അപ്പന്റെ കയ്യിൽ ഇരിന്നു ചിരിക്കുന്ന ഈ ചുരുളൻ മുടി കാന്താരിയെ മനസ്സിലായോ.? മലയാളികളുടെ പ്രിയ താരം

അവതാരികയായി ടെലിവിഷൻ സ്ക്രീനിലൂടെ മലയാളികൾക്ക് മുന്നിലെത്തി, പിന്നീട് ഓരോ മലയാളിയുടെയും വീട്ടിലെ ഒരംഗമായി മാറിയ വ്യക്തി ആരെന്ന് മനസ്സിലായോ ഇന്ന് അവതാരികയായും യൂട്യൂബറായും നടിയായുമെല്ലാം തിളങ്ങിനിൽക്കുന്ന പേളി മാണിയുടെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്.

പേളിക്കൊപ്പം മറ്റൊരു കുട്ടിയുടെ ചിത്രവും നിങ്ങൾ കാണുന്നുണ്ടാവും, അത് ആരാണെന്ന് നിങ്ങൾ തന്നെ ഒന്ന് പറഞ്ഞെനേരത്തെ പറഞ്ഞതുപോലെ അവതാരികയായിയാണ് പേളി ആദ്യമായി മലയാളികൾക്ക് മുന്നിലെത്തുന്നത്. പിന്നീട്, നടിയായും മലയാള സിനിമയിൽ തിളങ്ങിയ പേളി, ബിഗ് ബോസ് മലയാളം ഷോയുടെ ആദ്യ പതിപ്പിന്റെ റണ്ണറപ്പ് കൂടിയാണ്. ബിഗ് ബോസിലെ സഹ മത്സരാർത്ഥിയായിരുന്ന ടെലിവിഷൻ നടൻ ശ്രീനിഷിനെയാണ് പേളി വിവാഹം കഴിച്ചിരിക്കുന്നത്. ദമ്പതികൾക്ക് ഒരു മകളുണ്ട്. നില എന്നാണ് അവളുടെ പേര്.

Pearly Maaney Childhood Images

നിലയുടെ ചിത്രമാണ് നിങ്ങൾ പേളിയുടെ കുട്ടിക്കാല ചിത്രത്തിനൊപ്പം കണ്ടത്. പേളിയും ശ്രീനിഷും ‘പേളിഷ്’ എന്ന ഒരു യൂട്യൂബ് ചാനൽ അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല ഇരുവരും സോഷ്യൽ മീഡിയയിലും സജീവമാണ് അതുകൊണ്ടുതന്നെ നിലയേയും മലയാളികൾക്ക് പരിചിതയാണ്. വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ചുള്ള ബ്ലോഗുകളാണ് ഇരുവരും യൂട്യൂബ് ചാനലിൽ പങ്കിടുന്നത്.

അതുകൊണ്ടുതന്നെ നിലയുടെ വിശേഷങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ പങ്കുവെക്കാറുമുള്ളത്. ഇവർക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ ഇവർ പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. ഇപ്പോൾ, പേളിയുടെ കുട്ടിക്കാല ചിത്രത്തിനൊപ്പം മകളുടെ ചിത്രവും ചേർത്ത് നിലയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് അവർ പങ്കുവെച്ചിരിക്കുന്നത്

Pearly Maaney Childhood Images
Pearly MaaneyPearly Maaney Childhood Images