സോറക്കൊപ്പം അല്പനേരം ഡാഡ!! മൂന്നു മാസത്തെ വിശ്രമത്തിനു ശേഷം സിനിമ തിരക്കുകളിലേക്ക് പ്രിത്വി; ചിത്രം പങ്കുവെച്ച് സുപ്രിയ

Prithviraj Spending time with pet before going shooting

മലയാളികൾ വളരെയധികം ഇഷ്ടത്തോടെയും സന്തോഷത്തോടെയും അറിയാൻ താല്പര്യം കാണിക്കുന്ന വിശേഷമാണ് നടൻ പൃഥ്വിരാജിനെ സംബന്ധിക്കുന്നത് ഒക്കെയും.നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ഒക്കെ തന്റെ പേരും പ്രശസ്തിയും ഉയർത്തിയ പ്രിഥ്വിരാജിന് പിന്നാലെ ഭാര്യ സുപ്രിയയും സിനിമ നിർമ്മാണ രംഗത്തേക്ക് ഇറങ്ങിയിരിക്കുകയാണ്.

പൃഥ്വിരാജ്- സുപ്രിയ കൂട്ടുകെട്ടിൽ പിറന്നു പുറത്തിറങ്ങുന്ന ചിത്രങ്ങളൊക്കെ ബോക്സ് ഓഫീസിൽ ഹിറ്റുകൾ സമ്മാനിച്ചപ്പോൾ പൃഥ്വിരാജിന്റെ സംവിധാനത്തിൽ ആദ്യമായി പുറത്തിറങ്ങി ലൂസിഫറിന് മലയാള സിനിമ പ്രേമികൾക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ എല്ലാം കളക്ഷൻ റെക്കോർഡ് നേടിയെടുത്ത ചിത്രത്തിൻറെ രണ്ടാം ഭാഗമായ എമ്പുരാൻറെ ഷൂട്ടിംഗ് അനുബന്ധമായ വിവരങ്ങൾക്കും മികച്ച പ്രതികരണമാണ് ആളുകൾ ലഭിക്കുന്നത് ഈ ചിത്രത്തിൻറെ ഷൂട്ടിങ്ങിനൊപ്പം തന്നെ മറയൂരിലെ

ചന്ദനക്കടത്തുമായി ബന്ധപ്പെട്ട കഥ പറയുന്ന ഖിലായത്ത് ബുദ്ധ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഇടയിൽ കാലിന് പരിക്കേറ്റ് മൂന്ന് മാസം കാലത്തോളം പൃഥ്വിരാജ് ചികിത്സയിലായിരുന്നു. മുട്ടിന് കീഹോൾ സർജറി ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിയ ശേഷം ഇപ്പോൾ വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ വരുകയാണ്. ഇതിനോടനുബന്ധിച്ച് സുപ്രിയ തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. സിനിമാതിരക്കുകളിലേക്ക് കടക്കു മുൻപ് ഡാഡയ്ക്കൊപ്പം അൽപനേരം

എന്ന് പറഞ്ഞുകൊണ്ട് സൊറോ എന്ന നായ്ക്കുട്ടിയും പൃഥ്വിരാജും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയ തൻറെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയിലെ താരത്തിന്റെ സ്വകാര്യവസതിയിലെ പൊന്നോമന വളർത്തു നായയാണ് സൊറോ. പ്രഖ്യാപന കാലയളവ് മുതൽ തന്നെ എമ്പുരാനെ സംബന്ധിക്കുന്ന വിശേഷങ്ങൾക്കൊക്കെ വലിയ അംഗീകാരം തന്നെയായിരുന്നു ആളുകളുടെ പക്ഷത്തുനിന്ന് ലഭിച്ചുകൊണ്ടിരുന്നത്. ചിത്രത്തിൻറെ ഓരോ അപ്ഡേഷനും ഏറ്റെടുക്കുന്ന ആരാധകർ ഇപ്പോൾ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ്. എമ്പുരാൻ, പൃഥ്വി തുടങ്ങിയ ഹാഷ് ടാഗുകളോട് ആണ് സുപ്രിയ ചിത്രം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Read Also :

പ്രായം പിറകോട്ടോ..? കൊച്ചുമകനൊപ്പം ആടി തിമർത്ത് മലയാളികളുടെ പ്രിയ ഗായികയുടെ അമ്മ റാണി ടോമി | Rani Tomy and Grand son Dance Viral

10-ാം ക്ലാസില്‍ പഠനം നിര്‍ത്തി, സ്റ്റേജ് ഷോയ്ക്കിടെ ഒളിച്ചോടി വിവാഹവും ജീവിക്കാൻ കൂലിപ്പണി! സിനിമയെ വെല്ലുന്ന സംഗീത് എന്ന ശശാങ്കന്റെപ്രണയകഥ

Comments are closed.