റോബസ്റ്റ് പഴം കൊണ്ട് കിടിലൻ കേക്ക് തയ്യാറാക്കാം; ഇനി വിരുന്നുകാർ വരുമ്പോൾ കടയിലേക്ക് ഓടേണ്ട; എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം! | Robusta Banana Cake Recipe

How To Make Robusta Banana Cake : വൈകുന്നേരങ്ങളിലെല്ലാം നമ്മുടെയെല്ലാം വീടുകളിൽ ചായയോടൊപ്പം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ എണ്ണയിൽ വറുത്തെടുക്കാത്ത പലഹാരങ്ങൾ കഴിക്കാനായിരിക്കും ഇന്ന് കൂടുതൽ പേർക്കും താല്പര്യം. അതുകൊണ്ടുതന്നെ കേക്ക് പോലുള്ള പലഹാരങ്ങളെല്ലാം വല്ലപ്പോഴുമെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കാവുന്നതാണ്. എന്നാൽ കേക്ക് തയ്യാറാക്കാനായി ബേക്കിംഗ് ട്രേ പോലുള്ള പാത്രങ്ങൾ ആവശ്യമുള്ളതുകൊണ്ട് തന്നെ പലരും അവ ചെയ്തു നോക്കാറില്ല. മാത്രമല്ല സാധാരണ പാത്രങ്ങളിൽ കേക്ക് പോലുള്ള പലഹാരങ്ങൾ തയ്യാറാക്കി നോക്കുമ്പോൾ അടിയിൽ പറ്റി പിടിക്കുകയും ചെയ്യാറുണ്ട്. അത്തരം പ്രശ്നങ്ങളെല്ലാം ഇല്ലാത്ത രീതിയിൽ രുചികരമായ ഒരു കേക്ക് എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

Ingrediants

  • Sugar
  • Baking Soda
  • Baking Powder
  • Wheat Flour
  • Egg
  • Vanila Essence
  • Robusta Banana
  • Sunflower Oil

ഈയൊരു രീതിയിൽ കേക്ക് തയ്യാറാക്കാനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ പഞ്ചസാര, കാൽ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ, ഒന്നര കപ്പ് അളവിൽ ഗോതമ്പ് പൊടി, രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചത്, ഒരു സ്പൂൺ അളവിൽ വാനില എസൻസ്, ഒരു റോബസ്റ്റ പഴം ചെറുതായി അരിഞ്ഞെടുത്തത്, അരക്കപ്പ് അളവിൽ സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കുക. മാവിന്റെ കൺസിസ്റ്റൻസി കട്ടിയായി ഇരിക്കുന്നതായി തോന്നുകയാണെങ്കിൽ അല്പം വെള്ളമൊഴിച്ച് ലൂസ് പരിവത്തിൽ അടിച്ചെടുക്കാവുന്നതാണ്.

അടുത്തതായി ഒരു കുക്കർ എടുത്ത് അതിനകത്ത് നല്ല രീതിയിൽ എണ്ണ തടവി കൊടുക്കുക. അതിനകത്തേക്ക് ഒരു വലിയ വാഴയില മുറിച്ച് വട്ടത്തിൽ സെറ്റ് ചെയ്ത് അതിനുമുകളിൽ അല്പം എണ്ണയോ ബട്ടറോ തടവി കൊടുക്കുക. അതിലേക്ക് തയ്യാറാക്കി വച്ച മാവ് ഒഴിച്ച് ശേഷം കുക്കറിന്റെ വെയിറ്റ് മാറ്റിവെച്ച് അടച്ചു വയ്ക്കുക. ഗ്യാസ് സ്റ്റൗ ഓൺ ചെയ്ത് ഹൈ ഫ്ലെയിമിൽ വെച്ച് നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ അടി കട്ടിയുള്ള ഒരു പാൻ വച്ചു കൊടുക്കുക. അതിനു മുകളിലേക്ക് കുക്കർ വെച്ചശേഷം 15 മിനിറ്റ് നേരം ഹൈ ഫ്ലെയിമിലും രണ്ടുമിനിറ്റ് ലോ ഫ്ലയിമിലും വെച്ച് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. കുക്കറിന്റെ ചൂട് പൂർണമായും പോയി കഴിയുമ്പോൾ കേക്ക് പുറത്തെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Grandmother Tips

Robusta Banana Cake

Robusta Banana Cake is a moist, flavorful dessert made using overripe Robusta bananas, known for their rich aroma and natural sweetness. This cake is simple to prepare and perfect for reducing food waste by using bananas that are too ripe for eating. The mashed bananas are blended with ingredients like flour, sugar, eggs, butter (or oil), and baking powder to create a soft, fluffy texture. Optional additions like chopped nuts, cinnamon, or chocolate chips can enhance its flavor. Once baked, the cake turns golden brown with a deliciously sweet banana scent. It’s ideal for breakfast, tea time, or as a light dessert. This recipe is a favorite in many tropical regions where Robusta bananas are common, and it offers a great way to enjoy seasonal produce in a comforting, homemade treat. Serve it warm or at room temperature, plain or topped with a dusting of powdered sugar or a light glaze.

Also Read : വെറും മൂന്ന് ചേരുവ മാത്രം; പഞ്ഞിപോലെ സോഫ്റ്റായ സ്പോഞ്ച് കേക്ക് തയ്യാറാക്കാൻ; 7 ലക്ഷം ആളുകൾ കണ്ട് വിജയം ഉറപ്പായ റെസിപ്പി.

easy recipeRobusta Banana Cake Recipe