പപ്പയ്ക്ക് ഇത്രയും രുചിയുണ്ടോ; മാങ്ങാ അച്ചാർ തോറ്റുപോകും ഇതിനു മുന്നിൽ; അടിപൊളി രുചിയിൽ പപ്പായ അച്ചാർ തയ്യാറാക്കാം; പൈസ ചിലവില്ല വീട്ടിലുള്ള വിഭവങ്ങൾ മതി..!! | Pacha Papaya Pickle Recipe

Pacha Papaya Pickle Recipe: നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സുലഭമായി ലഭിക്കാറുള്ള കായ്ഫലങ്ങളിൽ ഒന്നാണ് പപ്പായ. പച്ച പപ്പായ ഉപയോഗിച്ച് തോരനും കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. അതുപോലെ പപ്പായ പഴുപ്പിച്ചു കഴിക്കാനും എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. എന്നാൽ അധികമാരും തയ്യാറാക്കി നോക്കാത്ത പച്ചപ്പപ്പായ ഉപയോഗിച്ചുള്ള ഒരു അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingrediants

  • Raw Papaya
  • Ginger
  • Garlic
  • Green Chilly
  • Curry Leaves
  • oil
  • Dried Chilly
  • Kashmiri Chilly Powder
  • Chilly Powder
  • Asofoetida Powder
  • Fenugreek
  • Water
  • Vinegar
  • Salt

How To Make Pacha Papaya Pickle

ഈയൊരു അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ പച്ച പപ്പായ എടുത്ത് തോലെല്ലാം കളഞ്ഞ് മാങ്ങ അച്ചാറിന് തയ്യാറാക്കുന്ന രീതിയിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ശേഷം അച്ചാറിലേക്ക് ആവശ്യമായ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ കൂടി അരിഞ്ഞ് വൃത്തിയാക്കി വയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. ശേഷം കടുകും ഉണക്കമുളകും ഇട്ട് പൊട്ടിക്കുക. അതിലേക്ക് അരിഞ്ഞു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക. അടുത്തതായി അച്ചാറിലേക്ക് ആവശ്യമായ പൊടികൾ തയ്യാറാക്കി എടുക്കാം. അതിനായി കാശ്മീരി മുളകുപൊടി, എരിവുള്ള മുളകുപൊടി, അല്പം കായം, ഉലുവ പൊടിച്ചത് എന്നിവ കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കുക.

ഈയൊരു കൂട്ട് ചീനച്ചട്ടിയിലേക്ക് ചേർത്ത് ഒന്ന് ചൂടായ ശേഷം അല്പം ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. ഇതൊന്നു കുറുകി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച പപ്പായ ചേർത്തു കൊടുക്കാം. പപ്പായ ഒന്ന് ചൂടായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് വിനാഗിരി കൂടി ഒഴിച്ചു കൊടുത്താൽ നല്ല രുചികരമായ പപ്പായ അച്ചാർ റെഡിയായി കഴിഞ്ഞു. അച്ചാറിനായി മറ്റൊന്നും കിട്ടാത്ത സാഹചര്യങ്ങളിൽ തീർച്ചയായും ഈയൊരു അച്ചാർ തയ്യാറാക്കി നോക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : MAHE KITCHEN

Pacha Papaya Pickle (Raw Papaya Achar) – Kerala Style


🥭 Ingredients:

  • Raw papaya (grated or finely chopped) – 2 cups
  • Ginger (finely chopped) – 1 tbsp
  • Garlic (sliced) – 1 tbsp
  • Green chilies – 3 to 4 (slit)
  • Curry leaves – 1 sprig
  • Mustard seeds – 1 tsp
  • Fenugreek seeds (uluva) – ¼ tsp
  • Red chili powder – 1.5 tbsp
  • Turmeric powder – ½ tsp
  • Asafoetida (hing) – ¼ tsp
  • Vinegar – 2 to 3 tbsp (adjust to taste)
  • Salt – to taste
  • Gingelly oil (nallenna) or coconut oil – 2 to 3 tbsp

🥣 Method:

  1. Prep the Papaya:
    • Peel and grate (or finely chop) raw papaya.
    • Add some salt, mix, and keep aside for 15–20 minutes.
    • Squeeze out excess water using a clean cloth or sieve.
  2. Temper Spices:
    • Heat oil in a pan.
    • Add mustard seeds and let them splutter.
    • Add fenugreek seeds, then garlic, ginger, green chilies, and curry leaves. Sauté till golden and fragrant.
  3. Add Powders:
    • Lower the flame. Add chili powder, turmeric, and hing. Sauté quickly without burning.
  4. Mix & Cook:
    • Add the squeezed papaya and mix well so it’s fully coated.
    • Add vinegar and adjust salt. Cook for 2–3 minutes.
    • Turn off the heat.
  5. Cool & Store:
    • Let it cool completely. Store in a clean, dry jar.
    • Tastes better after a few hours as flavors blend.

🫙 Storage Tips:

  • Keeps for 1–2 weeks in the fridge.
  • Use a dry spoon to avoid spoilage.

🍛 Best Paired With:

  • Rice & curry
  • Kanji (rice porridge)
  • Chapathi
  • Biryani or pulao

Also Read : കണ്ണൂർ കലത്തപ്പം കഴിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇനി വിഷമിക്കേണ്ട ഇതുപോലെ തയ്യാറാക്കൂ; പെർഫെക്റ്റ് കുക്കർ അപ്പം ഞൊടിയിടയിൽ തയ്യാറാക്കാം; എത്ര കഴിച്ചാലും മതി വരില്ല..

Pacha Papaya Pickle Recipepapaya pickle