പച്ച ചക്ക kond മധുരമൂറും പലഹാരം; ആരും കൊതിച്ചു പോകും ഇതൊന്ന് കഴിക്കാൻ; വ്യത്യസ്തമായ ഈ പലഹാരം തയാറാക്കി നോക്കൂ; പച്ച ചക്കയും ഇച്ചിരി തേങ്ങയും മാത്രം മതി..!! | Raw Jackfruit Sweet Snack

Raw Jackfruit Sweet Snack : പഴുത്ത ചക്ക ഉപയോഗിച്ച് അടയും, പായസവും ഉൾപ്പെടെ പലരീതിയിലുള്ള മധുരമുള്ള വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മാത്രമല്ല പഴുത്ത ചക്ക വരട്ടി സൂക്ഷിച്ചുവച്ച് പിന്നീട് അത് ഉപയോഗിച്ച് വ്യത്യസ്ത മധുര വിഭവങ്ങളും മിക്ക വീടുകളിലും തയ്യാറാക്കാറുണ്ട്. അതേസമയം പച്ച ചക്ക ഉപയോഗപ്പെടുത്തി തോരൻ, കറി, പുഴുക്ക് പോലുള്ളവയായിരിക്കും എല്ലാവരും ഉണ്ടാക്കാറുള്ളത്. അതിൽനിന്നും കുറച്ചു വ്യത്യസ്തമായി പച്ച ചക്ക ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു മധുര പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  1. Raw Jackfruit
  2. Grated Coconut
  3. Water
  4. Jaggery
  5. Wheat Flour
  6. Rava
  7. Turmeric Powder
  8. Baking Soda
  9. Salt
  10. Black Sesame
  11. Ghee

How To Make Raw Jackfruit Sweet Snack

ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ കുറച്ച് പച്ച ചക്കയുടെ ചുളകൾ തോലും കുരുവും കളഞ്ഞ് വൃത്തിയാക്കി എടുക്കുക. ശേഷം അത് കുക്കറിലേക്ക് ഇട്ടു കൊടുക്കുക. അതിലേക്ക് ചക്ക വേവാൻ ആവശ്യമായ കുറച്ചു വെള്ളം കൂടി ഒഴിച്ച് രണ്ടോ മൂന്നോ വിസിൽ അടിപ്പിച്ച് എടുക്കുക. ഈ സമയം കൊണ്ട് പലഹാരത്തിലേക്ക് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കാം. അതിനായി രണ്ടോ മൂന്നോ ശർക്കരയുടെ അച്ചെടുത്ത് ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് കട്ടിയുള്ള പാനിയുടെ രൂപത്തിലാക്കി അരിച്ചെടുത്ത ശേഷം മാറ്റി വയ്ക്കുക. രണ്ടു ചേരുവകളുടെയും ചൂട് മാറി കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒരു കപ്പ് അളവിൽ ഗോതമ്പ് പൊടി കൂടി ചേർത്ത് ഒട്ടും കട്ടകളില്ലാത്ത രീതിയിൽ അടിച്ചെടുക്കുക.

അടിച്ചെടുത്ത മാവിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ റവ, മഞ്ഞൾപൊടി അല്ലെങ്കിൽ ഏതെങ്കിലും ഒരു ഫുഡ് കളർ, അല്പം ബേക്കിംഗ് സോഡ, ആവശ്യത്തിന് ഉപ്പ്, കറുത്ത എള്ള് നെയ്യിൽ വറുത്തെടുത്തത് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം കുറച്ചു വെള്ളമെടുത്ത് ഇഡലി പാത്രത്തിൽ ആവി കയറ്റാനായി വയ്ക്കുക. ഇഡലിത്തട്ടിൽ കുറച്ച് എണ്ണ തൂവിയ ശേഷം തയ്യാറാക്കി വെച്ച മാവ് അതിലേക്ക് ഒഴിച്ച് മുകളിൽ അല്പം വെളുത്ത എള്ളു കൂടി ഇട്ട ശേഷം ആവി കയറ്റി എടുത്താൽ പച്ച ചക്ക കൊണ്ടുള്ള രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credits : Malappuram Vavas

🍬 Sweet Raw Jackfruit Snack (Chakka Varattiyathu / Sweet Puzhukku)

Ingredients:

  • Raw jackfruit (cut into small cubes) – 2 cups
  • Jaggery (grated or powdered) – ¾ to 1 cup (adjust to taste)
  • Grated coconut – ½ cup
  • Ghee – 1–2 tbsp
  • Cardamom powder – ½ tsp
  • Water – as needed
  • Cashews – a few (optional, for garnish)

🍳 Instructions:

1. Prep the Jackfruit:

  • Peel the raw jackfruit and remove the hard outer skin and central core.
  • Cut into small cubes (remove seeds or include soft seeds if tender).
  • Steam or pressure cook the jackfruit cubes with a little water until soft but not mushy (1–2 whistles in a cooker).

2. Prepare Jaggery Syrup:

  • In a pan, melt jaggery with ¼ cup water until fully dissolved.
  • Strain to remove any impurities and set aside.

3. Cook Jackfruit with Jaggery:

  • In a thick-bottomed pan or uruli, add the cooked jackfruit and the jaggery syrup.
  • Cook on medium heat until the jackfruit absorbs the syrup and it thickens (5–10 minutes).

4. Add Coconut & Flavor:

  • Add grated coconut and mix well.
  • Stir in cardamom powder.
  • Cook for a couple more minutes until everything is well combined.

5. Finish with Ghee:

  • Add ghee and mix well.
  • Optionally, fry cashews in ghee and add on top.

📝 Tips:

  • You can mash the jackfruit slightly if you prefer a softer consistency.
  • Add a pinch of dry ginger powder (chukku) for a spiced twist.
  • This keeps well in the fridge for 2–3 days.

🍽️ Serving Suggestion:

Serve warm or at room temperature as a tea-time snack or after-meal sweet. It can also be used as a filling in ela ada or sweet pooris.

Also Read : അച്ചിങ്ങ പയർ തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഈ കൂട്ടുകൾ ചേർത്താൽ അപാര രുചിയാണ്; ഇതിനെ വെല്ലാൻ വേറെ വിഭവമില്ല; വയറു നിറയെ ചോറുണ്ണാൻ ഇതുമതി..

jackfruit snackRaw Jackfruit Sweet Snack