Natholi Meen Mulaku Curry: പല ടൈപ്പ് മീനുകളെല്ലാം ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതിയികളിൽ കറികൾ തയ്യാറാക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ നത്തോലി പോലുള്ള മീനുകൾ ഉപയോഗപ്പെടുത്തി കൂടുതൽ പേരും പീര അല്ലെങ്കിൽ വറുത്തത് ആയിരിക്കും തയ്യാറാക്കാറുള്ളത്. അതിൽനിന്നും കുറച്ച് വ്യത്യസ്തമായി രുചികരമായ നത്തോലിക്കറി എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Natholi Meen Mulaku Curry
- Natholi (anchovy fish) – 250 g, cleaned
- Shallots – 10–12, sliced
- Garlic – 6 cloves, crushed
- Ginger – 1 small piece, crushed
- Green chilli – 2, slit
- Curry leaves – 2 sprigs
ഈയൊരു രീതിയിൽ നത്തോലി ഉപയോഗിച്ച് കറി തയ്യാറാക്കാനായി ആദ്യം തന്നെ അരക്കിലോ അളവിൽ നത്തോലി എടുത്ത് അതിന്റെ വേസ്റ്റ് എല്ലാം കളഞ്ഞ് വൃത്തിയാക്കി വയ്ക്കുക. ഒരു മൺചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് അഞ്ച് ചെറിയ ഉള്ളി ഇട്ട് നല്ലതുപോലെ വഴറ്റുക. ഉള്ളി നല്ലതുപോലെ മൂത്ത് തുടങ്ങുമ്പോൾ അതിലേക്ക് നാല് അല്ലി വെളുത്തുള്ളി രണ്ട് കഷണം ഇഞ്ചി എന്നിവയിട്ട് മൂപ്പിച്ച് എടുക്കുക.
Natholi Meen Mulaku Curry
ശേഷം അതിലേക്ക് ഒരു വലിയ തക്കാളി ചെറുതായി അരിഞ്ഞെടുത്തത് കൂടി ചേർക്കുക. തക്കാളി വെന്ത് ഉടഞ്ഞു തുടങ്ങുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ പെരുംജീരകം, മൂന്ന് ടീസ്പൂൺ അളവിൽ മുളക് പൊടി എന്നിവ ചേർത്ത് ഒട്ടും കരിയാത്ത രീതിയിൽ ചൂടാക്കി എടുക്കുക. ഈയൊരു കൂട്ട് ചൂടാറാനായി മാറ്റിവയ്ക്കാം. ഈ സമയത്ത് ചട്ടിയിലുള്ള ബാക്കി അരപ്പിലേക്ക് അല്പം വെള്ളമൊഴിച്ച് ഒന്ന് ചൂടാക്കി വയ്ക്കാവുന്നതാണ്.
വീണ്ടും മൺചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച ശേഷം ഒരു തണ്ട് കറിവേപ്പിലയും അഞ്ച് പച്ചമുളകും ചേർത്ത് മൂപ്പിച്ചെടുക്കുക. അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച തക്കാളിയുടെ കൂട്ട് അരച്ചെടുത്ത് അതുകൂടി ചേർത്തു കൊടുക്കുക. ഈ സമയത്ത് മാറ്റി വെച്ച അരപ്പിന്റെ വെള്ളവും ചേർത്ത് കൊടുക്കാവുന്നതാണ്.കറി നന്നായി തിളച്ചു തുടങ്ങുമ്പോൾ അതിലേക്ക് മീൻ ഇട്ടശേഷം ഒന്ന് തിളച്ചു വരുമ്പോൾ ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് കൊടുത്താൽ രുചികരമായ നത്തോലിക്കറി റെഡിയായി കഴിഞ്ഞു. ഈയൊരു കറി ഉണ്ടാക്കുന്ന രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natholi Meen Mulaku Curry Video Credits : Shafna’s Kitchen
Natholi Meen Mulaku Curry is a traditional spicy fish curry made with natholi (anchovy) — a small, flavorful fish popular in Kerala cuisine. The name breaks down as:
- Natholi – Malayalam word for anchovy fish
- Meen – fish
- Mulaku – chilli
- Curry – spicy gravy
🌶️ What Makes It Special?
This curry is known for its:
- Spicy and tangy flavor from red chilli powder and kudampuli (Malabar tamarind)
- Fragrant tempering of shallots, garlic, curry leaves, and fenugreek seeds
- Use of coconut oil, which gives it an authentic Kerala touch
- Cooked typically in a clay pot (manchatti), enhancing the flavor
👩🍳 How It’s Typically Served:
- Hot with steamed rice
- Alongside kappa (tapioca)
- Sometimes with dosa or boiled matta rice
It’s a no-coconut curry (unlike other Kerala fish curries) and is more fiery, making it a favorite for those who love bold, rustic flavors.