Rimi Tomy share her evening time Video : പ്രേക്ഷകരുടെ പ്രിയ ഗായികയാണ് റിമി ടോമി. സ്റ്റേജ് ഷോകളിലെ കിടിലൻ പെർഫോമൻസിലൂടെയാണ് റിമിയെ ആരാധകർ അറിയുന്നത്. എന്താണ് റിമിയുടെ ഈ എനർജിയുടെ രഹസ്യം എന്നറിയാനും ആരാധകർക്ക് വളരെയധികം താല്പര്യമുണ്ട്. ഇക്കാര്യം മമ്മൂട്ടി വരെ റിമിയോട് ചോദിച്ചിട്ടും ഉണ്ട്. ഒരു വേദിയിൽ വെച്ച് റിമി മമ്മൂട്ടിയോട് ചോദിക്കുന്നു എന്താണ് ഈ ഗ്ലാമറിന്റെ രഹസ്യം എന്ന്. എന്നാൽ റിമിയുടെ എനർജിയുടെ രഹസ്യം പറഞ്ഞു തന്നാൽ ഇതിന്റെയും പറഞ്ഞു തരാം എന്നായിരുന്നു മമ്മൂട്ടിയുടെ തമാശരൂപേണയുള്ള മറുപടി.
റിമി സോഷ്യൽ മീഡിയയിലൂടെയും തന്റെ യൂട്യൂബ് ചാനലിലൂടെയും പങ്കുവയ്ക്കുന്ന എല്ലാ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ വൈറലായി മാറാറുണ്ട്. താരത്തിന്റെ വർക്ക് ഔട്ട് വീഡിയോക്ക് ആണ് ഇപ്പോൾ ആരാധകർ ഏറെയും. റിമിയുടെ സഹോദരങ്ങളുടെ കുട്ടികളും റിമിയും നല്ല കൂട്ടുകാരാണ്. കൊച്ചമ്മയെന്നാണ് റിമിയുടെ സഹോദരങ്ങളുടെ കുട്ടികള്‍ റിമിയെ വിളിക്കുന്നത് പോലും . ഇപ്പോഴിത റിമി തന്റെ കുടുംബത്തോടൊപ്പം ഒരു വൈകുന്നേരം ചെലവഴിച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്.
വൈകുന്നേരത്തെ കാപ്പി എന്ന പേരിലാണ് വീഡിയോ റിമി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. എറണാകുളത്തെ വീടിന്റെ ടെറസില്‍ കുടുംബാംഗങ്ങളെല്ലാവരും ഒരുമിച്ചപ്പോഴുള്ളതാണ് ഈ വീഡിയോ. റിമിയുടെ അമ്മ റാണി, സഹോദരി റീനു, റീനുവിന്റെ ഭര്‍ത്താവ് രാജു, ഇരുവരുടെയും മക്കളായ കുട്ടാപ്പി, കുട്ടിമണി (വീഡിയോയില്‍ റിമി പറഞ്ഞിരിക്കുന്നത് ) എന്നിവർ ടെറസ്സില്‍ ഒത്തുകൂടി ഇടയ്ക്ക് വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ടെന്നും റിമി വീഡിയോയില്‍ പറയുന്നു.
അമ്മ ധരിച്ചിരിക്കുന്ന ചുരിദാര്‍ കണ്ട് അത് തന്റേതാണോയെന്ന് റിമി ചോദിക്കുന്നതും നിന്റെ ചുരിദാർ ആണേൽ എന്റെ കൈ പോലും കേറില്ലെന്ന് അമ്മ പറയുന്നതും വീഡിയോയില്‍ കാണാം. തന്റെ സഹോദരിയുടെ മകള്‍ കുട്ടിമണി തന്നെ അമ്മ എന്നാണ് വിളിക്കുന്നതെന്നും റിമി വിഡിയോയില്‍ പറയുന്നുണ്ട്.കുട്ടിമണി എന്റെ മകളാണെന്ന് നിനക്ക് അറിയാമോ?. വൈകാതെ നീ അത് അറിയുമെന്ന് റിമി സഹോദരിയോട് ചിരിച്ചുകൊണ്ട് പറയുന്നു.കുട്ടിമണിയെ നെഞ്ചോട് ചേര്‍ത്തു താലോലിക്കുന്ന റിമിയേയും വീഡിയോയില്‍ കാണാം.