ചക്കക്കുരു കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ; ചക്ക വറുത്തത് മാറി നിൽക്കും ഇതിനു മുന്നിൽ..!! | Kerala Style Jackfruit Seeds Fry

Kerala Style Jackfruit Seeds Fry: പച്ച ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ അത് ഉപയോഗിച്ച് തോരനും കറിയും പുഴുക്കുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. മാത്രമല്ല ഒരു ചക്ക കയ്യിൽ കിട്ടിക്കഴിഞ്ഞാൽ അതിന്റെ മിക്ക ഭാഗങ്ങളും വ്യത്യസ്ത രീതിയിൽ പാചക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താറുമുണ്ട്. എന്നാൽ ചക്കക്കുരു സാധാരണയായി കറി ഉണ്ടാക്കുന്നതിന് മാത്രമായിരിക്കും എല്ലാവരും ഉപയോഗപ്പെടുത്തുന്നത്. അതിൽനിന്നും കുറച്ചു വ്യത്യസ്തമായി ചക്കക്കുരു ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു വെറൈറ്റി വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Jackfruit Seeds
  • Chilly Powder
  • Turmeric Powder
  • Curry Leaves
  • Garlic
  • Salt

ആദ്യം തന്നെ ചക്കക്കുരു നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിന്റെ വെള്ളം പൂർണമായും കളഞ്ഞെടുക്കുക. ചക്കക്കുരുവിന്റെ പുറത്തുള്ള വെളുത്ത നിറത്തിലുള്ള തോൽ പൂർണമായും കളഞ്ഞെടുക്കുക. ശേഷം ചക്കക്കുരു ഒട്ടും കനമില്ലാത്ത രീതിയിൽ നീളത്തിൽ അരിഞ്ഞെടുക്കുക. അരിഞ്ഞെടുത്ത ചക്കക്കുരു ഒരു പാത്രത്തിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ചക്കക്കുരുവിലെ വെള്ളം പൂർണ്ണമായും പോയി കഴിയുമ്പോൾ അത് ഒന്നുകൂടി തുടച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. എരുവിന് ആവശ്യമായ മുളകുപൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

പിന്നീട് ക്രഷ് ചെയ്ത് വെച്ച വെളുത്തുള്ളി കൂടി അതോടൊപ്പം ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കണം. അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എടുത്തുവച്ച ചക്കക്കുരുവിൽ നിന്നും ഒരു പിടി അളവിൽ ചക്കക്കുരു അതിലേക്കിട്ട് ആവശ്യത്തിനുള്ള കറിവേപ്പില കൂടി മുകളിലേക്ക് ഇട്ട് ഡീപ് ഫ്രൈ ചെയ്തെടുക്കാം. ഇത്തരത്തിൽ മാരി നേറ്റ് ചെയ്തുവെച്ച ചക്കക്കുരു മുഴുവനായും വറുത്തെടുത്താൽ നല്ല രുചികരമായ ഒരു വിഭവം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Jackfruit Seeds FryVideo Credits :@nishaachu’s world

Kerala Style Jackfruit Seeds Fry

Kerala-style jackfruit seeds fry is a traditional and flavorful dish made using boiled jackfruit seeds, known locally as chakka kuru. The seeds are peeled, sliced, and stir-fried in coconut oil with mustard seeds, curry leaves, dried red chilies, and a pinch of turmeric. Often enhanced with shallots, garlic, and grated coconut, this rustic preparation delivers a nutty, slightly sweet flavor with a crispy exterior. Popular as a side dish in Kerala homes, it pairs well with rice or can be enjoyed as a tea-time snack. This fry is not only delicious but also rich in nutrients and dietary fiber.

Also Read : ഇതുകൂടി ചേർത്ത് നോക്കൂ ഉണക്ക ചെമ്മീൻ പൊടിക്കുമ്പോൾ; നൂറിരട്ടി രുചിയാകും ഉറപ്പ്.

easy recipejackfruit seed fryKerala Style Jackfruit Seeds Fry