പഴം പൊരി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഉണ്ടാക്കണം; ആരും ഇഷ്ടപെടും രുചി; പെർഫെക്ട് രുചിയിൽ ടേസ്റ്റി പഴംപൊരി; ഉറപ്പായും നിങ്ങൾക്ക് ഇഷ്ടപെടും..!! | Perfect Pazhampori Recipe

Perfect Pazhampori Recipe : വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒരു നാലുമണി പലഹാരമാണ് പഴംപൊരി. നന്നായി വിളഞ്ഞ് പഴുത്ത നേന്ത്രപ്പഴമാണ് പൊരിയുടെ അടിസ്ഥാന ഘടകമായി വേണ്ടത്. പഴംപൊരി നിങ്ങൾ ഇങ്ങനെ ഉണ്ടാക്കിയാൽ കഴിച്ചു കൊണ്ടേയിരിക്കും. ചൂടോടെ ചായയുടെ കൂടെ കഴിക്കാൻ വളരെ എളുപ്പത്തിൽ തട്ടുകട സ്പെഷ്യൽ പഴംപൊരി തയ്യാറാക്കാം.

  • നേന്ത്രപ്പഴം – 4 എണ്ണം
  • മൈദ – 1 കപ്പ്
  • അരിപ്പൊടി – 1/4 കപ്പ്
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • പഞ്ചസാര – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – 1/4 ടീസ്പൂൺ
  • സോഡ പൊടി – 1/4 ടീസ്പൂൺ
  • തൈര് – 1/2 കപ്പ്

ആദ്യമായി അത്യാവശ്യം പഴുത്ത മൂന്ന് നേന്ത്രപ്പഴമെടുത്ത് നീളത്തിൽ മൂന്ന് കഷണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ പൊടിയും, കാൽ കപ്പ് അരിപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടീസ്പൂൺ പഞ്ചസാരയും, കാൽ ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കണം. പഴംപൊരി നല്ല ക്രിസ്പിയായി കിട്ടാനാണ് അരിപ്പൊടി ഉപയോഗിക്കുന്നത്. ശേഷം ഇതിലേക്ക് കുറച്ച് എള്ളും, കാൽ ടീസ്പൂൺ സോഡാ പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. അടുത്തതായി ഇതിലേക്ക് അര കപ്പ് തൈര് ചേർത്ത് കൂടെ കൊടുക്കണം.

ഈ മാവിനെ പുളിപ്പിച്ചെടുക്കുന്നതിനും നല്ല സോഫ്റ്റ് ആക്കി എടുക്കുന്നതിനും സഹായിക്കുന്നത് തൈരാണ്. മാത്രമല്ല മാവ് എണ്ണയിലിടുമ്പോൾ നല്ല പോലെ പൊങ്ങി വരുന്നതിനും ഇത് സഹായിക്കും. ശേഷം തൈരും പൊടികളുമെല്ലാം കൂടെ വളരെ കുറച്ച് വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്തെടുക്കണം. നല്ല കട്ടിയുള്ള രൂപത്തിലാണ് മാവ് കിട്ടേണ്ടത്. പഴം മാവിൽ മുക്കിയെടുക്കുമ്പോൾ പഴത്തിൽ നല്ലപോലെ മാവ് പറ്റി പിടിച്ചിരിക്കുന്ന പരുവമാണ് ഇതിൻറെ പാകം. പുറമെ നല്ല ക്രിസ്പിയും അകമെ നല്ല സോഫ്‌റ്റും ആയ തട്ടുകട സ്റ്റൈൽ പഴംപൊരി ഉണ്ടാക്കാൻ മറക്കല്ലേ. Perfect Pazhampori Recipe Credit : MY KITCHEN WORLD

Perfect Pazhampori (Banana Fritters) Recipe for you:


Ingredients:

  • Ripe Nendran bananas – 3–4
  • All-purpose flour (maida) – 1 cup
  • Rice flour – 2 tablespoons (optional, for extra crispiness)
  • Sugar – 2 tablespoons (adjust to taste)
  • Turmeric powder – 1/4 teaspoon
  • Salt – a pinch
  • Water – as needed to make batter
  • Baking soda – 1/4 teaspoon (optional, for fluffier batter)
  • Oil – for deep frying

Instructions:

  1. Peel and Slice Bananas: Peel the bananas and cut them into ½-inch thick diagonal slices.
  2. Prepare Batter: In a bowl, mix all-purpose flour, rice flour, sugar, turmeric, salt, and baking soda. Gradually add water to make a smooth, slightly thick batter (similar to pancake batter).
  3. Heat Oil: Heat oil in a deep frying pan on medium heat.
  4. Coat Bananas: Dip each banana slice in the batter, ensuring it’s evenly coated.
  5. Fry: Carefully drop the coated banana slices into hot oil. Fry until golden brown and crisp on both sides.
  6. Drain: Remove using a slotted spoon and place on paper towels to drain excess oil.
  7. Serve: Serve warm as a snack or tea-time treat.

Tips for Perfect Pazhampori:

  • Use ripe Nendran bananas for the authentic taste.
  • Rice flour adds extra crispiness.
  • Don’t overcrowd the pan while frying; fry in batches for even cooking.

Also Read : ഇനി തേങ്ങ ഉണക്കി കൊപ്രയാക്കണ്ട; ശുദ്ധമായി വെളിച്ചെണ്ണ തയ്യാറാക്കാൻ ഇങ്ങനെ ചെയൂ; കല്ലുപ്പ് ഉണ്ടെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം; കുക്കറിൽ ഇതുപോലെ ചെയൂ..

Perfect Pazhampori Recipe