Qatar is fourth Richest Country In The World : ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ നാലാം സ്ഥാനത്തെത്തി ഖത്തർ. 2023 ലെ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ കണക്കനുസരിച്ചാണ് ഖത്തർ ഇപ്പോൾ ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ നാലാമത് എത്തിയിരിക്കുന്നത്. പെട്രോളിയവും പ്രകൃതി വാതകവുമാണ് ഖത്തറിന്റെ സമ്പദ് വ്യവസ്ഥയുടെ രണ്ട് അടിസ്ഥാന ഘടകങ്ങൾ. പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ലോകത്തെ തന്നെ രണ്ടാമത്തെ സ്ഥാനമാണ് ഖത്തറിനുള്ളത്.
പശ്ചിമേഷ്യയിൽ മിഡിൽ ഈസ്റ്റിലായി പേർഷ്യൻ ഗൾഫ് തീരത്തോട് ചേർന്ന് 11,581 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമാണ് ഖത്തർ. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടീഷ് അധികാരത്തിനു കീഴിൽ ആയിരുന്ന ഖത്തർ 1971 ലാണ് സ്വാതന്ത്ര രാജ്യമായി മാറിയത്. സൗദി അറേബ്യയുമായി ചെറിയൊരു അതിർത്തി പങ്കിടുന്ന ഖത്തറിന്റെ ബാക്കിയുള്ള ഭാഗങ്ങളെല്ലാം സാമുദ്രത്താൽ
ചുറ്റപ്പെട്ടതാണ്. മറ്റുള്ള അറബ് രാഷ്ട്രങ്ങളെപ്പോലെ തന്നെ രാജാഭരണം നിലനിൽക്കുന്ന ഒരു രാജ്യമാണ് ഖത്തർ. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ കുടുംബമായി അൽത്താനി രാജകുടുംബമാണ് ഖത്തർ ഭരിക്കുന്നത്. 1700 കൾ മുതൽ ഖത്തറിൽ സ്ഥിര താമസമാക്കിയ രാജകുടുംബമാണ് അൽത്താനികൾ. അമീർ എന്നാണ് ഖത്തർ ഭരണാധികാരി അറിയപ്പെടുന്നത്. തമീം ബിൻ ഹമർ അൽത്താനിയാണ്
ഖത്തറിന്റെ നിലവിലെ അമീർ. 2022 ലെ ഫിഫ വേൾഡ് കപ്പിന് ആതിഥെയത്വം വഹിച്ചത് ഖത്തർ ആണ്. ഇത് ഖത്തറിനു കൂടുതൽ ലോക ശ്രദ്ധ നേടിക്കൊടുത്തു.18 ലക്ഷം കോടിയിലേറെ ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ് ഖത്തർ ഇതിനു വേണ്ടി ചിലവാക്കിയതെന്നാണ് അറിവ്. ടെക് സ്റ്റാർട്ട് അപ്പുകളിലും ധനകാര്യ സ്ഥാപനങ്ങളിലും അവർ ഗണ്യമായ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 70 ലക്ഷത്തിലേറെ ഇന്ത്യൻ രൂപക്ക് സമാനമായ തുകയാണ് ഖത്തറിലെ പൗരന്മാരുടെ പ്രതിശീർഷ വരുമാനം