Kerala Style Meen Achar: അടിപൊളി ടേസ്റ്റിൽ ഒരു മീൻ അച്ചാർ ഉണ്ടാക്കിയാലോ ..?? അതിനായി ഒരു 750 ഗ്രാമോളം ചൂര മീൻ എടുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞു കഴുകി വൃത്തിയാക്കി ചെറിയ ക്യൂബുകളാക്കി മുറിച്ചുവെക്കുക. ഇനി ഒരു ചെറിയ പാത്രമെടുക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ മുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഈ മിക്സ് മീനിലേക്കിട്ട് നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക.
Ingredients
- Tuna Fish
- Chilli Powder
- Turmeric Powder
- Salt
- Garlic
- Ginger
- Tamarind
- Asafoetida
- Fenugreek Powder
- Vinegar
- Sesame Oil
- Mustard Seeds
- Curry Leaves
ഇനി ഇതിലേക്ക് ആവശ്യമായ 4 കുടം വെളുത്തുള്ളി അരിഞ്ഞത്, വലിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, 4 ടേബിൾസ്പൂൺ മുളക്പൊടി, നെല്ലിക്ക വലുപ്പത്തിലുള്ള പുളി ചെറുചൂട് വെള്ളത്തിൽ ഇട്ടു വച്ചത്, കുറച്ചു കായപ്പൊടി, 1 ടീസ്പൂൺ ഉലുവപ്പൊടി, വിനെഗർ, നല്ലെണ്ണ എന്നിവ റെഡിയാക്കി വെക്കുക. ഇനി മീൻ വറുക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്തു വെച്ച് നല്ലെണ്ണ ഒഴിച്ച് കൊടുക്കാം. ശേഷം മീൻ കഷണങ്ങൾ ബാച്ചുകളായി വറുത്തെടുക്കാം. എല്ലാ വശവും നന്നായി പൊരിഞ്ഞ് വരണം. ഇനി മീൻ വറുത്ത അതേ എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുകിട്ടു പൊട്ടിക്കുക. അതിലേക്ക് ഒരു പിടി കറിവേപ്പില ഇടുക.
ഇനി ഇതിലേക്ക് അരിഞ്ഞുവച്ച ഇഞ്ചി – വെളുത്തുള്ളി എന്നിവ ചേർത്തിളക്കുക. ഇതൊന്ന് ബ്രൗൺ കളറാക്കുന്നത് വരെ വഴറ്റണം. ശേഷം ഫ്ലയിം കുറച്ച് എടുത്തു വെച്ചിരിക്കുന്ന മുളക്പൊടി, മഞ്ഞൾപൊടി എന്നിവ ചേർത്തിളക്കുക.ഇതൊന്ന് മൂത്തശേഷം ഉലുവപ്പൊടി, കായപ്പൊടി, പുളിപിഴിഞ്ഞ വെള്ളം എന്നിവ ചേർത്ത് തിളപ്പിച്ചെടുക്കണം. ഇതിലേക്ക് കുറച്ചു ഉപ്പും 2 ടേബിൾസ്പൂൺ വിനാഗിരിയും കൂടെ ചേർക്കുക. ഇനി മീൻ വറുത്തത് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതൊരു 5 മിനിറ്റ് മീഡിയം ഫ്‌ളൈമിൽ വേവിക്കുക. നാവിൽ രുചിയൂറും മീനച്ചാർ റെഡി. കൂടുതലാറിയാൻ വീഡിയോ കാണൂ..!! Kerala Style Meen Achar Video Credits : Aadyas Glamz
Kerala Style Meen Achar
Kerala Style Meen Achar (fish pickle) is a spicy and tangy delicacy from the coastal cuisine of Kerala, India. Made with chunks of fried fish, typically kingfish or sardines, it’s marinated in a rich blend of red chili powder, turmeric, mustard seeds, garlic, ginger, curry leaves, and vinegar. The fiery masala is tempered with coconut oil, enhancing its authentic flavor. This pickle is known for its long shelf life and deep, bold taste. Often enjoyed as a side with rice or parathas, Kerala Meen Achar brings a punch of coastal tradition to every meal, combining heat, sourness, and umami perfectly.