ഏഷ്യാനെറ്റിലെ കുടുംബ പരമ്പരയായ കുടുംബവിളക്കിൽ ഇന്നലെ നടന്നത് വളരെ സന്തോഷകരമായ ഒരു ആഘോഷമായിരുന്നെങ്കിലും, എപ്പിസോഡ് അവസാനിക്കുമ്പോൾ നവതി ആഘോഷത്തിൻ്റെ അവസാനത്തിൽ ശിവദാസമേനോന് നെഞ്ച് വേദന വന്ന് ക്ഷീണമായി വീഴുന്നതായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിയപ്പോൾ, ശിവദാസമേനോനെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. സരസ്വതിയമ്മ വീട്ടിൽ നിന്നും പൊട്ടിക്കരയുകയാണ്. സിദ്ധുവിനോട് ആശുപത്രിയിൽ വിളിച്ച് ചോദിക്കാൻ പറയുകയാണ്. സിദ്ധാർത്ഥ് ഉടൻ തന്നെ ആശുപത്രിയിൽ
വിളിക്കാൻ ഒരുങ്ങുമ്പോഴാണ് അനു വിളിക്കുന്നത്. അച്ഛാഛന് കുഴപ്പമില്ലെന്നും, രണ്ട് അറ്റാക്ക് വന്നതാണല്ലോയെന്നും, ഇത് മൂന്നാമത്തെ അറ്റാക്ക് ആണെന്നും, ഇപ്പോൾ ചെറിയ ഒരു ഓപ്പറേഷൻ വേണമെന്നു പറഞ്ഞെന്നും അനുപറഞ്ഞപ്പോൾ, സിദ്ധാർത്ഥിന് സമാധാനമായി. പിന്നീട് സരസ്വതിയമ്മയോട് ഈ കാര്യം സിദ്ധാർത്ഥ് പറയുകയാണ്. അപ്പോഴേക്കും ആശുപത്രിയിൽ ഐസിയുവിൽ നിന്ന് ശിവദാസമേനോന് ബോധം വന്നെന്നും, സുമിത്രയെ കാണണമെന്ന് പറഞ്ഞെന്നും ഡോക്ടർ പറഞ്ഞപ്പോൾ, ഉടൻ തന്നെ സുമിത്ര ഐസിയുവിലേക്ക് കയറിപ്പോകുന്നു. അധികം
സംസാരിക്കാൻ പാടില്ലെന്നും, കുറച്ച് സംസാരിച്ച് പുറത്തിറങ്ങാൻസിസ്റ്റർ പറയുകയാണ്. സുമിത്രയെ വിളിച്ച് കൈപിടിച്ച് ശിവദാസമേനോൻ എൻ്റെ മകൾ ശ്രീനിലയം ആർക്കും കൊടുക്കരുതെന്നും, കൂടാതെ മറ്റൊരു കാര്യം കൂടി എനിക്ക് നിന്നോട് പറയാനുണ്ടെന്നും പറയുകയാണ് ശിവദാസമേനോൻ. ശിവദാസമേനോൻ തൻ്റെ മനസ്സിൽ സൂക്ഷിച്ചു വച്ച ഒരു നിധിയുടെ കാര്യം കൂടി സുമിത്രയോട് പറഞ്ഞപ്പോൾ, അദ്ദേഹത്തിന് പെട്ടെന്ന് ക്ഷീണം വരികയാണ്. അപ്പോൾ ഡോക്ടർ ഓടി വന്ന് പരിശോധിച്ചപ്പോൾ, ശിവദാസമേനോൻ്റെ പൾസ് നടക്കുന്നുണ്ടായിരുന്നില്ല.
എന്തു പറ്റി സർ എന്ന് ചോദിച്ചപ്പോൾ, ഹി ഈസ് നോ മോർ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആകെ ഞെട്ടി പൊട്ടിക്കരയുകയായിരുന്നു സുമിത്ര. പിന്നീട് പുറത്ത് വന്ന് ഡോക്ടർ ഈ വിവരം പറഞ്ഞപ്പോൾ എല്ലാവരും ആശുപത്രിയിൽ നിന്ന് നിലവിളിച്ച് കരയുകയായിരുന്നു. ഉടൻ തന്നെ വീട്ടിൽ വിളിച്ച് ഈ വിവരം അറിയിച്ചപ്പോൾ അവിടെയും സിദ്ധുവും അമ്മയും കൂട്ട നിലവിളി തന്നെയായിരുന്നു. പിന്നീട് ആശുപത്രിയിൽ നിന്ന് വേണ്ട കാര്യങ്ങളൊക്കെ ചെയ്ത ശേഷം ആംബുലൻസിൽ വീട്ടിലേക്ക് പുറപ്പെട്ടു. ആംബുലൻസ് ശ്രീനിലയത്ത് വന്ന് നിർത്തി ബോഡി പുറത്തെടുത്തപ്പോൾ, സിദ്ധാർത്ഥ് അച്ഛാ എന്ന് വിളിച്ച് കെട്ടി പിടിച്ച് കരയുന്നതോടെ ഇന്നത്തെ വേദനാജനകമായ എപ്പിസോഡ് അവസാനിക്കുകയാണ്.