നല്ല പൂ പോലുള്ള സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇഡലി നല്ല മയമാകും..!!| Secret Ingredient For Perfect Idli

Secret Ingredient For Perfect Idli: നമ്മുടെയെല്ലാം വീടുകളിൽ പ്രഭാതഭക്ഷണങ്ങളിൽ ഇടംപിടിച്ച പ്രധാന പലഹാരങ്ങളിൽ ഒന്നായിരിക്കുമല്ലോ ഇഡ്ഡലി. കാലങ്ങളായി വ്യത്യസ്ത രീതികളിലായിരിക്കും പല വീടുകളിലും ഇഡ്ഡലിക്ക് ആവശ്യമായ മാവ് തയ്യാറാക്കുന്നത്. മാവ് തയ്യാറാക്കുന്നതിലെ ചെറിയ വ്യത്യാസങ്ങൾ പോലും ഇഡ്ഡലിയുടെ സോഫ്റ്റ്നസും ടേസ്റ്റും വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. വളരെ രുചികരമായ നല്ല സോഫ്റ്റ് ആയ പൂ പോലുള്ള ഇഡ്ഡലി തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

Ingredients

  • Raw Rice
  • Urad
  • Fenugreek
  • Salt

ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കുക. ശേഷം അത് മുങ്ങിക്കിടക്കുന്നതിന് ആവശ്യമായ അത്രയും വെള്ളവും കൂടി ഒഴിച്ച് ആറുമണിക്കൂർ നേരം കുതിരാനായി മാറ്റിവയ്ക്കണം. അതോടൊപ്പം തന്നെ എടുത്തുവച്ച ഉഴുന്നും നല്ലതുപോലെ കഴുകി വൃത്തിയാക്കി കുതിരാനായി വെള്ളത്തിൽ ഇട്ടുവയ്ക്കുക. ഒരു ചെറിയ പാത്രത്തിൽ ഉലുവ കൂടി കഴുകി കുതിരാനായി ഇട്ടു വയ്ക്കാവുന്നതാണ്. ആറുമണിക്കൂറിന് ശേഷം കഴുകി വൃത്തിയാക്കി വെച്ച ഉഴുന്നു ഉലുവയും മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം അതേ ജാറിലേക്ക് എടുത്തുവച്ച അരി ഒന്നോ രണ്ടോ തവണയായി ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് തരികൾ ഇല്ലാത്ത രീതിയിൽ അരച്ചെടുക്കുക.

ഈ രണ്ടു ചേരുവകളും കൈ ഉപയോഗിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. എന്നാൽ മാത്രമാണ് മാവ് നല്ല രീതിയിൽ ഫെർമെന്റ് ആയി കിട്ടുകയുള്ളൂ. കുറഞ്ഞത് എട്ടു മണിക്കൂറെങ്കിലും മാവ് ഫെർമെന്റ് ചെയ്യാനായി വെക്കണം. ശേഷം ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നല്ലതുപോലെ മാവ് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇഡ്ഡലി പാത്രത്തിൽ ആവി കയറ്റുന്നതിന് ആവശ്യമായ വെള്ളം കൂടി ഒഴിച്ച് അടുപ്പത്ത് വെച്ച് ആവി വന്നു തുടങ്ങുമ്പോൾ ഉപ്പു ചേർത്ത് ഇളക്കി യോജിപ്പിച്ച മാവ് ഇഡ്ഡലിത്തട്ടിലേക്ക് ഒഴിച്ച് ആവി കയറ്റി എടുത്താൽ നല്ല പൂ പോലുള്ള ഇഡലി റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Secret Ingredient For Perfect Idli credit : KL14 MALABAR FOOD

Secret Ingredient For Perfect Idli

The secret ingredient for perfect idli is fenugreek seeds (uluva/methi), added while soaking urad dal. Just a teaspoon enhances fermentation, improves batter texture, and gives idlis a soft, fluffy rise. Fenugreek helps create a light, airy structure by promoting natural leavening, especially in cooler climates. When ground finely along with urad dal, it adds smoothness and prevents the batter from becoming sticky. Besides texture, it subtly enriches flavor without overpowering. Combined with the right rice-to-dal ratio and proper fermentation, this humble spice transforms ordinary idlis into soft, pillowy perfection—ideal for pairing with coconut chutney and sambar.

Also Read : പച്ച മാങ്ങയും ഉലുവയും കൊണ്ട് എരിവും പുളിയും സമാസമം കലർന്ന ഒരു വിഭവമായാലോ; ഉലുവ മാങ്ങ അച്ചാർ തയ്യാറാക്കി എടുക്കാം.

easy recipeIdli recipeSecret Ingredient For Perfect Idli