ഇത്ര രുചിയിൽ ബീഫ് ഡ്രൈ ഫ്രൈ; നിങ്ങൾ ഒരിക്കലും കഴിച്ചു കാണില്ല; റസ്റ്റോറന്റ് സ്റ്റൈലിൽ ബീഫ് ഫ്രൈ ഇനി വീട്ടിലും തയ്യാറാക്കാം..!! | Restaurant Style BDF Recipe

Restaurant Style BDF Recipe : നമ്മുടെയെല്ലാം വീടുകളിൽ ബീഫ് ഉപയോഗിച്ചുള്ള പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ബീഫ് ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അതിനായി അവർ ചേർക്കുന്ന സീക്രട്ട് ഇൻഗ്രീഡിയന്റ് എന്താണെന്ന് അറിയാൻ എല്ലാവർക്കും വളരെയധികം താല്പര്യമുണ്ടായിരിക്കും. അത്തരം ആളുകൾക്ക് റസ്റ്റോറന്റ് സ്റ്റൈലിൽ ബീഫ് ഫ്രൈ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ അത്യാവശ്യം വലിപ്പത്തിൽ മുറിച്ചെടുത്ത ബീഫ് കഷണങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, കുരുമുളകുപൊടി, ഉപ്പ്, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു സമയത്ത് അല്പം കറിവേപ്പിലയും വെളിച്ചെണ്ണയും കൂടി ബീഫിനോടൊപ്പം ചേർത്ത് കൊടുക്കണം.

ശേഷം ബീഫ് വേവാൻ ആവശ്യമായ വെള്ളം കുക്കറിലേക്ക് ഒഴിച്ച് രണ്ട് വിസിൽ അടിപ്പിച്ച് എടുക്കുക. കുക്കറിന്റെ ചൂട് പോകുന്നത് വരെ വെയിറ്റ് ചെയ്യുക. ഈ ഒരു സമയം കൊണ്ട് ബീഫ് ഫ്രൈ ചെയ്തെടുക്കാൻ ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാം. അതിനായി ഒരു ബൗളിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, ഒരുപിടി അളവിൽ ചില്ലി ഫ്ലേക്സ്, ആവശ്യത്തിന് ഉപ്പ്, ജിഞ്ചർ ഗാർലിക് പേസ്റ്റ്, അരിപ്പൊടി, കോൺഫ്ലോർ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

അതിലേക്ക് വേവിച്ചു വെച്ച ബീഫ് കഷണങ്ങൾ നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുത്ത് അതുകൂടി ചേർത്തു കൊടുക്കണം. ശേഷം ബീഫ് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ബീഫ് ഇട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക. അവസാനമായി അതേ എണ്ണയിലേക്ക് കുറച്ച് പച്ചമുളക് കീറിയതും കറിവേപ്പിലയും കൂടി ഇട്ട് വറുത്തെടുത്ത ശേഷം സെർവ് ചെയ്‌താൽ ഇരട്ടി രുചി ലഭിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Restaurant Style BDF Recipe Credits. Fathimas Curry World

Restaurant Style BDF Recipe

🍖 Restaurant Style BDF (Beef Dry Fry)

✅ Ingredients:

For Marination:

  • Beef (boneless, small cubes) – 500g
  • Ginger garlic paste – 1 tbsp
  • Turmeric powder – ¼ tsp
  • Red chili powder – 1½ tsp
  • Coriander powder – 1½ tsp
  • Black pepper powder – 1 tsp
  • Garam masala – ½ tsp
  • Salt – to taste
  • Vinegar or lemon juice – 1 tbsp
  • Curry leaves – a few

For Frying:

  • Coconut oil – 3–4 tbsp
  • Mustard seeds – ½ tsp
  • Onion – 2 medium, thinly sliced
  • Green chilies – 2–3, slit
  • Crushed garlic – 1 tbsp
  • Crushed ginger – 1 tsp
  • Dried red chilies – 2–3
  • Curry leaves – 2 sprigs
  • Fennel seeds – ½ tsp (optional)
  • Black pepper powder – ½ tsp (adjust to taste)

🔪 Preparation:

  1. Marinate the Beef:
    • Combine all marination ingredients with the beef.
    • Let it rest for at least 1 hour, or preferably overnight in the fridge.
  2. Cook the Beef:
    • Pressure cook the marinated beef with a splash of water (about ¼ cup) for 3–4 whistles or until tender.
    • Open the lid and dry up any excess water on medium heat. Set aside.
  3. Frying Process:
    • In a large pan, heat coconut oil.
    • Add mustard seeds. Let them splutter.
    • Add fennel seeds (if using), dried red chilies, curry leaves, crushed ginger & garlic.
    • Sauté for a minute until fragrant.
    • Add sliced onions and green chilies. Sauté until onions are golden brown.
    • Add the cooked beef and stir-fry on high heat.
    • Sprinkle a little extra pepper and curry leaves for flavor.
    • Fry until beef turns dark brown and slightly crisp at the edges (restaurant-style texture).
    • Adjust salt and spice as needed.

🍽️ Serving Suggestions:

  • Serve hot with Kerala parotta, ghee rice, or appam.
  • Garnish with fried curry leaves and onions for that authentic restaurant finish.

Also Read : സദ്യ സ്പെഷ്യൽ പുളി ഇഞ്ചി; പുളിയിഞ്ചി ഒരു വട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; നാവിൽ വെള്ളമൂറും രുചിയിൽ.

beef recipeRestaurant Style BDF Recipe