തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള ഒരു നടന്റെ ബാല്യകാല ചിത്രമാണ് ഇന്ന് നിങ്ങൾക്കായി ഇവിടെ പങ്കുവച്ചിരിക്കുന്നത്. കൂത്തു പട്ടരയ് എന്ന ഒരു നാടക ഗ്രൂപ്പിലൂടെയാണ് ഈ താരം തന്റെ അഭിനയം ജീവിതത്തിന്റെ തുടക്കം കുറിക്കുന്നത്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ നാടക ഗ്രൂപ്പിന്റെ അക്കൗണ്ടന്റും ഇദ്ദേഹം തന്നെയായിരുന്നു. പിന്നീട്, ഇദ്ദേഹം ടെലിവിഷൻ പരമ്പരകളിലേക്ക് തന്റെ ചുവട് മാറ്റി.
സൺ ടിവിയിൽ 195 എപ്പിസോഡുകൾ സംപ്രേഷണം ചെയ്ത ‘പെണ്ണ്’ എന്ന പരമ്പരയിൽ ലീഡ് റോൾ ചെയ്തിരുന്നത് ഈ നടൻ ആയിരുന്നു. തീർച്ചയായും ഇപ്പോൾതന്നെ നിങ്ങൾക്ക് ഇദ്ദേഹം ആരാണെന്ന് പിടികിട്ടിയിട്ടുണ്ടാകും. നടൻ, നിർമ്മാതാവ് എന്നീ മേഖലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ചിട്ടുള്ള, തമിഴ് സിനിമ പ്രേക്ഷകർ ഇഷ്ടത്തോടെ ‘മക്കൾ സെൽവൻ’ എന്ന് വിളിക്കുന്ന വിജയ് സേതുപതിയുടെ ബാല്യകാല ചിത്രമാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.
2010-ൽ പുറത്തിറങ്ങിയ സീനു രാമസ്വാമി സംവിധാനം ചെയ്ത ‘തേൻമെർക് പരുവാകാട്രൂ’ എന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി ആദ്യമായി ലീഡ് റോളിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, 2012 എന്ന വർഷമാണ് വിജയ് സേതുപതിയുടെ കരിയറിൽ വലിയൊരു വഴിത്തിരിവ് സൃഷ്ടിച്ചത്. ശശികുമാറിനെ നായകനാക്കി എസ്ആർ പ്രഭാകരൻ സംവിധാനം ചെയ്ത ‘സുന്ദരപാണ്ഡ്യൻ’ എന്ന ചിത്രത്തിൽ ജെഗൻ എന്ന വില്ലൻ വേഷത്തെയാണ് വിജയ് സേതുപതി അവതരിപ്പിച്ചത്.
ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള തമിഴ്നാട് ദേശീയ ചലച്ചിത്ര അവാർഡ് വിജയ് സേതുപതിക്ക് ലഭിച്ചു. പിന്നീട്, പിസ, ഇടർക്കുതാനെ ആസയ്പ്പെട്ടാൽ ബാലകുമാര, ഞാനും റൗഡി താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയ് സേതുപതി തമിഴ് സിനിമ ഇൻഡസ്ട്രിയൽ ശ്രദ്ധേയനായി മാറുകയായിരുന്നു. വിക്രം വേദ, ചെക്ക ചിവന്ത വാനം, 96, വിക്രം തുടങ്ങി നിരവധി സൂപ്പർ ഹിറ്റ്കളുടെ ഭാഗമായ വിജയ് സേതുപതിക്ക്, സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.