Mung Bean Kheer Sweet Recipe Malayalam : നമുക്ക് ഇന്ന് ചെറുപയറുകൊണ്ട് ഒരു അടിപൊളി പായസം ഉണ്ടാക്കിയാലോ.? ചെറുപയറും പശുവിൻ പാലും ഉപയോഗിച്ച് വളരെ ടേസ്റ്റിയായ പായസം എങ്ങിനെയാണ് തയ്യാറാകുന്നത് എന്ന് നോക്കാം. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 1/2 കപ്പ് ചെറുപയറും 1/2 ലിറ്റർ പാലുമാണ്. ആദ്യമായി ചെറുപയർ നല്ലപോലെ കഴുകിയെടുക്കുക. എന്നിട്ട് കുക്കറിൽ വേവിച്ചെടുക്കുക.
വേവിക്കുമ്പോൾ അതിലേക്കാവശ്യമായ വെള്ളം ഒഴിക്കാൻ മറക്കരുത്. 2 കപ്പ് വെള്ളമാണ് നമ്മൾ വേവിക്കാൻ ഉപയോഗിക്കുന്നത്. വേവിച്ചെടുത്ത ചെറുപയർ ഒരു തവികൊണ്ട് ഉടച്ചെടുക്കുക. പിന്നെ ഈ പായസത്തിലേക്ക് നമുക്ക് ആവശ്യമായിട്ടുള്ളത് അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, കുറച്ച് തേങ്ങാക്കൊത്ത് എന്നിവയാണ്. പായസം തയ്യാറാക്കാനായി ഒരു കടയിലേക്ക് 2 tbsp നെയ്യ് ചേർക്കുക.
ചൂടായി വരുമ്പോൾ പിന്നീട് അതിലേക്ക് അണ്ടിപരിപ്പ്, ഉണക്ക മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ വറുത്ത് കോരിയെടുത്തു വെക്കുക. എന്നിട്ട് ആ നെയ്യിലേക്ക് വേവിച്ച ചെറുപയർ ചേർത്തിളക്കുക. പിന്നെ 3/4 കപ്പ് പഞ്ചസാര ചേർക്കുക. ബാക്കി പാചക രീതി വീഡിയോയില്‍ വിശദമായി കാണിക്കുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Izzah’s Food World ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
Mung Bean Kheer Sweet Recipe Malayalam
Mung Bean Kheer, also known as Moong Dal Payasam, is a delicious and wholesome Indian dessert made with split yellow moong beans. The lentils are roasted lightly for a nutty flavor, then cooked until soft and blended with jaggery or sugar, creamy coconut milk, and flavored with cardamom. The rich, sweet mixture is simmered to perfection and garnished with ghee-roasted cashews and raisins for added texture and taste. This traditional sweet dish is especially popular during festivals and special occasions in South India. Served warm or chilled, Mung Bean Kheer offers a comforting blend of sweetness, aroma, and nourishment.