
ഉഴുന്ന് വട ഉണ്ടാക്കിയിട്ട് ശരിയാകുന്നില്ല എന്ന പരാതി ഇനി വേണ്ട; ഇങ്ങനെ ഉണ്ടാക്കിയാൽ നല്ല ക്രിസ്പി വട കിട്ടും..!! | Kerala Style Perfect Uzhunnu Vada
Kerala Style Perfect uzhunnu Vada: ഉഴുന്നുവട ഇഷ്ടമില്ലാത്തവരായി ആരുമില്ല. ഉഴുന്നുവട ഉണ്ടാക്കാനും അറിയാത്തവരായി ആരുമില്ല എങ്കിലും ഈയൊരു രീതിയിൽ ഉഴുന്നുവട ഉണ്ടാക്കി നോക്കൂ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും. ഉഴുന്നുവട ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒന്നര കപ്പ് ഉഴുന്ന് ഒരു പാത്രത്തിലേക്ക് എടുക്കുക. ഉഴുന്ന് നന്നായി കഴുകിയെടുത്ത ശേഷം നല്ല വെള്ളം ഉപയോഗിച്ച് മൂന്നു മണിക്കൂറ് നേരം അടച്ചുവെച്ച് ഫ്രിഡ്ജിൽ വെച്ച് കുതിർത്തെടുക്കുക. മൂന്നു മണിക്കൂറിനു ശേഷം കുതിർത്തെടുത്ത ഉഴുന്ന് മിക്സി ജാറിലേക്ക് മാറ്റുക.മൂന്ന് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
Ingredients
- Urad
- Water
- Rice Flour
- Onion
- Green Chilly
- Ginger
- Curry Leaves
- Salt
- Crushed Pepper
- Sambar Powder
- Coconut Oil
How To Make Kerala Style Perfect Uzhunnu Vada
അരച്ചെടുത്ത മാവ് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടി ചേർത്ത് നന്നായി ഇളക്കുക. രണ്ടുമൂന്നു മിനിറ്റ് നേരം നന്നായി ഇളക്കി യോജിപ്പിക്കുക.ഇത് അടച്ചുവെച്ച് രണ്ടു മണിക്കൂർ മാറ്റിവയ്ക്കാം. രണ്ടു മണിക്കൂറിനു ശേഷം തുറന്നു നോക്കുമ്പോൾ മാവ് ചെറുതായി പൊങ്ങി വന്നതായി കാണാം. ഇനി ഇതിലേക്ക് ആവശ്യമായ പച്ചക്കറികൾ ചേർത്തു കൊടുക്കാം. ഒരു സവാള ചെറുതാക്കി അരിഞ്ഞത്, എരുവിന് ആവശ്യമായ പച്ചമുളക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി അരിഞ്ഞത്, ആവശ്യത്തിന് കറിവേപ്പില, ആവശ്യത്തിനു ഉപ്പ്, ഒരു ടേബിൾ സ്പൂൺ കുരുമുളക് ചതച്ചത്, ഒരു ടീസ്പൂൺ സാമ്പാർ പൊടി, ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഒരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഉഴുന്നുവട ഉണ്ടാക്കുന്നതിനായി അതിന്റെ ഷേപ്പ് കിട്ടുന്നതിനായി ചെറിയ സ്റ്റീൽ അരിപ്പ നല്ല വെള്ളത്തിൽ നല്ല വൃത്തിയായി കഴുകിയെടുക്കുക. വെള്ളത്തിൽ ഒന്നും മുക്കിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ മാവ് അരിപ്പയുടെ പുറംവശത്ത്വെച്ചുകൊടുക്കുക. അരിപ്പയുടെ അടിഭാഗത്ത് മാവിന് ഒരു ചെറിയ ഹോൾ ഇട്ടുകൊടുക്കുക. ഇത് ചൂടായ എണ്ണയിലേക്ക് കമഴ്ത്തി വെച്ചു കൊടുക്കാം.ഒരു മിനിറ്റ് കഴിഞ്ഞ് വട ഒന്ന് തിരിച്ചിട്ട് കൊടുക്കാം. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും മാറ്റുക. രുചികരമായ ഉഴുന്നുവട റെഡി. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Kerala Style Perfect Uzhunnu Vada Video Credits : sruthis kitchen
Kerala Style Perfect Uzhunnu Vada
Kerala-style Uzhunnu Vada is a crispy, golden South Indian fritter made from urad dal (black gram). Soaked and ground into a smooth batter, the dal is mixed with finely chopped onions, green chilies, ginger, black pepper, curry leaves, and salt. The batter is shaped into doughnut-like rings and deep-fried until crisp on the outside and soft inside. Light, fluffy, and aromatic, these vadas are best enjoyed hot with coconut chutney and sambar. Perfect for breakfast or evening snacks, Uzhunnu Vada offers a delicious crunch with every bite, making it a beloved delicacy across Kerala and beyond.
Comments are closed.