എന്റെ വീട്ടിലുള്ളവര്‍ക്ക് അറിയത്തില്ല.., പിന്നെയല്ലേ നിങ്ങളറിയുന്നത്.. ആരും പിറന്നാളാശംസിച്ചില്ലെന്ന സങ്കടം പങ്കുവെച്ചു; പിന്നാലെ അമ്പികുട്ടിക്ക് ആശംസകളുമായി സെലിബ്രിറ്റികൾ|വീഡിയോ | Savithri Ambi Birthday Video goes Viral

Savithri Ambi Birthday Video goes Viral : സാവിത്രിയെന്ന അംബിയെ ഇൻസ്റ്റാഗ്രാം യൂസേഴ്സിന് സുപരിചിതമായിരിക്കും. ചെറിയ രീതിയിൽ പാട്ടും ഡാൻസും തമാശയും ഒക്കെയായി ഇൻസ്റ്റഗ്രാമിൽ അടിക്കടി വൈറലാകാറുണ്ട് സാവിത്രി. ഇപ്രാവശ്യം യൂത്തിന്റെ ഇടയിൽ സ്വന്തം പിറന്നാൾ ആശംസ പറഞ്ഞുകൊണ്ടുള്ള വീഡിയോ ആണ്. “ഹാപ്പി ബർത്ത്ഡേ റ്റു യു അമ്പിക്കുട്ടി ഗോഡ് ബ്ലെസ് യു” എന്നു പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.

തൊണ്ണൂറും നൂറും വയസ്സായ അമ്മച്ചിക്ക് പിറന്നാളാശംസയുടെ ആവശ്യമുണ്ടോ എന്ന് വിചാരിക്കണ്ടെന്നും ഈ പ്രായത്തിലും വളരെ സന്തോഷത്തോടെ പ്രിയപ്പെട്ടവരുടെ പിറന്നാൾ ആഘോഷിക്കണം എന്നുള്ള ഒരു സാമൂഹ്യ സന്ദേശമാണ് സാവിത്രി വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ യുവത്വം വീഡിയോ ഏറ്റെടുക്കുകയും വലിയ തോതിൽ പങ്കുവയ്ക്കുകയും

കാണുകയും ചെയ്തു. രണ്ടായിരത്തിലേറെ ആശംസകൾ അറിയിച്ചുകൊണ്ടുള്ള പ്രേക്ഷക ലക്ഷത്തിന്റെ മെസ്സേജുകൾ കമന്റ് ബോക്സിൽ കാണാം. ബന്ധുക്കളും കുടുംബക്കാരും എല്ലാവരും ഉണ്ടെങ്കിൽ പോലും നമ്മുടെ ജന്മദിനം ഓർത്ത് ഒരു വാക്കു പറയാൻ പലപ്പോഴും നമുക്ക് ആരും ഉണ്ടാവണമെന്നില്ല, പ്രത്യേകിച്ച് കുറച്ചു വയസ്സായാൽ പിന്നെ പറയുകയും വേണ്ട. വയസ്സാകുന്തോറും വേരറ്റു പോകുന്ന കുടുംബവും

മാനുഷിക ബന്ധങ്ങൾക്കും ഇടയിൽ പരിഗണനയ്ക്ക് വേണ്ടി കരുതലിനു വേണ്ടി നടക്കുന്ന ഒരുപാട് ഗൗരവപ്പെട്ട സമരങ്ങൾക്കൊടുവിൽ ഇതാ വളരെ രസകരമായ വേറൊരു സമരം കൂടി. പിറന്നാൾ ദിവസം അഞ്ചു മണിയായിട്ടും ഒരു ആശംസയും ലഭിക്കാത്ത സാവിത്രി സ്വന്തം പിറന്നാളിന് സ്വയം ആശംസിച്ചു കൊണ്ടുള്ള വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിട്ടുള്ളത്. വളരെ സാധാരണക്കാരിയായ സാവിത്രി ചില ഡാൻസും കോമഡി വീഡിയോസും സ്ഥിരമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇവയ്ക്കൊക്കെ യുവാക്കളുടെ ഇടയിൽ വലിയ റീച്ചും വ്യൂസ്മൊക്കെയാണ് ലഭിക്കാറുള്ളത്. വളരെ ചെറിയ ജൈവികമായ സംസാരവും ജനുവിൻ ആയ കണ്ടന്റുമാണ് സാവിത്രിയുടെ പ്രത്യേകത. ഇങ്ങനെ ഒരു ചെറിയ പരിഭവം പറച്ചിലുകൾക്ക് പോലും സങ്കീർണമായ ആശയങ്ങളെ തുറന്നു കാണിക്കാനുള്ള കഴിവുണ്ടെന്ന് സാവിത്രി മനസ്സിലാക്കി തന്നു. ഒരിക്കൽ കൂടെ പിറന്നാൾ ആശംസകൾ, നമ്മൾ മറക്കാറുള്ള പ്രിയപ്പെട്ടവർക്ക് വേണ്ടി.

Comments are closed.