Replacing Coconut By Bengal Gram: വീട്ടിലെ പല ജോലികളും എളുപ്പത്തിൽ ചെയ്തുതീർക്കണമെന്ന് വിചാരിച്ച് തുടങ്ങുകയും എന്നാൽ പിന്നീടത് പല കാരണങ്ങൾ കൊണ്ട് ചെയ്തുതീരാത്ത അവസ്ഥയും ഉണ്ടാകുന്നത് എല്ലാ വീടുകളിലെയും ഒരു പതിവ് കാഴ്ചയായിരിക്കും. എന്നാൽ അത്തരം ജോലികളിൽ തീർച്ചയായും ഉപകാരപ്പെടുന്ന കുറച്ച് കിടിലൻ ടിപ്പുകൾ മനസ്സിലാക്കിയാലോ?
തേങ്ങയുടെ വില ദിനംപ്രതി കുത്തനെ കൂടുന്ന ഈ ഒരു സാഹചര്യത്തിൽ എല്ലാ കറികളിലും, തോരനിലുമെല്ലാം തേങ്ങ ഉൾപ്പെടുത്താനും ഒഴിവാക്കാനും പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അത്തരം സാഹചര്യങ്ങളിൽ തേങ്ങ ഇല്ലാതെ തന്നെ അതേ രുചിയിൽ തോരനും കറിയുമൊക്കെ തയ്യാറാക്കാനായി ചെയ്തു നോക്കാവുന്ന ഒരു ട്രിക്കാണ് ആദ്യം പരിചയപ്പെടുത്തുന്നത്. തേങ്ങ ഒഴിവാക്കി ചിന്തിക്കാൻ പോലും പറ്റാത്ത ഒരു കറിയായിരിക്കുമല്ലോ വെജിറ്റബിൾ സ്റ്റൂ. എന്നാൽ ഒട്ടും രുചി വ്യത്യാസമില്ലാതെ തന്നെ വെജിറ്റബിൾ സ്റ്റൂവിൽ തേങ്ങ ഒഴിവാക്കാനായി സാധിക്കും. അതിനായി ആവശ്യമുള്ള പച്ചക്കറികളെല്ലാം വേവിച്ച് എടുത്തു മാറ്റി വയ്ക്കുക.
Replacing Coconut By Bengal Gram
അര ഗ്ലാസ് അളവിൽ പാലും അതിലേക്ക് കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്തു വക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൺഫ്ലോർ ഇട്ട് അതിലേക്ക് പാലിന്റെ കൂട്ട് ഒഴിച്ച് കട്ടകളില്ലാതെ യോജിപ്പിക്കുക. ഈയൊരു കൂട്ട് തേങ്ങാപ്പാലിന് പകരമായി സ്റ്റൂവിൽ ഒഴിച്ച് മിക്സ് ചെയ്തെടുത്താൽ കിടിലൻ ടേസ്റ്റായിരിക്കും. ചേമ്പിന്റെ ഇല ഉപയോഗപ്പെടുത്തി തോരൻ തയ്യാറാക്കുമ്പോഴും തേങ്ങക്ക് പകരമായി മറ്റൊരു ട്രിക്ക് ചെയ്തു നോക്കാവുന്നതാണ്. അതിനായി ഇളം പിഞ്ച് ആയിട്ടുള്ള ചേമ്പിന്റെ ഇലകൾ പറിച്ചെടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ചീന ചട്ടിയിലേക്ക് ഒരുപിടി അളവിൽ അരിയും അതേ അളവിൽ പൊട്ടുകടലയും ഇട്ട് ചൂടാക്കി എടുക്കുക.
ഈയൊരു കൂട്ട് മിക്സിയുടെ ജാറിലേക്ക് ഇട്ട് എരിവിന് ആവശ്യമായ പച്ചമുളക് കൂടി ചേർത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. ശേഷം പാത്രത്തിൽ എണ്ണ ഒഴിച്ച് സവാള വഴറ്റി അതിലേക്ക് അരിഞ്ഞുവെച്ച ചേമ്പില ഇട്ട് നല്ലതുപോലെ വെള്ളം വലിഞ്ഞു വരുമ്പോൾ തേങ്ങയ്ക്ക് പകരമായി തയ്യാറാക്കി വെച്ച പൊടി ചേർത്തു കൊടുക്കാവുന്നതാണ്. മഴക്കാലത്ത് വാതിലുകളും ജനലുകളും ടൈറ്റാകുന്ന പ്രശ്നം ഒഴിവാക്കാനായി ഒരു മെഴുകുതിരി വാതിലിന്റെ അടയുന്ന ഭാഗത്ത് തേച്ചുപിടിപ്പിച്ച ശേഷം അടച്ച് തുറന്നു നോക്കാവുന്നതാണ്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Replacing Coconut By Bengal Gram Video Credits : Sruthi’s Vlog
🔄 When to Replace Coconut with Bengal Gram:
- In chutneys (especially South Indian chutneys)
- In curries for thickness
- In dry vegetable stir-fries for crunch
- For cost-effective or shelf-stable alternatives
✅ How to Use Bengal Gram Instead of Coconut:
1. For Coconut Chutney:
- Soak 2 tablespoons of Bengal gram (chana dal) in warm water for 30 minutes.
- Grind it with green chilies, ginger, and a small amount of tamarind.
- Add little curd or water for smooth texture.
- Temper with mustard seeds, curry leaves, and dry red chilies.
2. For Curry Base:
- Roast Bengal gram until golden and blend it into a paste.
- Use it to thicken gravies instead of grated coconut paste.
3. For Thoran or Poriyal (Stir-fried Veg):
- Soak Bengal gram for 1 hour.
- Cook with chopped vegetables and spices to add nutty bites in place of grated coconut.
🟡 Benefits:
- Longer shelf life than fresh coconut.
- High protein content.
- Adds unique texture and flavor.
⚠️ Note:
- Taste and aroma will differ slightly from coconut.
- Adjust spices accordingly to balance the flavor.