കുടുംബത്തോടൊപ്പം ആനിയും ഷാജി കൈലാസും; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..!!

മലയാളികൾ ഏറ്റവുമധികം ആഘോഷമാക്കിയിട്ടുള്ള പ്രണയകഥയാണ് സംവിധായകന്‍ ഷാജി കൈലാസിന്റെയും പ്രശസ്ത നടി ആനിയുടേതും. 1990ൽ ന്യൂസ് എന്ന ലോ ബജറ്റ് ചിത്രവുമായിട്ടണ് ഷാജി കൈലാസ് മലയാള സിനിമയിലേക്ക് എത്തിച്ചേരുന്നത്. കമ്മീഷണർ, ഏകലവ്യൻ, നരസിം‌ഹം, ആറാം തമ്പുരാൻ, എഫ് ഐ ആർ എന്നിവ അദ്ദേഹത്തിന്റെ ചില പ്രധാന ചിത്രങ്ങളാണ്. മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം നിർമ്മിച്ച സിനിമകൾ വൻ വിജയമായിരുന്നു.

ദി കിം‌ഗ്, വല്യേട്ടൻ, ആറാം തമ്പുരാൻ എന്നിവ ഇതിനുദാഹരണങ്ങളാണ്. തമിഴിലും ഷാജി സിനിമ സം‌വിധാനം ചെയ്തിട്ടുണ്ട്. കടുവ, എലോൺ എന്നീ സിനിമകളാണ് ഈ വർ‍ഷം ഷാജി കൈലാസ് ഒരുക്കുന്നത്. ആനിയാകട്ടെ മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ദൂരദർശൻ ചാനലിനു വേണ്ടി ബാലചന്ദ്ര മേനോനെ അഭിമുഖം ചെയ്യാനെത്തിയ ആനിയെ അദ്ദേഹം തന്റെ അമ്മയാണെ സത്യം എന്ന സിനിമയിലേക്ക് അദ്ദേഹം നായികയായി ക്ഷണിച്ചു.

അങ്ങനെ 1993 ൽ അമ്മയാണെ സത്യം എന്ന സിനിമയിലൂടെയാണ് ആനി തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി മലയാള സിനിമകളിൽ നായികയായി തിളങ്ങിയ ആനി സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് ടെലിവിഷൻ ഷോ അവതാരകയായും തിരുവനന്തപുരത്ത് ഹോട്ടൽ ബിസിനസ് മേധാവിയായുമൊക്കെ ആനി ശ്രദ്ദേയയായിരുന്നു.

കുക്കറി ഷോയിലൂടെ മിനി സ്ക്രീനിലും ആനി ഇപ്പൊൾ ശ്രദ്ധേയയാണ്. ഇപ്പോഴിതാ ഇവരുടെ കുടുംബചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അമ്മയും മൂന്ന് മക്കളും ചിത്രങ്ങളിൽ ഇവരോടൊപ്പമുണ്ട്. മക്കളായ ജഗൻ, ഷാരോൺ, റുഷിൻ എന്നിവരാണ് ചിത്രങ്ങളിൽ ഒപ്പമുള്ളത്. ജഗനാണ് ചിത്രങ്ങൾ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. ഫാം, ലവ്, ബ്രദർഹുഡ്, ഹോം എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളുമിട്ടാണ് ജഗൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മൂത്തമകനായ ജഗനും അച്ഛന്‍റെ പാത പിന്തുടര്‍ന്ന് സംവിധാന സഹായിയായി സിനിമാലോകത്തുണ്ട്.

Comments are closed.