കാവ്യയുടെ ജന്മദിനത്തിൽ കാവ്യയെ അനുകരിച്ച് കണ്മണികുട്ടി, ഇമ ചിമ്മാതെ കണ്ടിരുന്നു പോകും ഈ നിഷ്കളങ്ക അഭിനയം | Kiara Imitates Kavya Madhavan viral Video

Kiara Imitates Kavya Madhavan viral Video

Kiara Imitates Kavya Madhavan viral Video : ഇന്നലെ സെപ്റ്റംബർ 19, കാവ്യാമാധവന്റെ പിറന്നാളായിരുന്നു. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താര സുന്ദരിയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധിപേർ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധി പേരാണ് കാവ്യയുടെ ചിത്രങ്ങൾ അടങ്ങുന്ന സന്ദേശങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്.

ഇതിനൊക്കെ നന്ദി അറിയിച്ച് കാവ്യ രംഗത്ത് എത്തുകയും ചെയ്തു. വിവാഹത്തിന് ശേഷം സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലായിരുന്ന താരം അടുത്തിടെയാണ് ഇൻസ്റ്റാഗ്രാമിൽ ഒരു പേജ് തുടങ്ങിയത്. മിനിറ്റുകൾ കൊണ്ടാണ് പേജിന് മില്യൻ കണക്കിന് ഫോളോവേഴ്സ് ഉണ്ടായത്. ഇതിനു മുൻപ് താരത്തിന്റെ വിശേഷങ്ങൾ ഒക്കെ ദിലീപ് വഴിയോ മീനാക്ഷി വഴിയോ ആയിരുന്നു ആരാധകർ അറിഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാൻ തുടങ്ങിയിരിക്കുകയാണ്.

ഈ സന്ദർഭത്തിൽ കാവ്യയ്ക്ക് മുക്ത പങ്കുവെച്ച ഒരു പിറന്നാളാശംസ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മുക്തയും മുക്തയുടെ മകൾ കണ്മണിയും സോഷ്യൽ മീഡിയ വഴി ആളുകൾക്ക് സുപരിചിതരാണ്. അമ്മയുടെ പാത പിന്തുടർന്ന് മകൾ കണ്മണിയും അഭിനയരംഗത്തേക്ക് തന്നെ വരുമോ എന്നാണ് ഇപ്പോൾ ആരാധകർ ഉറ്റുനോക്കുന്നത്. ഈ സന്ദർഭത്തിൽ മീശമാധവനിലെ ഒരു ചെറിയ ഭാഗം അഭിനയിക്കുന്ന തന്റെ മകൾ കണ്മണിയുടെ വീഡിയോയാണ് മുക്ത

ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത് അതിനു താഴെ കാവ്യ ചേച്ചിക്ക് പിറന്നാൾ ആശംസകൾ എന്നും താരം കുറിച്ചിട്ടുണ്ട്. ദാവണിയിൽ അതിസുന്ദരിയായി എത്തിയിരിക്കുന്ന കണ്മണിയെ കാണുമ്പോൾ തന്നെ ആരാധകർക്ക് പ്രിയം ഏറുകയാണ്. ഇതാര് കുട്ടിക്കാവ്യയോ എന്നാണ് ആരാധകരിൽ അധികവും ആളുകൾ കമൻറ് ആയി കുറിച്ചിരിക്കുന്നത്. എന്തുതന്നെയായാലും ഒർജിനൽ കാവ്യയെ വെല്ലുന്ന ആൾ തന്നെയാണ് ഇത് എന്നും ആരാധകർ കുറിച്ചിരിക്കുന്നു. മുക്ത പങ്ക് വെച്ച വീഡിയോയ്ക്ക് താഴെയും നിരവധി പേർ കാവ്യക്ക് ജന്മദിനാശംസകളുമായി എത്തിയിട്ടുണ്ട്.Kiara Imitates Kavya Madhavan viral Video

Comments are closed.