Sadhya Special Kurukk Kaalan Recipe : സദ്യയിലെ ഒരവിഭാജ്യ വിഭവമാണ് കാളൻ. അതെങ്ങനെയാണ് രുചിയോടെ ഉണ്ടാക്കുന്നതെന്ന് നോക്കാം!!. അതിനായി ഒരു പച്ചക്കായയും ഒരു കഷ്ണം ചേനയും തൊലികളഞ്ഞ് വെക്കുക. ശേഷം അവ ചരിച്ചു കട്ടിയായി മുറിച്ചെടുക്കുക. എന്നിട്ട് അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് അരിഞ്ഞു വച്ച കഷണങ്ങളും മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടിയും
കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും 2 കപ്പ് വെള്ളവും ചേർത്ത് നന്നായി ഇളക്കുക. കഷണങ്ങൾ ഉടഞ്ഞു പോവാത്ത രീതിയിൽ വേണം വേവിച്ചെടുക്കാൻ. ഇതിലേക്ക് അര കിലോ കട്ട കൂടാത്ത തൈര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നിർത്താതെ തുടർച്ചയായി ഇളക്കി കൊണ്ടിരിക്കുക. തൈര് നന്നായി തിളച്ച് കുറുകി വരണം. ഈ സമയത്ത് തേങ്ങ അരപ്പ് റെഡിയാക്കാം.
അതിനായി ഒന്നര കപ്പ് തേങ്ങ, കാൽ ടീസ്പൂൺ ചെറിയ ജീരകം, 2 പച്ചമുളക് എന്നിവ ചേർത്ത് ഫൈനായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ അരപ്പ് കാളനിലേക്കൊഴിച്ച് ആവശ്യത്തിന് കറിവേപ്പിലയും ചേർത്തിളക്കി 2 മിനിറ്റ് കൂടി വേവിക്കുക. അവസാനം ഒരു നുള്ള് ഉലുവ പൊടിയും കാൽ ടീസ്പൂൺ നെയ്യും ചേർത്തിളക്കി തീ ഓഫ് ചെയ്യുക. ഇനി ഇത് വറവിടാനായി ഒരു പാൻ ചൂടാക്കാൻ വെക്കുക.
അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് കാൽ ടീസ്പൂൺ കടുകിട്ട് പൊട്ടിച്ച് 3 വറ്റൽമുളക്, 2 നുള്ള് ഉലുവ, ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിച്ച് കുറുക്കു കാളനിലേക്ക് ഒഴിച്ച് നന്നായി ഇളക്കി മിക്സ് ചെയ്യുക. ടേസ്റ്റി കുറുക്കു കാളൻ റെഡി. കൂടുതൽ അറിയാനായി വീഡിയോ കാണുക. Sadhya Special Kurukk Kaalan Recipe Credit : Veena’s Curryworld
🥣 Kurukku Kaalan (കുറുക്ക് കാളൻ)
Type: Thick Yogurt-Coconut Curry
Served with: Rice in Kerala Sadhya
Taste Profile: Tangy, spiced, and creamy
🧺 Ingredients:
Vegetables (any one or both):
- 1 cup raw banana (cut into cubes)
- 1 cup yam (chena), peeled and cubed
Other:
- 1½ cups thick sour curd (well beaten)
- ¼ tsp turmeric powder
- ½ tsp black pepper powder
- Salt to taste
For coconut paste:
- ¾ cup grated coconut
- ½ tsp cumin seeds
- 2–3 green chilies
- Water (to grind)
Tempering:
- 1 tbsp coconut oil
- ½ tsp mustard seeds
- 2 dry red chilies
- A few curry leaves
- A pinch of fenugreek seeds (uluva)
🍲 Method:
- Cook the vegetables:
- Cook banana or yam with turmeric, pepper, salt, and just enough water until soft but not mushy.
- Make the coconut paste:
- Grind coconut, green chilies, and cumin seeds to a smooth paste with minimal water.
- Add paste to veggies:
- Mix the ground coconut into the cooked vegetables and simmer gently for 5–7 minutes.
- Add curd:
- Lower heat and slowly add well-beaten curd.
- Stir continuously and cook until thickened (do not let it curdle).
- Keep cooking on low flame until it becomes a thick “kurukku” (reduced) consistency.
- Temper the dish:
- Heat coconut oil, splutter mustard seeds, dry red chilies, curry leaves, and a pinch of fenugreek.
- Pour over the kaalan and mix gently.
✅ Tips:
- Use slightly sour curd for authentic flavor.
- Stir constantly after adding curd to avoid splitting.
- Dish should be thick, not runny – hence the name Kurukku Kaalan.
🪔 Perfect For:
- Traditional Kerala Sadhya
- Onam, Vishu, or festive feasts