
നല്ല നാടൻ കൊഞ്ച് റോസ്റ്റ് എളുപ്പം വീട്ടിൽ തയ്യാറാക്കാം; ചോറുണ്ണാൻ ഇതുമാത്രം മതി..!! | Kerala Style Prawns Roast Recipe
Kerala Style Prawns Roast Recipe : നമ്മൾ മലയാളികൾക്ക് നാടൻ കൊഞ്ച്, മീൻ വിഭവങ്ങൾ എന്നിവയോടെല്ലാം ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. എന്നാൽ കൊഞ്ച് ഉപയോഗിച്ചുള്ള വിഭവങ്ങൾ തയ്യാറാക്കാൻ അറിയാത്ത ചിലരെങ്കിലും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഞ്ച് റോസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- Prawns
- Chilly powder
- Turmeric Powder
- Salt
- Pepper Powder
- Lemon Juice
- Ginger and Garlic
- Onion
- Curry Leaves
ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച കൊഞ്ചിലേക്ക് അല്പം മുളകുപൊടി,മഞ്ഞൾപ്പൊടി, ഉപ്പ്, കുരുമുളകുപൊടി, നാരങ്ങാനീര് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കൊഞ്ച് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഒഴിച്ചു കൊടുക്കുക. മസാല തേച്ചുവച്ച കൊഞ്ച് കുറേശ്ശെയായി എണ്ണയിലേക്കിട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക.
ഒരു ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക. അതിലേക്ക് സവാള കൂടി ചേർത്ത് വഴറ്റിയെടുക്കുക. പിന്നീട് നേരത്തെ എടുത്തുവച്ച പൊടികൾ കൂടി ചേർത്ത് ഒന്ന് വഴറ്റിയ ശേഷം വറുത്തുവെച്ച കൊഞ്ച് ചേർത്തു കൊടുക്കുക. കൊഞ്ച് ഇടുന്നതിനു മുൻപായി അല്പം വെള്ളം കൂടി മസാലയിലേക്ക് ചേർത്തു കൊടുക്കണം. വെള്ളം വലിഞ്ഞു വന്നു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണുന്നതാണ് Kerala Style Prawns Roast Recipe Credit : Aadyas Glamz
Kerala Style Prawns Roast Recipe
Kerala-style Prawns Roast is a spicy, aromatic seafood delicacy that showcases the bold and rich flavors of coastal Kerala cuisine. Made with fresh prawns, this dish is prepared by marinating the seafood in turmeric, chili powder, and salt, then pan-roasting it with a flavorful masala of onions, garlic, ginger, green chilies, and curry leaves sautéed in coconut oil. A blend of roasted spices and a touch of garam masala adds depth, while tomatoes provide a slight tang that balances the heat. The prawns are cooked until they’re juicy and coated in a thick, semi-dry masala that clings to each piece. The use of coconut oil and fresh curry leaves gives the dish its signature Kerala aroma and taste. Best served with steamed rice, appam, or parotta, this prawns roast is perfect for seafood lovers looking for a fiery, satisfying meal packed with authentic regional flavor.
Comments are closed.