Kerala Style Instant Raw Mango Pickle : പച്ചമാങ്ങയുടെ സീസണായാൽ അത് ഉപയോഗിച്ച് പലതരത്തിലുള്ള അച്ചാറുകളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. അച്ചാർ മാത്രമല്ല പച്ചമാങ്ങ ഉപയോഗിച്ച് വ്യത്യസ്ത കറികളും തയ്യാറാക്കുന്ന പതിവ് പല ഭാഗങ്ങളിലും ഉള്ളതാണ്. എന്നാൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന അച്ചാറുകളെ പറ്റിയുള്ള റെസിപ്പി ആയിരിക്കും കൂടുതൽ പേരും അന്വേഷിക്കുന്നത്. അത്തരം ആളുകൾക്ക് വളരെയധികം ഉപകാരപ്പെടുന്ന രുചികരമായ ഒരു മാങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingrediants
- Raw Mango
- Curry Leaves
- Chilly Powder
- Turmeric Powder
- Asafoetida Powder
- Fenugreek Powder
- Salt
- Vinegar
- Fenugreek / Cumin
- Oil
മാങ്ങാ അച്ചാർ തയ്യാറാക്കുമ്പോൾ നല്ലതുപോലെ മൂത്ത് പുളിയുള്ള മാങ്ങ തന്നെ നോക്കി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ മാത്രമേ അച്ചാർ ഉണ്ടാക്കി കഴിഞ്ഞാൽ നല്ല സ്വാദ് ലഭിക്കുകയുള്ളൂ. ആദ്യം തന്നെ പച്ചമാങ്ങയുടെ തൊലിയെല്ലാം പൂർണമായും കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി അരിഞ്ഞു വയ്ക്കുക. മുഴുവൻ മാങ്ങയും അണ്ടിയും, തോലും പൂർണമായും കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തതിനു ശേഷം പൊടികളെല്ലാം ചേർത്തു കൊടുക്കാവുന്നതാണ്. ആദ്യം തന്നെ മാങ്ങയിലേക്ക് ആവശ്യമായ ഉപ്പ്,മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് വയ്ക്കുക. എല്ലാ ചേരുവകളും മാങ്ങയിലേക്ക് നന്നായി ഇറങ്ങി പിടിക്കാൻ കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാങ്ങയുടെ കൂട്ട് മാറ്റി വെക്കണം. അതിനുശേഷം അച്ചാർ തയ്യാറാക്കുന്നതിന് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്യാവുന്നതാണ്.
അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കടുക്, ഉലുവ, വറ്റൽ മുളക്, ജീരകം എന്നിവ എണ്ണയിലേക്ക് ഇട്ട് ഒന്ന് വറുത്തെടുക്കുക. എടുത്തു വെച്ച കറിവേപ്പില കൂടി തണ്ട് കളഞ്ഞ് എണ്ണയിലേക്ക് ഇട്ട് ഒന്ന് വറുത്തെടുക്കണം. ശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ വിനാഗിരി കൂടി എണ്ണയിലേക്ക് ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. അച്ചാർ ഉണ്ടാക്കുമ്പോൾ വിനാഗിരി ഉപയോഗിക്കുന്നത് വഴി മാങ്ങയുടെ പുളി കൂടുകയും കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കുകയും ചെയ്യാനായി സാധിക്കും.എണ്ണയുടെ കൂട്ട് ചൂടോടു കൂടി തന്നെ മാങ്ങയിലേക്ക് ചേർത്തു കൊടുക്കാം. ഈ ഒരു സമയത്ത് അല്പം ഉലുവ പൊടിച്ചതും, കായപൊടിയും കൂടി അച്ചാറിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് കൊടുക്കണം.
മാങ്ങയുടെ ചൂട് നല്ല രീതിയിൽ പോയിക്കഴിഞ്ഞാൽ എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നർ എടുത്ത് അതിലെ വെള്ളമെല്ലാം പൂർണമായും തുടച്ചു കളഞ്ഞ ശേഷം തയ്യാറാക്കി വെച്ച മാങ്ങ അച്ചാർ ഫിൽ ചെയ്തു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ അച്ചാർ തയ്യാറാക്കുമ്പോൾ കൂടുതൽ നാൾ കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. മാത്രമല്ല ചോറ്, കഞ്ഞി എന്നിവയോടൊപ്പമെല്ലാം വിളമ്പാവുന്ന നല്ല സ്പൈസിയായ ഒരു മാങ്ങ അച്ചാർ തന്നെ ആയിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. പച്ചമാങ്ങയുടെ സീസണായാൽ ഒരുതവണയെങ്കിലും ഈ ഒരു അച്ചാർ ഉണ്ടാക്കി നോക്കാൻ ശ്രമിക്കുക. വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി അതീവ രുചിയോടു കൂടി തയ്യാറാക്കാവുന്ന ഒരു അച്ചാർ തന്നെയായിരിക്കും ഇത്. അച്ചാറിന്റെ എരിവ് ആവശ്യനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Instant Raw Mango Pickle Credit : Village Cooking – Kerala
Kerala Style Instant Raw Mango Pickle
Kerala Style Instant Raw Mango Pickle is a quick and flavorful condiment that captures the bold, tangy essence of raw mangoes with the vibrant spices of Kerala cuisine. Made with unripe, firm mangoes chopped into small pieces, this pickle is prepared without fermentation, making it ready to enjoy within minutes. The mango pieces are mixed with salt, turmeric, red chili powder, and a pinch of asafoetida for a deep, spicy-sour flavor. In a separate pan, gingelly oil is heated and tempered with mustard seeds, curry leaves, crushed garlic, and dry red chilies, then poured over the spiced mangoes to bring out a rich aroma and enhance shelf life. Though it can be eaten right away, the taste deepens after a few hours. Best enjoyed with rice, dosa, or kanji, this instant pickle is a vibrant staple in every Kerala kitchen, offering a burst of flavor with minimal preparation.