ജോലിത്തിരക്കിൽ മേയർ ആര്യ, കയ്യിൽ കുഞ്ഞ് ദുവ ഉറക്കത്തിലാണ്!! കയ്യടികളോടെ സോഷ്യൽ മീഡിയ | Arya Rajendran Latest News with Baby

Arya Rajendran Latest News with Baby

വളരെ ചെറു പ്രായത്തിൽ തന്നെ തിരുവനന്തപുരത്തെ മേയറായ് മാറിയ വ്യക്തിയാണ് ആര്യാ രാജേന്ദ്രൻ. ഇപ്പോഴിതാ മേയറുടെ കർമനിരതയായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.  മേയറുടെ കസേരയിലിരുന്ന് കൈക്കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തന്റെ ജോലി ഒരു മുടക്കവും കൂടാതെ ജോലി ചെയ്യുന്ന ചിത്രങ്ങളാണ്  സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നത്. 

ഒരു മാസം പ്രായമുള്ള പെൺകുഞ്ഞ് കൈയിൽ നെഞ്ചോട് ചേർന്ന്  ഉറങ്ങുന്നതും ആര്യ ഫയൽ പരിശോധിക്കുന്നതും ചിത്രത്തിൽ കാണാം. ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. നിരവധി പേരാണ് ആര്യക്ക്  ആശംസകളുമായി എത്തിയിട്ടുള്ളത്. അമ്മയായെന്ന് കരുതി ജോലി തന്റെ മാറ്റി വെക്കേണ്ടതില്ലെന്നും കുഞ്ഞുമായി ഈ ലോകത്തെ എല്ലാ കാര്യങ്ങളും ചെയ്യാൻ തങ്ങൾക്ക് സാധിക്കുമെന്നുമാണ്  പലരും  തങ്ങളുടെ കമന്റുകളിലൂടെ വ്യക്തമാക്കുന്നത്.

പൂർണ്ണ ഗർഭിണിയായിരുന്ന സമയത്തും മേയർ തന്റെ ജോലി നിർവഹിക്കുകയും ദിവസവും ഓഫീസിലെത്തുകയും ചെയ്തിരുന്നു. കുഞ്ഞിനൊപ്പം ജോലി സ്ഥലത്തെത്തിയ ആര്യക്ക് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്.  നിരവധിപേർ ഇതിനോടകം തന്നെ മേയറുടെ ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുകയും ചെയ്ത്തിട്ടുണ്ട്.  കഴിഞ്ഞ മാസം പത്തിനാണ് ആര്യക്കും ഭർത്താവും ബാലുശ്ശേരി എംഎൽഎയുമായ സച്ചിൻ ദേവിനും പെൺകുഞ്ഞ് ജനിച്ചത്.

തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം. ദുവ ദേവ് എന്നാണ് ദമ്പതികൾ തങ്ങളുടെ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ദുവയുടെ ചിത്രങ്ങൾ ആര്യയും സച്ചിൻദേവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.  2022 സെപംറ്റബറിലായിരുന്നു ഇരുവരുടേയും വിവാഹം. ബാലസംഘം-എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുത്ത സുഹൃത്തുക്കളാകുന്നതും പിന്നീട് വിവാഹിതരാവുന്നതും. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബവും ഒപ്പം നിൽക്കുകയായിരുന്നു.

Comments are closed.