Mammootty In Family Marriage Function : മമ്മൂട്ടിയെ പോലെ തന്നെ മിനിസ്ക്രീനിൽ പല വേഷങ്ങളിലും തിളങ്ങി ആരാധകർക്ക് സുപരിചിതനായ വ്യക്തിയാണ് ഇബ്രാഹിംകുട്ടി. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒക്കെ വിവിധ വേഷങ്ങളിൽ തിളങ്ങി ജേഷ്ഠന്റെ വഴിയെ കലാരംഗത്തേക്ക് എത്തുകയായിരുന്നു. യാദൃശ്ചികമായാണ് ജേഷ്ഠനായ മുഹമ്മദ് കുട്ടിക്ക് മമ്മൂട്ടി എന്ന പേര് ലഭിച്ചത്.
എന്നാൽ തനിക്ക് ലഭിച്ച ആ പേരിനോട് അത്രതന്നെ താല്പര്യമില്ലായിരുന്നു എന്ന് മമ്മൂട്ടിപറഞ്ഞിട്ടുണ്ടെന്ന് ഇതിനു മുൻപ് ഒരു ഇന്റർവ്യൂവിൽ ഇബ്രാഹിംകുട്ടി പറഞ്ഞിരുന്നു. ഇബ്രാഹിംകുട്ടി മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്. വാപ്പച്ചി ഇല്ലാത്തതിനാൽ മമ്മൂട്ടിയായിരുന്നു വീട്ടിലെ എല്ലാമെന്നും, അദ്ദേഹത്തിന്റെ ആസ്ഥാനത്തിന് കൊടുക്കേണ്ട ബഹുമാനം വീട്ടിൽ എല്ലാവരും കൊടുക്കാറുണ്ടെന്നും ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല നടൻ അദ്ദേഹമാണെന്നും ഒരിക്കൽ മനോരമ ന്യൂസിനോട് പറഞ്ഞ ഇന്റർവ്യൂവിൽ ഇബ്രാഹിംകുട്ടി പറഞ്ഞിരുന്നു
അതുപോലെതന്നെ സാമൂഹിക പ്രവർത്തനങ്ങളിൽ എല്ലാം സജീവ സാന്നിധ്യമായിരുന്നിട്ട് പോലും ആളുകളോട് ഇതൊന്നും തന്നെ അദ്ദേഹം തുറന്നു പറയാറില്ല എന്നും ഇബ്രാഹിംകുട്ടി മനോരമ ന്യൂസിന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. ഇബ്രാഹിം കുട്ടിക്ക് രണ്ട് സഹോദരങ്ങളും മൂന്നു സഹോദരിമാരും കൂടിയുണ്ട്. ഇബ്രാഹിംകുട്ടിയുടെ ഭാര്യയുടെ പേര് സമീന എന്നാണ്, മക്കൾ മഖ്ബൂൽ സൽമാൻ, ടാനിയ എന്നിവരാണ്. ഷാർജ ടു ഷാർജ എന്ന ചിത്രത്തിലൂടെ ആണ് ഇബ്രാഹിംകുട്ടി സിനിമ മേഖലയിലേക്ക് കടന്നുവന്നത്. നടൻ മാത്രമല്ല നിർമ്മാതാവും കൂടിയാണ് താരം.
ഇപ്പോഴിതാ മറ്റൊരു ചിത്രം ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇബ്രാഹിംകുട്ടി. തന്റെ സഹോദര പുത്രിയുടെ ഹൽദീ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ആണിത്. മഞ്ഞ ഡ്രസ്സണിഞ്ഞ് ഒരുങ്ങിയിരിക്കുന്ന വധുവിനെയും ഇരുവശങ്ങളിലായി ഇരിക്കുന്ന സക്കറിയേയും ഇബ്രാഹിംകുട്ടിയെയും ചിത്രത്തിൽ കാണാം. ചിത്രത്തിനു താഴെയായി My younger brother and niece എന്ന് എഴുതിയിരിക്കുന്നു. നിരവധി ആരാധകരാണ് ആ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലർ ഇത് എന്തിന്റെ ചിത്രങ്ങൾ ആണെന്ന് ആശങ്കയും പങ്കുവെച്ചിരിക്കുന്നത് കാണാം.