മലയാള സിനിമ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംവിധായകനാണ് സിദ്ധിഖ്. മലയാള സിനിമയുടെ സുവർണ്ണ കാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന തൊണ്ണൂറുകളെ അവിസമരണീയമാക്കി മാറ്റാൻ തിരക്കഥാകൃത്തും സംവിധായകനുമായ സിദ്ധിഖിന് കഴിഞ്ഞു. റാംജിറാവു സ്പീക്കിങ്ങ്, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി, ഇൻ ഹരിഹർ നഗർ തുടങ്ങി എണ്ണിയാൽ അവസാനിക്കാത്ത നിത്യ ഹരിത ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയിൽ മലയാളത്തിനു ലഭിച്ചിട്ടുണ്ട്.
നടനും സംവിധായകനുമായ ലാലിനോടൊപ്പം ചേർന്ന് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യാനും തിരക്കഥ തയ്യാറാക്കാനും നിർമ്മിക്കാനും എല്ലാം സിദ്ധിഖിന് കഴിഞ്ഞു. മലയാള സിനിമ ലോകത്ത് സ്വർണ്ണലിപികളിൽ എഴുതി വെക്കേണ്ട ഒരു കൂട്ട്കെട്ടായിരുന്നു ഇരുവരുടേതും. പിന്നീട് പിരിഞ്ഞു എങ്കിലും പ്രേക്ഷകർ ഒരു വട്ടം കൂടി കാണാൻ ആഗ്രഹിക്കുന്ന ഒരു കോമ്പോ ആണ് സിദ്ധിഖ് ലാൽ കൂട്ടുകെട്ട്. ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ എന്ന കോമഡി ചിത്രമാണ് സിദ്ധിഖ് ആദ്യമായി സംവിധാനം ചെയ്തത്.
സിദ്ധിഖ് ഏറ്റവുമൊടുവിൽ സംവിധാനം ചെയ്ത ബിഗ്‌ബ്രദറിൽ മോഹൻലാൽ ആയിരുന്നു നായകൻ.നിരവധി മനോഹര ചിത്രങ്ങൾ ഇനിയും അദ്ദേഹത്തിന്റെ സംവിധാനത്തിൽ മലയാളി പ്രേക്ഷക ലോകം പ്രതീക്ഷിക്കുന്നുണ്ട് ആ സമയത്താണ് പ്രേക്ഷകരെ ഏറെ വേദനിപ്പിക്കുന്ന വിവരങ്ങൾ ആശുപത്രിയിൽ നിന്ന് പുറത്ത് വരുന്നത്.കൊച്ചി അമൃത ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ
ചികിത്സയിലാണ് താരമിപ്പോൾ.കഴിഞ്ഞ മാസം പത്താം തിയതിയാണ് സിദ്ധിഖിനെ ന്യൂമോണിയ ബാധയും കരൾ രോഗ ബാധയും മൂലം കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ തുടരുന്നനിടയിൽ ആണ് താരത്തിനു ഹൃദയ സ്തംഭനം ഉണ്ടായത്.നിലവിൽ എഗ്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.എത്രയും വേഗം തന്നെ മെഡിക്കൽ ബോർഡ് ചേർന്ന് സ്ഥിതി വിവരങ്ങൾ അറിയിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. Malayalam Director Siddique hospitalized