Kerala Style Wheat Kozhukatta: കൊഴുക്കട്ട തയ്യാറാക്കുമ്പോൾ കൂടുതലായും അരിപ്പൊടി ഉപയോഗിച്ചായിരിക്കും മിക്ക വീടുകളിലും തയ്യാറാക്കുന്നത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഗോതമ്പ് കൊടുക്കട്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- Rice
- Wheat Flour
- Coconut
- Jaggery Powder
- Cumin Powder
- Salt
- Coconut Oil
ആദ്യം തന്നെ എടുത്തു വച്ച ചോറ് ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് മിക്സിയുടെ ജാറിൽ ഇട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് എടുത്തു വച്ച ഗോതമ്പ് പൊടിയും ആവശ്യത്തിന് ഉപ്പും,വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. ഈയൊരു കൂട്ട് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ശർക്കര പൊടി ഇട്ട് ഒന്ന് ചൂടായി വരുമ്പോൾ കുറച്ച് വെള്ളം ചേർത്ത് കൊടുക്കാം.
ശർക്കര പാനിയായി തുടങ്ങുമ്പോൾ എടുത്തുവച്ച തേങ്ങ അതിലേക്ക് ഇട്ട് വെള്ളം പൂർണമായും വലയിച്ചെടുക്കുക. അവസാനമായി ജീരകപ്പൊടി കൂടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാം. കുഴച്ചുവെച്ച മാവ് ചെറിയ ഉരുളകളാക്കി അതിനകത്ത് തേങ്ങയുടെ ഫില്ലിങ്ങ്സ് വച്ച് ഉരുട്ടിയെടുത്ത ശേഷം ആവി കയറ്റി എടുത്താൽ രുചികരമായ ഗോതമ്പ് കൊഴുക്കട്ട റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Kerala Style Wheat Kozhukatta Credit : Anithas Tastycorner
Kerala Style Wheat Kozhukatta
Kerala-style wheat kozhukatta is a traditional steamed dumpling made with whole wheat flour and a sweet coconut-jaggery filling. A healthier variation of the classic rice-based kozhukatta, this version retains the essence of Kerala’s culinary heritage while offering added nutrition. The outer dough is prepared using warm water and wheat flour, kneaded into smooth balls, then filled with a mixture of grated coconut, melted jaggery, cardamom, and sometimes a touch of ghee. Steamed to perfection, these soft, mildly sweet dumplings are often prepared during festivals like Vinayaka Chaturthi or as an evening snack. They are both wholesome and delicious.