ഒരേവീട്ടിൽ വലതുകാൽവച്ച് കയറും: അവർ ആഗ്രഹിച്ച പോലെയുള്ള രണ്ടുപേർ; ചിന്നുവിനെയും പൊന്നുവിനെയും ബ്രൈഡ് ടു ബി ആഘോഷങ്ങൾ വൈറൽ

Twin Sisters Bhagya Dhana Lekshmi Bride to Be Photos Viral

Twin Sisters Bhagya Dhana Lekshmi Bride to Be Photos Viral

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മാറിയവരാണ് ഭാഗ്യലക്ഷ്മിയും ധനലക്ഷ്മിയും. ചിന്നുവും പൊന്നുവും എന്ന ഇരട്ട സഹോദരികൾ എന്ന് കേട്ടാലാണ് പ്രേക്ഷകർക്ക് മനസിലാവുകയുള്ളൂ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ‘കിടിലം’ എന്ന റിയാലിറ്റി ഷോയിലൂടെ വ്യത്യസ്തമായ ഡാൻസ് പെർഫോമൻസ് കാഴ്ചവച്ചാണ് ഇവർ പ്രേക്ഷകർക്ക് സുപരിചിതമായി മാറിയത്.

മിഴിരണ്ടിലും എന്ന സിനിമയിൽ കാവ്യ മാധവൻ ഡബിൾ റോളിൽ ചെയ്ത ‘എന്തിനായ് നിൻ’ എന്ന് തുടങ്ങുന്ന പാട്ടിനാണ് ഇരുവരും ചുവടുകൾ വച്ചത്. കാവ്യ ഡബിൾ റോൾ ചെയ്തത് ഇരട്ട സഹോദരികളും ഡബിൾറോൾ ചെയ്തത് പോലെയാണ് പ്രേക്ഷകർക്ക് അനുഭവപ്പെട്ടത്. നിരവധി റിയാലിറ്റി ഷോകളിൽ വന്നിട്ടുണ്ടെങ്കിലും കിടിലത്തിലൂടെയാണ് പ്രേക്ഷകർ ചിന്നുവിനെയും പൊന്നുവിനെയും കൂടുതൽ അടുത്തറിഞ്ഞത്. കൊല്ലം സ്വദേശികളായ ഇവരുടെ മറ്റൊരു പ്രത്യേകത ഇവരെ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്.

Twin Sisters Bhagya Dhana Lekshmi Bride to Be Photos Viral

ബന്ധുക്കൾക്ക് പോലും രണ്ടു പേരെയും തിരിച്ചറിയാൻ സാധിക്കാറില്ലെന്നാണ് ഇരുവരും പറയുന്നത്. ബിഎ ഭരതനാട്യം വിദ്യാർത്ഥിനികളാണ് ഇവർ. ഇരട്ട സഹോദരിമാർ ആയിരുന്നിട്ടും ഇതുവരെ പരസ്പരം തല്ലുകൂടിയിട്ടില്ല എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. ഗിന്നസ് റൊക്കോർഡ് കരസ്ഥമാക്കിയ ഈ ഇരട്ട സഹോദരികൾ ഡ്രസിലും രൂപത്തിലും മാത്രമല്ല സാദൃശ്യം കാണിക്കുന്നത്, പരീക്ഷയിൽ വാങ്ങുന്ന മാർക്ക് പോലും ഒരു പോലെയിരിക്കും. രണ്ടു പേർക്കും വിവാഹത്തെ കുറിച്ചുള്ള സങ്കൽപം ചോദിച്ചപ്പോൾ ഇരട്ടസഹോദരങ്ങളെ കഴിക്കാനാണ് ആഗ്രഹമെന്നാണ് അവർ പറഞ്ഞിരുന്നു.

അവരുടെ ആഗ്രഹം പോലെ തന്നെ ചിന്നുവിനെയും പൊന്നുവിനെയും പോലെ തിരിച്ചറിയാൻ പ്രയാസമുള്ള ആറന്മുള സ്വദേശികളായ സോഫ്റ്റ് വെയർ എൻജിനീയർമാരായ സനൂപ് ഹരിയെയും, സന്ദീപ് ഹരിയെയുമാണ് ഇവർ വിവാഹം കഴിക്കാൻ പോകുന്നത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇവരുടെ എൻഗേജ്മെൻ്റ് കഴിഞ്ഞത്. ‘ചിന്നു പൊന്നു ട്വിൻസ്’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വൈറൽ താരങ്ങൾ അവരുടെ വിശേഷങ്ങളൊക്കെ പങ്കു വയ്ക്കാറുള്ളത്. ഇപ്പോഴിതാ രണ്ടു പേരും പങ്കുവെച്ച മറ്റൊരു വാർത്തയാണ് വൈറലായി മാറുന്നത്. ഈ മാസം വിവാഹിതരാവാൻ പോവുന്ന ചിത്രവുമായാണ് രണ്ടു പേരും വന്നിരിക്കുന്നത്. ബ്രൈഡ് റ്റു ബി എന്ന പോസ്റ്റുമായി എത്തിയ ഈ ഇരട്ട സഹോദരികൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

Rrad Also :

മാമാട്ടിയോളം പ്രായം തോന്നിക്കുമെങ്കിലും, ദിലീപിനും കാവ്യാ മാധവനും ഒപ്പമുള്ള കുട്ടി മറ്റൊരു പ്രശസ്ത താരമാണ്, ആളെ മനസിലായോ..?

എത്രയോ ഇടങ്ങളിൽ എനിക്ക് അവസരം നേടിതന്നു, ഒരുപാട് പൈസ തന്നു സഹായിച്ചു, ഇപ്പോൾ ഒന്നും ഓർമയില്ലാതെ; കനകലതയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി അനീഷ് രവി

Comments are closed.