കുടംപുളി കേടായി പോകുന്നുണ്ടോ; എന്നാൽ ഇനി പേടിക്കേണ്ട; കുടംപുളി കാലങ്ങളോളം കേടാകാതെ സൂക്ഷിക്കാൻ ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ..! | Preserving Dried Kudampuli For Long

Preserving Dried Kudampuli For Long: മലയാളികൾക്ക് കുടംപുളിയിട്ട മീൻകറിയോട് ഒരു പ്രത്യേക താല്പര്യം തന്നെയാണെന്നകാര്യം എടുത്തു പറയേണ്ടതില്ലല്ലോ? വ്യത്യസ്ത രീതികളിലെല്ലാം മീൻ കറി തയ്യാറാക്കി നോക്കിയാലും അവയിൽ ഏറെ രുചി കുടംപുളിയിട്ടു വയ്ക്കുന്നതിന് തന്നെയാണെന്ന അഭിപ്രായമായിരിക്കും മിക്ക ആളുകൾക്കും ഉള്ളത്. മാത്രമല്ല കുടംപുളി ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ്. അതുകൊണ്ടുതന്നെ പലരും കുടംപുളി ഉപയോഗിച്ച് ഉള്ള ലേഹ്യമെല്ലാം ഇപ്പോൾ തയ്യാറാക്കുന്നുണ്ട് എന്നാൽ കുടംപുളി പ്രിസർവ് ചെയ്യേണ്ട രീതിയെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

കുടംപുളിയുടെ സീസണായി കഴിയുമ്പോൾ അത് കൂടുതൽ അളവിൽ മരത്തിൽ നിന്നും കൊഴിഞ്ഞു വീഴാറുണ്ട്. ഇവയിൽ കൂടുതലും ഉപയോഗിക്കാതെ അളിഞ്ഞു പോവുകയായിരിക്കും പതിവ്.എന്നാൽ ഇത്തരത്തിൽ വീഴുന്ന മൂത്തതും അല്ലാത്തതുമായ കുടംപുളികൾ പെറുക്കിയെടുത്ത് അത് നല്ലതുപോലെ രണ്ടോ മൂന്നോ തവണ വെള്ളത്തിൽ കഴുകി എടുക്കുക. ശേഷം പുളിയിലെ വെള്ളം പൂർണ്ണമായും പോയി കിട്ടാനായി അത് ഒരു സ്റ്റെയ്നറിൽ ഇട്ടു വയ്ക്കാവുന്നതാണ്.

വെള്ളം പോയി കഴിഞ്ഞാൽ അത് ഒരു തുണിയോ മറ്റോ ഉപയോഗിച്ച് നല്ലതുപോലെ തുടച്ചെടുക്കുക. ശേഷം ഒരു ചില്ലു ഭരണി എടുത്ത് അതിനകത്തേക്ക് ഒരു ലയർ കുടംപുളി അതിനുമുകളിൽ കല്ലുപ്പ് എന്നിങ്ങനെ അറേഞ്ച് ചെയ്തു കൊടുക്കാവുന്നതാണ്. രണ്ടോ മൂന്നോ ലയറുകൾ ആയി വേണം പുളി അടുക്കി കൊടുക്കാൻ. ഉപ്പിൽ കിടന്ന് പുളിയുടെ നിറം പൂർണ്ണമായും മാറിക്കഴിയുമ്പോൾ അത് നല്ല സൂര്യ വെളിച്ചം കിട്ടുന്ന ഭാഗത്ത് കൊണ്ടു വച്ച് ഉണക്കി എടുക്കണം. പുളിയിൽ ഉപ്പ് ചേർത്ത് ഇട്ടുവയ്ക്കുന്ന സമയത്ത് ആവശ്യമെങ്കിൽ അല്പം വിനാഗിരി കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

ഉപ്പ് പൂർണമായും വലിഞ്ഞ് ഒട്ടും വെള്ളത്തിന്റെ അംശം ഇല്ലാത്ത രീതിയിൽ ആയി കിട്ടുമ്പോഴാണ് കുടംപുളി ഉപയോഗിക്കാനായി സാധിക്കുക. കൂടുതൽ അളവിൽ കുടംപുളി കിട്ടുന്ന സമയത്ത് ഈ ഒരു രീതിയിൽ പ്രിസർവ് ചെയ്തു വെക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ പ്രിസർവ് ചെയ്ത് വെച്ച കുടംപുളി സിപ് ലോക്ക് കവറുകളിൽ ആക്കിയും സൂക്ഷിച്ചു വയ്ക്കാം.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Preserving Dried Kudampuli For Long Video Credits : Raziya’s Kitchen

Preserving Dried Kudampuli For Long

  1. Sun-Dry Thoroughly:
    • Before storage, sun-dry the kudampuli pieces for 1–2 days to remove residual moisture. Moisture can cause fungal growth.
  2. Airtight Container:
    • Store the dried kudampuli in a clean, dry, airtight glass or plastic container.
    • Avoid metal containers, as the acidity can react with the metal.
  3. Use Salt:
    • Add a few teaspoons of crystal salt to the container. Salt acts as a natural preservative and keeps mold at bay.
  4. Add Dried Curry Leaves (Optional):
    • A few dried curry leaves can help repel insects and enhance aroma.
  5. Keep in a Cool, Dry Place:
    • Store the container in a cool, dry cupboard away from direct sunlight and humidity.
  6. Freeze for Very Long Storage (Optional):
    • For year-long storage, you can freeze the sun-dried kudampuli in an airtight zip-lock bag or container. Just thaw before use.
  7. Avoid Frequent Opening:
    • Open the container only when needed. Frequent exposure to air and moisture can reduce shelf life.

Avoid:

  • Keeping in damp kitchens.
  • Storing in loosely closed bags or jars.
  • Using wet spoons to scoop it out.

Also Read : പൊട്ടിയ ചട്ടി നിമിഷങ്ങൾക്കകം പുതിയതാക്കാം; ശർക്കര കൊണ്ടുള്ള പ്രയോഗം നോക്കൂ; ഇനി 20 വർഷം ഉപയോഗിച്ചാലും ചട്ടി പൊട്ടില്ല.

kudampuli presevingPreserving Dried Kudampuli For Long