Perfect Soft Chapati Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് വളരെ സോഫ്റ്റ് ആയിട്ടുള ചപ്പാത്തിയുടെ റെസിപ്പിയാണ്. നല്ല പോലെ കുഴച്ചെടുത്താൽ മാത്രമേ ചപ്പാത്തി സോഫ്റ്റ് ആയി പൊങ്ങി വരികയുള്ളൂ.. ചപ്പാത്തി നല്ല സോഫ്റ്റാവാൻ കുഴയ്ക്കുമ്പോൾ ചെയ്യേണ്ട ചില കാര്യങ്ങളും നിങ്ങൾക്ക് ഇവിടെ പറഞ്ഞു തരുന്നുണ്ട്. സോഫ്റ്റ് ചപ്പാത്തി തയ്യാറാക്കാനായി ആദ്യം ഒരു ബൗളിൽ 2 ഗ്ലാസ് ( 3 കപ്പ് ) ഗോതമ്പ് പൊടി എടുക്കുക.
എന്നിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നയി മിക്സ് ചെയ്യുക. പിന്നീട് ഇതിലേക്ക് ഇളം ചൂടുള്ള വെള്ളം 3/4 കപ്പ്, 1 tbsp ഓയിൽ എന്നിവ ചേർത്ത് കൈകൊണ്ട് കുഴച്ചെടുക്കുക. വെള്ളം ആവശ്യാനുസരണം കുറേശെ ആയി ഒഴിച്ചു കൊടുത്ത് മാവ് കുഴച്ചെടുക്കേണ്ടതാണ്. അടുത്തതായി ഒരു പാത്രത്തിലോ ചപ്പാത്തിപലകയിലോ തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് എടുത്ത് നല്ലപോലെ റോൾ ചെയ്യുക.
ഇങ്ങനെ ചെയുമ്പോൾ ചപ്പാത്തി മാവ് നല്ല സോഫ്റ്റ് ആയി കിട്ടുകയും അതുപോലെ നമ്മൾ ഉണ്ടാക്കുന്ന ചപ്പാത്തി നല്ല സോഫ്റ്റ് ആകുകയും ചെയ്യും. അതിനുശേഷം കുറച്ചു മാവ് കയ്യിലെടുത്ത് നല്ലപോലെ ഉരുട്ടി ബോൾസ് ആക്കിയെടുക്കുക. ബാക്കി വരുന്ന മാവ് ഒരു എയർ ടൈറ്റ് ബോക്സിൽ ആക്കി അടച്ചു വെച്ചാൽ മതിയാകും. അടുത്തതായി ബോൾസ് ആക്കിയെടുത്ത മാവ് കയ്യിൽ വെച്ച് ഒന്ന് അമർത്തിയെടുക്കുക.
ഇനി നമുക്കിത് പരത്തിയെടുക്കണം. അതിനായി ചപ്പാത്തി പലകയിൽ കുറച്ചു ഗോതമ്പു പൊടി വിതറി കൊടുക്കുക. അതിനുശേഷം ചപ്പാത്തി പരത്തിയെടുക്കുക. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കി നോക്കൂ.. Video credit: Remya’s Cuisine World