പാത്രം കഴുകുന്ന സ്ക്രബ്ബർ കൊണ്ട് ഇങ്ങനേയും, കഴിയുമോ; ഈ സൂത്രങ്ങൾ ഒന്ന് പരീക്ഷിക്കൂ..!! | Kitchen Tips Using Scrubber

Kitchen Tips Using Scrubber : അടുക്കളയിലെ പാത്രങ്ങളും മറ്റും വൃത്തിയാക്കുന്നതിനായി മിക്ക വീടുകളിലും ഉപയോഗിക്കുന്ന ഒരു വസ്തുവായിരിക്കും സ്റ്റീൽ സ്ക്രബ്ബറുകൾ. കാരണം കടുത്ത കറകൾ ഉരച്ച് കളയാനായി സാധാരണ സോഫ്റ്റ് സ്ക്രബ്ബറുകൾ ഉപയോഗപ്പെടുത്തിയിട്ട് കാര്യമുണ്ടാകില്ല. എന്നാൽ ഇത്തരത്തിലുള്ള സ്റ്റീൽ സ്ക്രബറുകൾ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന മറ്റു ചില കിടിലൻ ട്രിക്കുകൾ കൂടി വിശദമായി മനസ്സിലാക്കാം. ഒന്നിൽ കൂടുതൽ സ്റ്റീൽ സ്ക്രബറുകൾ ഒരുമിച്ച് വാങ്ങിക്കൊണ്ടുവരുമ്പോൾ അത് സൂക്ഷിച്ചു വെക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകും.

എന്നാൽ ഇത്തരത്തിൽ വാങ്ങിക്കൊണ്ടുവരുന്ന സ്ക്രബറുകൾ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി ഒരു പാനിൽ കുറച്ചു വെള്ളവും വിനാഗിരിയും എടുത്ത് നല്ലതുപോലെ തിളപ്പിച്ച ശേഷം സ്ക്രബ്ബറുകൾ ഇട്ടുവയ്ക്കുക. സ്ക്രബ്ബറിലെ വെള്ളം പൂർണ്ണമായും കളഞ്ഞ് ഉണക്കി സൂക്ഷിക്കുകയാണെങ്കിൽ അവ എത്രനാൾ വേണമെങ്കിലും കേടാകാതെ ഉപയോഗപ്പെടുത്താനായി സാധിക്കും. ഇത്തരത്തിൽ തിളപ്പിച്ച് എടുക്കുന്ന വെള്ളം സിങ്കിനകത്ത് ഒഴിച്ചുകൊടുക്കുകയാണെങ്കിൽ കടുത്ത കറകളെല്ലാം പോയി കിട്ടുന്നതാണ്.

സ്ക്രബർ ഉപയോഗപ്പെടുത്തി ചെയ്യാവുന്ന മറ്റൊരു കാര്യമാണ് കത്രികയുടെ മൂർച്ച കൂട്ടി എടുക്കൽ. അതായത് മൂർച്ച പോയ കത്രികകൾ ഉപയോഗിക്കാത്ത സ്ക്രബറുകൾ വീട്ടിലുണ്ടെങ്കിൽ അവയിൽ കട്ട് ചെയ്ത് എടുത്താൽ എളുപ്പത്തിൽ മൂർച്ച കൂടി കിട്ടുന്നതാണ്. ഉപയോഗിച്ച് കളയാറായ സ്‌ക്രബറുകൾ സിങ്ക് പോലുള്ള ഭാഗങ്ങൾ ക്ലീൻ ചെയ്യാനായി ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പി രണ്ടായി മുറിച്ചെടുക്കുക. ശേഷം ഒരു സ്ക്രബർ എടുത്ത് അതിന്റെ നടുഭാഗത്തിലൂടെ ഒരു നൂൽ വലിച്ചെടുത്ത് മുറിച്ചുവെച്ച കുപ്പിയുടെ മുകളിലൂടെ പുറത്തേക്ക് വലിച്ച് കെട്ടുക. ഇവ ഉപയോഗപ്പെടുത്തി സിങ്കിന്റെ ഭാഗമല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി സാധിക്കും.

എലിയുടെ ശല്യം കൂടുതലായി കണ്ടുവരുന്ന ഭാഗങ്ങളിൽ സ്ക്രബർ ഉപയോഗപ്പെടുത്തി ഒരു ട്രിക്ക് ചെയ്തു നോക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ഗോതമ്പ് പൊടിയും, ശർക്കരയും ചീകി ഇടുക. അതിലേക്ക് സ്ക്രബർ ചെറിയ കഷണങ്ങളായി മുറിച്ചിട്ട് ഉരുട്ടി എലി വാരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവയുടെ ശല്യം പൂർണമായും ഇല്ലാതാക്കാവുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്.Kitchen Tips Using Scrubber Credit : Resmees Curry World

Kitchen Tips Using Scrubber

A kitchen scrubber is a simple yet powerful tool that can make your daily cleaning routine more efficient and hygienic. To get the most out of your scrubber, always rinse and wring it out thoroughly after each use to prevent bacteria buildup. For tough stains on utensils or burnt pans, soak them in warm soapy water first, then scrub gently in circular motions. Use separate scrubbers for dishes and surfaces to maintain hygiene. A steel scrubber works best for heavy-duty cleaning like cast iron or grills, while a soft sponge scrubber is ideal for non-stick cookware to avoid scratches. Disinfect your scrubber every few days by soaking it in a mix of water and vinegar or microwaving a damp sponge for one minute. Replace worn-out scrubbers regularly to maintain cleaning efficiency. With these tips, your scrubber will stay clean and effective, making your kitchen sparkle with less effort.

Also Read : രക്തക്കുറവും മുടികൊഴിച്ചലും നടുവേദനയും ക്ഷീണവും കൊണ്ട് പൊറുതി മുട്ടിയോ; എങ്കിൽ മാറാൻ എള്ളും അവലും ഇങ്ങനെ കഴിക്കൂ.

EASY TIPKitchen TipKitchen Tips Using Scrubber