എനിക്ക് പ്രത്യേകിച്ച് പണി ഒന്നുമില്ല, ബട്ട് ഞാൻ ഭയങ്കര ബിസി ആണ് നില ബേബിയുടെ കുട്ടികുറുമ്പുകൾ കണ്ടോ..? വൈറലായി ചിത്രങ്ങൾ

Nila Baby Plays in Office

Nila Baby Plays in Office

ചെറിയ പ്രായത്തിൽ തന്നെ അനേകായിരം ആരാധകരെ സമ്പാദിച്ച ഒരു കൊച്ചു താരമാണ് നിലു ബേബി.നിലു ജനിച്ചു വീണത് തന്നെ ക്യാമറയുടെ മുൻപിലേക്ക് ആയിരുന്നു. അമ്മ പേളിയുടെ വ്ലോഗുകളിൽ എല്ലാം നിറസാനിധ്യമായ നിലു ബേബി ഇപ്പോൾ പേളിയേക്കാൾ വലിയ താരമാണ്. നിലുവിന്റെ കുസൃതികളും സംസാരവും ഒക്കെ കേൾക്കാൻ നിരവധി ആളുകളാണ് കാത്തിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും പ്രശസ്തരായ അവതാരകരിൽ ഒരാൾ ആയിരുന്ന പേളി ഇപ്പോൾ മുഴുവൻ സമയ ഡിജിറ്റൽ ക്രിയേറ്റർ ആണ്. കുഞ്ഞു ജനിച്ചതിൽ പിന്നെയാണ് താരം സജീവമായിരുന്ന അവതാരകവൃത്തിയിൽ നിന്നും മാറി നിന്നത്. 2019 ൽ ആണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ബിഗ്‌ബോസ് മലയാളം സീസൺ വണ്ണിലെ പ്രണയ ജോടികൾ ആയിരുന്നു ഇരുവരും. മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന ബിഗ്‌ബോസ് പ്രണയജോഡികളും ഇവർ തന്നെയാണ്. അഭിനേതാവും മോഡലും

Nila Baby Plays in Office

ആയ ശ്രീനിഷ് നിരവധി മിനിസ്‌ക്രീൻ പരമ്പരകളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ച ഒരു വിവാഹം ആയിരുന്നു ഇവരുടേത്. വിവാഹത്തിന് ശേഷവും സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയിരുന്നു ഇരുവരും. എല്ലാ വിശേഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. പ്രെഗ്നന്റ് ആയിരുന്നപ്പോഴുള്ള എല്ല വിശേഷങ്ങളും കുഞ്ഞു ജനിച്ചതുൾപ്പെടെ സോഷ്യൽ മീഡിയയിൽ താരം ആരാധകരുമായി പങ്ക് വെച്ചു.

ഈയടുത്ത് രണ്ടാമത്തെ തവണ പ്രെഗ്നന്റ് ആയ വിവരം താരം അറിയിച്ചിരുന്നു. ബേബിമൂൺ ആഘോഷിക്കാൻ താരങ്ങൾ പോയത് തുർക്കിയിലേക്കാണ് തുർക്കിയിൽ അടിച്ചു പൊളിച്ചു കറങ്ങി നടന്ന മൂവരുടെയും ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറൽ ആയിരുന്നു. ഇപോഴിതാ നിലു ബേബിയുടെ മനോഹരമായ ഒരു ചിത്രം പങ്ക് വെച്ചിരിക്കുകയാണ് പേളി. ഫോൺ ചെവിയിൽ വെച്ച് ആരോടോ സംസാരിക്കുന്ന നിലുവിന്റെ ചിത്രം നിലു ഓഫീസിൽ ജോലി തിരക്കിലാണ് എന്ന അടിക്കുറിപ്പോടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. നിലു മാം ഒരു അപ്പോയിന്മെന്റ് തരുവോ എന്ന കമന്റുമായി നടനും പേളിയുടെ അടുത്ത സുഹൃത്തുമായ ഗോവിന്ദ് പദ്മസുര്യയും എത്തി.

Read Also :

‘എന്റെ കയ്യിൽ ലോക്കൽ വാച്ച്, എന്റെ സ്റ്റാഫിന് ഡയമണ്ട് വാച്ച്’, തന്റെ ജീവനക്കാരനെ ആലിംഗനത്തോടെ സന്തോഷം പങ്കിട്ട് യൂസഫലി സർ

ഒരേവീട്ടിൽ വലതുകാൽവച്ച് കയറും: അവർ ആഗ്രഹിച്ച പോലെയുള്ള രണ്ടുപേർ; ചിന്നുവിനെയും പൊന്നുവിനെയും ബ്രൈഡ് ടു ബി ആഘോഷങ്ങൾ വൈറൽ

Comments are closed.