മലയാളം, തമിഴ് ചലച്ചിത്ര മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് കോട്ടയം പ്രദീപ്. ഇന്ന് ഇദ്ദേഹം നമ്മോടും സിനിമാനത്തോടും വിട പറഞ്ഞിരിക്കുകയാണ്. അഭിനയിച്ചതിലേറെയും ഹാസ്യനടനായാണ്. താരത്തിന് രണ്ടു മക്കളാണ്. 2001 ൽ ഐ വി ശശി സംവിധാനം ചെയ്ത “ഈ നാട് ഇന്നലെ വരെ” എന്ന സിനിമയിലൂടെയാണ് സിനിമാലോകത്തേക്ക് കാലെടുത്തുവെക്കുന്നത്.
ജൂനിയർ ആർട്ടിസ്റ്റായി സിനിമാ ലോകത്തേക്ക് കടന്നു വരുകയും പിന്നീട് ഹാസ്യ ലോകം കീഴടക്കുകയുമായിയിരുന്നു. 2001 മുതൽ 2021 വരെ സിനിമാലോകത്ത് ഇദ്ദേഹം സജീവമായിരുന്നു. പല ഷോർട്ട് ഫിലിമുകളിലും പ്രദീപ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ എടുത്തുപറയേണ്ട ചില സിനിമകളാണ് ആട് ഒരു ഭീകരജീവിയാണ്, ഒരു വടക്കൻ സെൽഫി, ലൈഫ് ഓഫ് ജോസൂട്ടി, കുഞ്ഞിരാമായണം, വെൽക്കം ടു സെൻട്രൽ ജയിൽ, അടി കപ്യാരെ കൂട്ടമണി, അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ തുടങ്ങിയവ.
നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രദീപിന്റെ വിയോഗത്തിൽ പങ്കു കൊണ്ടിട്ടുണ്ട്. നിറഞ്ഞ വേദനയോടും വിഷമത്തോടുമാണ് താരങ്ങൾ പ്രദീപിന് ഒപ്പമുള്ള നിമിഷങ്ങളെ ഈ അവസരത്തിൽ ഓർത്തെടുക്കുന്നത്. സീമ ജി നായർ തന്റെ ഫേസ്ബുക്ക് പേജിൽ പ്രദീപിനെ കുറിച്ചുള്ള ഓർമ്മ കുറിക്കുന്നു. “പ്രദീപേട്ടന് ആദരാഞ്ജലികൾ.. വിശ്വസിക്കാൻ പറ്റുന്നില്ല.. രാവിലെ ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ അദ്ദേഹത്തെ മരണം തട്ടിയെടുത്തു..
അടുത്ത നിമിഷം എന്ത് സംഭവിക്കുന്നുവെന്നറിയാതെ നമ്മൾ എന്തൊക്കെയോ കണക്കു കൂട്ടലുകൾ നടത്തുന്നു.. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് “മരണം” എത്തുന്നു.. സ്നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യൻ.. അമ്മയുടെ ജനറൽ ബോഡിയിൽ കണ്ടപ്പോളും നല്ല സന്തോഷത്തിൽ ആയിരുന്നു.. ഞങ്ങൾ ഒന്നിച്ചു വർക്ക് ചെയ്തിട്ടുണ്ട്, “Dear Mom” എന്നൊരു ഷോർട്ട് ഫിലിമിൽ.. പുതിയ സിനിമയിൽ ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യേണ്ടതായിരുന്നു.. പക്ഷെ “വിധി ” എപ്പോളും അങ്ങനെ ആണല്ലോ.. പ്രദീപേട്ടാ പ്രണാമം “