Raw Jackfruit Puttu: നമ്മുടെയെല്ലാം വീടുകളിൽ ഇപ്പോൾ സുലഭമായി ലഭിക്കുന്ന ഒന്നായിരിക്കും പച്ച ചക്ക. ചക്ക ഉപയോഗപ്പെടുത്തി കറികളും, തോരനും,വറുവലുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ പച്ച ചക്ക ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന രുചികരമായ പുട്ടിന്റെ റെസിപ്പി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് ഉണ്ടാക്കേണ്ട രീതി എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
Ingrediants
- Puttu Powder
- Raw Jackfruit
- Salt
ആദ്യം തന്നെ ചക്കയുടെ ചുള പൂർണ്ണമായും വൃത്തിയാക്കിയെടുത്ത് അത് ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത ചുളകൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഒരു വലിയ പാത്രത്തിലേക്ക് പുട്ടുപൊടിയും ഉപ്പും ഇട്ട് ആദ്യം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം അതിലേക്ക് അരച്ചുവെച്ച ചുളയുടെ കൂട്ടുകൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ആദ്യം ഇളക്കുമ്പോൾ ചെറിയ രീതിയിൽ കട്ടകൾ പിടിക്കുന്ന രീതിയിലാണ് പൊടി ഉണ്ടാവുക. എന്നാൽ കുറച്ചുനേരം ഇതേ രീതിയിൽ തന്നെ അരിപ്പൊടിയും,ചുളയുടെ പേസ്റ്റും മിക്സ് ചെയ്തെടുക്കുമ്പോൾ സാധാരണ പുട്ടുപൊടിയുടെ അതേ രൂപത്തിലേക്ക് മാറി കിട്ടുന്നതാണ്.
എന്നാൽ സാധാരണ പുട്ടിന് ചെയ്യുന്നതുപോലെ ഈയൊരു പുട്ട് കുതിർത്താനായി വെള്ളം ഒട്ടും ഒഴിക്കേണ്ട ആവശ്യമില്ല. ചുളയിൽ നിന്നും ഇറങ്ങുന്ന വെള്ളം മാത്രം ഉപയോഗിച്ചാൽ തന്നെ പുട്ടുപൊടി നല്ല രീതിയിൽ കുതിർത്തി എടുക്കാവുന്നതാണ്. തയ്യാറാക്കിവെച്ച പുട്ടുപൊടി പുട്ടുകുറ്റിയിലേക്ക് ഇട്ട് ആവശ്യത്തിനുള്ള തേങ്ങയും നിറച്ചു കൊടുക്കുക. ശേഷം സാധാരണ പുട്ട് പാചകം ചെയ്യുന്ന അതേ രീതിയിൽ ആവി കയറ്റി എടുത്താൽ നല്ല രുചികരമായ സോഫ്റ്റായ ചക്ക പുട്ട് റെഡിയായി കഴിഞ്ഞു. കടലക്കറി, ചിക്കൻ കറി എന്നിവയോടൊപ്പമെല്ലാം ഈ ഒരു പുട്ട് സെർവ് ചെയ്യുകയാണെങ്കിൽ ഇരട്ടി രുചി ആയിരിക്കും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Raw Jackfruit Puttu Video Credits : Mantra Curry World
Raw Jackfruit Puttu
Raw Jackfruit Puttu is a healthy and flavorful South Indian dish made by steaming grated raw jackfruit with rice flour and coconut. This nutritious variation of traditional puttu combines the earthy taste of raw jackfruit with the soft texture of steamed rice. The jackfruit is finely chopped or grated, sautéed lightly with a touch of salt, then layered with rice flour and grated coconut in a puttu maker. Steamed to perfection, it results in a mildly sweet, aromatic, and filling breakfast or snack. It’s gluten-free, vegan, and packed with fiber, making it a wholesome choice for health-conscious eaters.