Madhav Suresh post goes viral on Social media
മലയാളികളുടെ മനസ്സിൽ എന്നും സൂപ്പർ സ്റ്റാർ ആണ് സുരേഷ്ഗോപി.പോലീസ് വേഷങ്ങളിൽ സുരേഷ്ഗോപിയെ കടത്തിവെട്ടാൻ മറ്റൊരു നടൻ ഇന്ന് വരെ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.മുഴുനീളൻ പഞ്ച് ഡയലോഗുകൾ അനായസേന പറയുന്ന മിടുക്കനായ ആ നായകനടൻ മലയാളികളുടെ മനസ്സിൽ നീതിബോധത്തിന്റെയും മനോധൈര്യത്തിന്റെയും പ്രതീകമാണ് ഇന്നും. പുതിയ തലമുറയിലെ കൊച്ചുകുട്ടികൾ വരെ കമ്മീഷണർ പോലുള്ള സിനിമകളിലെ തിയേറ്ററുകളിൽ കയ്യടി നിറഞ്ഞ മാസ്സ് ഡയലോഗുകൾ ഇപ്പോഴും പറഞ്ഞു നടക്കുന്നത്
കാണുമ്പോൾ അറിയാം സുരേഷ്ഗോപി എന്ന അതുല്യ നടന്റെ റേഞ്ച്. നടൻ എന്ന നിലയിൽ മാത്രമല്ല ഒരു വ്യക്തി എന്ന നിലയ്ക്കും താരം ജനങ്ങൾക്ക് പ്രിയപ്പെട്ടവൻ തന്നെ ആണ്. അനേകം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന സുരേഷ് ഗോപി വിനീമയ്ക്കുള്ളിലും പുറത്തും ഹീറോ തന്നെ ആണെന്ന് വേണം പറയാൻ. മറ്റു താരകുടുംബങ്ങളെപ്പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കുടുംബം തന്നെയാണ് സുരേഷ് ഗോപിയുടേതും. സുരേഷ് ഗോപിയുടെ ഭാര്യ രാധികയേയും മക്കളെയും അറിയാത്തതായി ആരും തന്നെ കാണില്ല.4 മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി സുരേഷ്, ഭാഗ്യ സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കൾ.
ഒന്നര വയസ്സുള്ളപ്പോൾ ലക്ഷ്മി സുരേഷ് ഒരു ആക്സിഡന്റിൽ മ ര ണപ്പെടുകയും ചെയ്തു. ലക്ഷ്മിയുടെ ഓർമകളിൽ ഏറെ ദുഃഖം അനുഭവിക്കുന്ന താരം ഈയടുത്ത് മകളെക്കുറിച്ചുള്ള ഓർമ്മകൾ ഒരു അഭിമുഖത്തിൽ പങ്ക് വെയ്ക്കുകയുണ്ടായി. മറ്റു പല താരപുത്രന്മാരെപ്പോലെയും സിനിമ തന്നെ ആയിരുന്നു സുരേഷ്ഗോപിയുടെ രണ്ട് ആൺമക്കളുടെ ലക്ഷ്യം. മക്കളിൽ ആദ്യമായി സിനിമ ലോകത്തേക്ക് കടന്ന് വന്നത് ഗോകുൽ സുരേഷ് ആണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ
അഭിനയ മികവ് കൊണ്ട് സിനിമ ലോകത്ത് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ ഗോകുലിനു കഴിഞ്ഞു. മുദുഗൗ എന്ന ചിത്രത്തിലാണ് ഗോകുൽ ആദ്യമായി നായകനായി പ്രത്യക്ഷപ്പെട്ടത്. ഇന്ന് യുവതാരനിരയിൽ പ്രധാനപ്പെട്ട ഒരു താരം തന്നെയാണ് ഗോകുൽ. ഇപ്പോഴിതാ രണ്ടാമത്തെ മകനായ മാധവ് സുരേഷും സിനിമ രംഗത്തേക്ക് കടന്നു വരാനുള്ള ഒരുക്കത്തിലാണ്. കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനയാണ് മാധവിന്റെ വരവ്. വിൻസെന്റ് സെൽവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപോഴിതാ സുരേഷ്ഗോപിയുമൊത്തുള്ള ചിത്രം പങ്ക് വെച്ചിരിക്കുകയാണ് മാധവ്. എന്റെ തൊണ്ണൂറ്റിഒൻപത് പ്രശ്നങ്ങളുടെ ഒരേ ഒരു പരിഹാരം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്ക് വെച്ചിരിക്കുന്നത്.