നാടൻ രുചിയിൽ ചുട്ടരച്ച മത്തി കറി തയ്യാറാക്കാം; മത്തി ഇങ്ങനെ വെച്ചാൽ ചോറ് കാലിയാകും; അസാധ്യ രുചിയാണ്..!! | Kerala Style Sardine Fish Curry Recipe

Kerala Style Sardine Fish Curry Recipe : മത്സ്യവിഭവങ്ങൾക്ക് എന്നും സ്വീകാര്യത കൂടുതലാണ്. ഇതിൽ മത്തിക്കുള്ള സ്‌ഥാനം മറ്റൊന്നിനും ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാം. മത്തി ഉപയോഗിച്ച് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കാം എന്നതിനെക്കുറിച്ച് കണക്കില്ല. ധാരാളം ഗുണമേന്മയുള്ള മത്തി പ്രോട്ടീൻ കലവറയാണ്. ചുട്ടരച്ച മത്തിക്കറി കഴിച്ച് നോക്കിയിട്ടുണ്ടോ. നല്ല വറ്റിച്ചെടുത്ത പോലെയാണ് നമ്മളീ മത്തിക്കറി തയ്യാറാക്കിയെടുക്കുന്നത്. കൊതിയൂറും ചുട്ടരച്ച മത്തിക്കറി വളരെ എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

  • മത്തി (മീഡിയം വലുപ്പം) – 11 എണ്ണം
  • കുടംപുളി – 2 എണ്ണം മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മുളക്പൊടി – 1 ടീസ്പൂൺ
  • ഉപ്പ് – 1/4 ടീസ്പൂൺ
  • ഉണക്ക മുളക് – 8-10 എണ്ണം
  • ഇഞ്ചി അരിഞ്ഞത് – 1/2 ടീസ്പൂൺ
  • വെളുത്തുള്ളി അരിഞ്ഞത് – 1 ടീസ്പൂൺ
  • ചെറിയുള്ളി – 25-30 എണ്ണം
  • ഉലുവ – 2 നുള്ള്
  • വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
  • വെള്ളം – ആവശ്യത്തിന്
  • കറിവേപ്പില – ആവശ്യത്തിന്

ആദ്യമായി പത്തോ പതിനൊന്നോ മീഡിയം വലുപ്പത്തിലുള്ള മത്തി തലയോട് കൂടെ കഴുകി വൃത്തിയാക്കിയത് ഒരു പാത്രത്തിലേക്ക് എടുക്കണം. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് പത്ത് മിനിറ്റോളം റസ്റ്റ് ചെയ്യാനായി വയ്ക്കണം. രണ്ട് കുടംപുളിയിലേക്ക് 1/3 കപ്പ് വെള്ളം ചേർത്ത് പത്ത് മിനിറ്റ്‌ കുതിരാനായി വയ്ക്കണം. അടി കട്ടിയുള്ള പാത്രം അടുപ്പിൽ വച്ച് നല്ലപോലെ ചൂടാകുമ്പോൾ അതിലേക്ക് ഏട്ടോ പത്തോ ഉണക്ക മുളക് നെടുകെ മുറിച്ചിട്ട് നല്ലപോലെ ചൂടാക്കിയെടുക്കണം. ഇത് പരമ്പരാഗത രീതിയിൽ അടുപ്പിലിട്ടും

ചുട്ടെടുക്കാവുന്നതാണ്, അതിന് രുചി കൂടും. ശേഷം ഇതിലേക്ക് അരടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ഒരു ടീസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും 25 ഓളം ചെറിയ ഉള്ളിയും രണ്ട് നുള്ള് ഉലുവയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ കൂടെ ചേർത്ത് എല്ലാം കൂടെ നന്നായി നിറം മാറുന്നതുവരെ വഴറ്റി ഫ്രൈ ചെയ്തെടുക്കണം. ശേഷം തീ ഓഫ് ചെയ്ത് ഓഫ് ചെയ്യാം. ഇത് ചൂടാറിയശേഷം മിക്സിയുടെ ജാറിലേക്കിട്ട് നേരത്തെ പുളി കുതിർത്ത വെള്ളം കൂടെ ചേർത്ത് നല്ലപോലെ അരച്ചെടുക്കണം. നാടൻ രുചിയിൽ ചുട്ടരച്ച മത്തിക്കറി നിങ്ങളും ഉണ്ടാക്കി നോക്കാൻ മറക്കല്ലേ. Kerala Style Sardine Fish Curry Recipe Credit : Kannur kitchen

Kerala Style Sardine Fish Curry Recipe

🐟 Kerala Style Sardine Fish Curry (Mathi Curry)

🍽️ Ingredients:

  • 500g Mathi / Sardines – cleaned and cut
  • 2–3 pieces kudampuli (kokum) – soaked in warm water for 10 mins
  • 1½ tbsp red chili powder
  • 1 tbsp coriander powder
  • ½ tsp turmeric powder
  • ½ tsp fenugreek seeds
  • 10–12 shallots or 1 medium onion – sliced
  • 1 tbsp ginger-garlic paste
  • 2 green chilies – slit
  • 2 sprigs curry leaves
  • 1 tbsp coconut oil (plus more to finish)
  • Salt – to taste
  • 1 cup water (adjust as needed)

🔪 Instructions:

  1. Soak kudampuli in ¼ cup warm water and keep aside.
  2. Heat coconut oil in a clay pot (or regular pan). Add fenugreek seeds and let them splutter.
  3. Add shallots, green chilies, ginger-garlic paste, and curry leaves. Sauté until light golden.
  4. Lower the flame. Add chili powder, coriander powder, and turmeric. Sauté until raw smell goes away.
  5. Add soaked kudampuli along with its water and additional water to form gravy.
  6. Bring it to a gentle boil. Add salt to taste.
  7. Carefully add sardine pieces. Swirl the pot (don’t stir too much) to coat the fish in masala.
  8. Cover and cook on low flame for 10–15 minutes or until fish is done.
  9. Drizzle a little raw coconut oil and a few curry leaves on top before switching off.

Tips:

  • Rest the curry for a few hours or overnight for best flavor.
  • Tastes best when made in a manchatti (clay pot).

Also Read : മത്തി വെറൈറ്റിയിൽ കറിവച്ചാലോ; കുഞ്ഞൻ മത്തി ഇതുപോലെ കുക്കറിൽ ഇട്ട് നോക്കൂ; എന്റെ പൊന്നോ എന്താ രുചി.

easy recipeKerala Style Sardine Fish Curry RecipeMathi Curry Recipe