Kunchako Boban and Priya at Vienna : 1999 ൽ ദിനേശ് ബാബു സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ പ്രണയ ചിത്രം ആയിരുന്നു മഴവില്ല്. അതിമനോഹരമായ ദൃശ്യചാരുതയും മോഹൻ സിത്താരയുടെ ഹൃദയമായ സംഗീതവും കൊണ്ട് സമ്പുഷ്ടമായ മഴവില്ല് മലയാള സിനിമയുടെ മികച്ച ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നാമിൽ ആണ് സിനിമയുടെ 99 ശതമാനം ചിത്രീകരണവും നടന്നത്.
ഒരു വിദേശരാജ്യത്തിന്റെ ദൃശ്യചാരുത ഇത്രയധികം ഒപ്പിയെടുത്ത മറ്റൊരു മലയാള സിനിമ ഉണ്ടായിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. സിനിമ കണ്ട് കഴിയുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് പ്രണയവും വിരഹവും നഷ്ടബോധവുമെല്ലാം നിറഞ്ഞു നിൽക്കുന്ന വിയന്നാമിന്റെ മനോഹര കാഴ്ചകളും ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ചിത്രത്തിലെ ഗാനങ്ങളുമാണ്. തോണ്ണൂറുകളിലെ ചോക്ലേറ്റ് നായകനായ കുഞ്ചാക്കോ ബോബന്റെ ഏറ്റവും നല്ല ഒരു റൊമാന്റിക് ചിത്രം കൂടിയാണ് മഴവില്ല്. പ്രീതി ഝംഗിയാനി ആയിരുന്നു ചിത്രത്തിലെ നായിക. കൂടാതെ
വിനീത്, ലാലു അലക്സ്, പ്രിയങ്ക, ചിത്ര, കോട്ടയം നസീർ എന്നിവരൊക്കെ ആയിരുന്നു മറ്റു അഭിനേതാക്കൾ. ഇപോഴിതാ 24 വർഷങ്ങൾക്ക് ശേഷം വിയന്നാം സന്ദർശിക്കാൻ കുടുംബത്തോടൊപ്പം എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. പോന്നോല തുമ്പിൽ എന്ന ഗാനത്തോടൊപ്പം തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് താരം. രസകരമായ കാര്യം ചിത്രത്തിൽ കാണുന്ന യഥാർത്ഥ മഴവില്ല് ആണ്. “24 വർഷങ്ങൾക്ക് ശേഷം വിയന്നയിലെ അതേ സ്ഥലത്ത്.
മഴവില്ല് എന്ന സിനിമയുടെ ചിത്രീകരണം നടന്ന അതെ സ്ഥലം. പ്രേറ്റർ പാർക്കിലെ ഭീമൻ ചക്രവും മനോഹരമായ മരങ്ങളും പ്രിയപ്പെട്ടവരും ചെരുമ്പോൾ ഈ നിമിഷങ്ങൾ കൂടുതൽ മനോഹരമാകുന്നു. യഥാർത്ഥ മഴവില്ല് കുറച്ചു കൂടി മാജിക് ചേർക്കുന്ന ” ഇങ്ങനെയാണ് കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. ചിത്രം ഇറങ്ങിയിട്ട് 24 വർഷമായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നും നിങ്ങൾക്ക് ഒന്നും പ്രായമാകുന്നില്ലേ എന്നും ഒക്കെയാണ് ആരാധകരുടെ കമന്റുകൾ.