ണകുമാർ! | Sithara Krishnakumar Birthday Wishes to her Brothers

Sithara Krishnakumar Birthday Wishes to her Brothers

മലയാളികളുടെ പ്രിയ ഗായികമാരിൽ മുൻ നിരയിൽ നിൽക്കുന്ന ഒരാളാണ് സിത്താര കൃഷ്ണകുമാർ. സിത്താരയുടെ ശബ്ദമാധുര്യം മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. റിയാലിറ്റി ഷോയിലൂടെയായിരുന്നു സിത്താരയുടെ സംഗീതം കേരളക്കരയിൽ ഉയർന്നു കേട്ടത്. 2009-ലെ റിയാലിറ്റി ഷോയായ ‘2 കോടി ആപ്പിൾ മെഗാസ്റ്റാർ’ ഷോയിൽ വിന്നറായതോടെ സിത്താര ഏറെ പ്രശസ്തയായി മാറി.

പിന്നീട് താരം നിരവധി സിനിമാ ഗാനങ്ങൾ ആലപിച്ചെങ്കിലും, ഇപ്പോഴാണ് സിത്താരയുടെ പാട്ടുകൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. രണ്ടു തവണ സിത്താരയെ തേടി സംസ്ഥാന അവാർഡുകളും എത്തുകയുണ്ടായി. മലയാളത്തിലും, മറ്റു ഭാഷകളിലുമായി ഏകദേശം നാൽപ്പതോളം ചിത്രങ്ങളിൽ സിത്താര പാടി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻ്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കു വയ്ക്കാറുണ്ട്. ഭർത്താവ് സജീഷും,

മകളും ഗായികയുമായ സാവൻ ഋതുവുമായുള്ള പല വിശേഷങ്ങളും സിത്താര പങ്കു വയ്ക്കുന്നത് പതിവാണ്. തൻ്റെ കുടുംബത്തിലെ ഏത് വിശേഷവും സിത്താര ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. സുഹൃത്തുക്കളുടെ പിറന്നാൾ വിശേഷങ്ങളും, താരത്തിൻ്റെ റെസ്റ്റോറൻ്റായ ഇഡത്തിലെ വിശേഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കുന്നതിനാൽ സിത്താരയുടെ ഓരോ വിശേഷങ്ങളും ആരാധകർക്കും പരിചിതമാണ്. കഴിഞ്ഞ ദിവസമായിരുന്നു സിത്താര ഈ വർഷത്തെ ഓണത്തിൻ്റെ ഫോട്ടോ ഷൂട്ട് ചിത്രം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ഇപ്പോഴിതാ താരം പങ്കുവെച്ച മറ്റൊരു വാർത്തയാണ് വൈറലായി മാറുന്നത്.

സിത്താരയുടെ കുടുംബത്തിലെ രണ്ട് ഇരട്ട സഹോദരങ്ങളുടെ പിറന്നാൾ ദിനമാണ് ആഗസ്ത് 2. അന്നേ ദിവസം താരം എല്ലാ വർഷവും തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി കുഞ്ഞനുജന്മാർക്ക് ആശംസകൾ അറിയിച്ച് എത്താറുണ്ട്. ചെറുപ്പം മുതലേ ഒരുമിച്ച് വളർന്ന രണ്ട് സഹോദരങ്ങൾക്ക് ഈ വർഷം സിത്താര നൽകിയ ആശംസകൾ ഇങ്ങനെയായിരുന്നു.’എൻ്റെ ജീവൻ്റെ ജീവനായ എൻ്റെ ചെറുതുകൾ. എത്ര വലുതായാലും ഇവരെൻ്റെ കുട്ടികളാണ്. നമ്മുടെ അച്ചച്ഛൻ പറയും പോലെ ശർക്കരേം പഞ്ചസാരേം ചേർന്ന് ശങ്കരബഞ്ചാരകളേ. പിറന്നാൾ ഉമ്മകൾ ‘. ഈ പോസ്റ്റിന് താഴെ ഈ രണ്ട് സഹോദരങ്ങൾക്കും നിരവധി പേരാണ് പിറന്നാൾ ആശംസകളുമായി എത്തുന്നത്. Sithara Krishnakumar Birthday Wishes to her Brothers

Comments are closed.