ഈ താരത്തെ മനസ്സിലായോ ? ആള് നിസ്സാരക്കാരനല്ല ഇന്ത്യൻ സിനിമയുടെ തന്നെ മെഗാസ്റ്റാർ

ഇന്ത്യൻ സിനിമയിലെ നടീ നടന്മാർക്ക് വലിയ ആരാധക പിന്തുണ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പലരെയും, അഭിനേതാക്കൾ എന്നതിലുപരി ആരാധനാപാത്രങ്ങളായിയാണ്‌ ആരാധകർ കാണുന്നത്. പ്രത്യേകിച്ച്, ചില നടീ നടന്മാർ ആരാധകർക്ക് ഒരു വികാരമാണ്. അത്തരത്തിൽ, തെന്നിന്ത്യൻ സിനിമയിൽ പേരിനൊപ്പം ബഹുമാന സൂചകമായി ആരാധകർ മെഗാസ്റ്റാർ എന്ന് ആവേശത്തോടെ വിളിക്കുന്ന നടന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ കാണുന്നത്.

അതെ, മെഗാസ്റ്റാർ ചിരഞ്ജീവി തന്നെ. 1978-ൽ ജയസുധ, റാവു ഗോപാൽ റാവു, ചന്ദ്രമോഹൻ തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തിയ ‘പ്രാണം ഖരീടു’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട്, തെലുങ്ക് സിനിമയിൽ സ്വന്തമായി ഒരു ലേബൽ സൃഷ്ടിക്കാൻ ചിരഞ്ജീവിക്ക് അധികം സമയം വേണ്ടിവന്നില്ല. എഴുപതുകളുടെ അവസാനം മുതൽ തൊണ്ണൂറുകളുടെ അവസാനം വരെ സിനിമയിൽ സജീവമായ ചിരഞ്ജീവി,

Manoj K jayan Childhood Images
Manoj K jayan Childhood Images

2000-ത്തിന് ശേഷം സജീവ സിനിമ ജീവിതം അവസാനിപ്പിച്ചു. പിന്നീട്, രാഷ്ട്രീയത്തിൽ ഇറങ്ങിയ മേഘാസ്റ്റാർ, ആന്ധ്രാ പ്രദേശ് നിയമസഭയിൽ അംഗമാവുകയും, സാംസ്‌കാരിക ടൂറിസം മന്ത്രിയായി പ്രവർത്തിക്കുകയും ചെയ്തു. ശേഷം, രാജ്യസഭ എംപിയായുമെല്ലാം സേവനം അനുഷ്ഠിച്ചു. പ്രശസ്ത തെലുങ്ക് ഹാസ്യനടനായ അല്ലു രാമലിംഗയ്യയുടെ മകൾ സുരേഖയാണ്‌ ചിരഞ്ജീവിയുടെ ഭാര്യ. തെലുങ്ക് സിനിമകളിലെ യൂത്ത് ഐക്കണായ രാം ചരൺ, സുഷ്മിത,

ശ്രീജ എന്നിവരാണ് മക്കൾ. 150-ഓളം തെലുങ്ക് സിനിമകളിൽ വേഷമിട്ട ചിരഞ്ജീവി, ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ്. ഏറ്റവും ഒടുവിൽ, മകൻ രാം ചരണിനൊപ്പം പ്രധാന വേഷത്തെ അവതരിപ്പിച്ച ‘ആചാര്യ’ ആണ് ചിരഞ്ജീവിയുടെ റിലീസ് ചെയ്ത ചിത്രം. ‘ഗോഡ്ഫാദർ’, ‘വാൾട്ടയർ വീരയ്യ’, ‘ഭോല ശങ്കർ’ തുടങ്ങിയ ചിത്രങ്ങൾ ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Rate this post

Comments are closed.